ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ സ്മാർട്ട് സോഫ്റ്റ്വെയർ 2024 ജനുവരി 1 മുതൽ മുൻസിപ്പൽ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കി വന്നിരുന്നു. കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ- സ്മാർട്ട് -ൻ്റെ സേവനം പൊതുജനങ്ങൾക്കും ജീവനക്കാർക്കും 10-4-2025 മുതൽ ലഭ്യമാക്കുകയാണ്. ആധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമയബന്ധിതവും പൗര കേന്ദ്രീകൃതവുമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിവിധ രജിസ്ട്രേഷനുകൾ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, അടവാക്കേണ്ട നികുതികൾ ,ഫീസുകൾ തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിൽ ഉണ്ടാകുന്ന […]Read More
ഓപ്പറേഷന്‍ ഡി-ഹണ്ട്: 134 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 134 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (9.08 ഗ്രാം), കഞ്ചാവ് (3.408 കി.ഗ്രാം), കഞ്ചാവ് ബീഡി (78 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും […]Read More
അഴിമതി വീരന്‍ പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തി നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികള്‍ കേട്ട് തരിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാർട്ടിയില്‍ ഇല്ലാതായി. അഴിമതിയില്‍ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ […]Read More
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐഎഎസ് അക്കാഡമിയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതരില്‍ ബിരുദദാരികള്‍/ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം. പൊതു വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 50000 രൂപയും ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ […]Read More
തിരുവനന്തപുരം തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ 56 ദിവസമായി സമരം നടത്തുന്ന ആശ മാർക്ക് പിന്തുണയുമായി നടത്തിയ മുദ്രാവാക്യപ്രകടനത്തിന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷനായി. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ അബുബക്കർ, നേതാക്കളായ സാം അലക്സ്, സുനിൽ ദത്ത് സുകുമാരൻ ,അനിൽരാഘവൻ,ഷീബാ സൂര്യ, പ്രേംകുമാർ, മോഹനൻ പിള്ള സജാദ് സഹീർ , ആനന്ദ്, സുമേഷ് കൃഷ്ണൻ, […]Read More
തിരുവനന്തപുരം വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക […]Read More
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.ഒരു […]Read More
കൊച്ചി: മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ് ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവിൽ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ടുവർഷം മുൻപ് ഗോകുലം ഗോപാലനെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.Read More
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ പണക്കൂമ്പാരം കണ്ടെടുത്ത സംഭവം വിവാദമായതോടെ സ്വത്ത് വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി ജഡ്ജിമാർ.ഏപ്രിൽ ഒന്നിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വെബ്സൈറ്റിലാണ് വിവരം പ്രസിദ്ധീകരിക്കുന്നതു്. ചീഫ് ജസ്റ്റിസടക്കം മുപ്പതോളം ജഡ്ജിമാർ വിവരം കൈമാറി.ആകെ 33 ജഡ്ജിമാരാനുള്ളത്. 1997 ലെ ഫുൾക്കോർട്ട് തീരുമാനമനുസരിച്ച് എല്ലാ ജഡ്ജിമാരും സ്വത്ത് വിവരം ചീഫ് ജസ്റ്റിസിന് കൈമാറണമായിരുന്നു.Read More
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർ ഹോട്ടലുള്ളത് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ 2472 സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണം കേരളത്തിലാണെന്ന് രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് മറുപടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. രാജ്യത്തിന്റെ 12 ശതമാനം കേരളത്തിലാണ്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലിന്റെ 60 ശതമാനവും സംസ്ഥാനത്താണ്. 607 ത്രീ സ്റ്റാർ ഹോട്ടലുകളും 705 […]Read More