News തിരുവനന്തപുരം

കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് വരും:കെ. സുരേന്ദ്രൻ

ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽഎത്തി ചോദിക്കുമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ . കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം […]Read More

News

ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍

കൊല്‍ക്കത്ത:  ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍. ശ്യാംദാസ് പ്രഭു ആണ് അറസ്റ്റിലായത്. അറസ്റ്റ് വാര്‍ത്ത ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ സ്ഥിരീകരിച്ചു. വാറണ്ട് കൂടാതെയാണ് ശ്യാംദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്‌ത് എന്നാണ് സൂചന. ചിറ്റഗോങ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. കൊൽക്കത്തയിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്‌ണ കോൺഷ്യസ്‌നെസിൻ്റെ (ഇസ്‌കോൺ) വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് പൊലീസ് അറസ്‌റ്റ് ചെയ്‌തതായി അവകാശപ്പെടുന്ന സന്യാസിയുടെ ചിത്രം എക്‌സില്‍ പങ്കുവച്ചു. ‘അയാള്‍ ഒരു തീവ്രവാദിയെപ്പോലെയാണോ? ബംഗ്ലാദേശിലെ നിരപരാധികളായ സന്യാസിമാരുടെ […]Read More

News ചെന്നൈ

ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു

 ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീര​ദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ​ഗതാ​ഗതം പലയിടത്തും തടസപ്പെട്ടു.  നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. […]Read More

News

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ​ഗുരുവിനെ അനുസ്മരിച്ചത്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Read More

News തിരുവനന്തപുരം

കേരളത്തിന്റെ ഹരിത ഊർജം രാജ്യത്തിന് മാതൃക

തിരുവനന്തപുരം:             ഊർജസംരക്ഷണത്തിനും ഉപയോഗത്തിനുമായുള്ള വിവിധ പ്രവർത്തങ്ങളിലൂടെ ഗ്രീൻ എനർജി മേഖലയിൽ രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കുമെന്ന് വിദഗ്ദർ. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ ഗ്രീൻ ഹൈഡ്രജൻ, ഗ്രഫീൻ, ഗ്രീൻ എനർജി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന ടെക് ടോക്കിലാണ് അഭിപ്രായമുയർന്നത്. 2050ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുമെന്ന കാഴ്ചപ്പാട് 2022 – 23 ലെ ബജറ്റിൽ കേരളം ഉയർത്തിയിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഗ്രീൻ ഹൈഡ്രജൻ […]Read More

News വിദേശം

 ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ബെയ്റൂട്ട്:          വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരു ദിവസം പൂർത്തിയാകും മുമ്പ് ലബനനിലെക്ക് വീണ്ടും വ്യോമാക്രണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലേക്കാണ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നടപ്പായതിനെ തുടർന്ന് ജനങ്ങൾ വൻ തോതിൽ തിരിച്ചെത്തുന്ന തെക്കൻ ലെബനനിൽ ഇസ്രയേൽ ജനങ്ങൾക്ക് സഞ്ചാരവിലക്ക് […]Read More

News

നിസ്റ്റൽറൂയ് ലെസ്റ്റർ പരിശീലകനാകും

ലണ്ടൻ:          മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ റൂഡ്‌വാൻ നിസ്റ്റൽറൂയ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചെത്തുന്നു. ലെസ്റ്റർ കോച്ചായാണ് മുൻ ഡച്ച് മുന്നേറ്റക്കാരന്റെ വരവ്. സ്റ്റീവ് കുപ്പറിന്റെ പിൻഗാമിയായി നാൽപ്പത്തെട്ടുകാരൻ ചുമതലയേൽക്കും. ലീഗിൽ 16-ാം സ്ഥാനത്താണ് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ.Read More

News തിരുവനന്തപുരം

സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്

തിരുവനന്തപുരം:            അസാപ് കേരളയിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. 500 രൂപയാണ് ഫീസ്. അസാപ് കേരളയുടെ സിഇടി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷ ഫീസില്ല. ഇന്ന് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https//connect.asapkerala.gov.in.Read More

News ചെന്നൈ

 ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ;തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. കനത്തമഴയെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പെട്ട് എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇവിടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദമായി മാറിയ ഫെംഗൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തമിഴ്‌നാട്ടിലേക്കും പുതുച്ചേരിയിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.   […]Read More

News ന്യൂ ഡൽഹി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച അന്വേഷണത്തിനെതിരെ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും നടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി മാത്രമാണ് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ ഹേമ കമ്മറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം […]Read More

Travancore Noble News