News തിരുവനന്തപുരം

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പോക്സോ ചുമത്തി ആയമാരെ അറസ്റ്റ് ചെയ്തു. ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു ആയമാർ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. Read More

News തിരുവനന്തപുരം

2024 ലെ സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരംനഗരസഭയ്ക്ക്

തിരുവനന്തപുരം: ഓരോ വർഷവും ആകെ പദ്ധതി നിർവ്വഹണ തുകയുടെ 5% ത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മാറ്റി വച്ചിട്ടുള്ളത്താണ്.2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967/- രൂപ ചിലവഴിച്ചു.നഗരസഭമെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു . 2023-24 വർഷത്തി 2,500,000/- രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ […]Read More

News തൊഴിൽ വാർത്ത

റെയിൽവേയിൽ 7438 ഒഴിവുകള്‍ന്യൂഡൽഹി:

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 5647, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍, വര്‍ക് ഷോപ്പുകളില്‍ 5,647, ജയ്പൂര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ യൂണിറ്റ് അപ്രന്റിസില്‍ 1,791 ഒഴിവുകളുമുണ്ട്. ഒരു വര്‍ഷ പരിശീലനമാണ്. അപേക്ഷ അവസാന തീയതി (നോര്‍ത്ത് ഈസ്റ്റ്): ഡിസംബര്‍ 3, (നോര്‍ത്ത് വെസ്റ്റേണ്‍ ): ഡിസംബര്‍ 10.ഒഴിവുകൾ:പ്ലംബര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഗ്യാസ് കട്ടര്‍, മെക്കാനിക് […]Read More

News

ഇറ്റാലിയൻ താരം കുഴഞ്ഞു വീണു

റോം:ഇറ്റാലിയൻ മിഡ് ഫീൽഡർ എഡോർഡോ ബോവ് മത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണു.ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഫ്ലോറെന്റീനോയും ഇന്റർമിലാനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. തുടർന്ന് മത്സരം റദ്ദാക്കി. ഫ്ളോറെന്റീനോ താരമായ ഇരുപത്തിരണ്ടുകാരൻ 16-ാം മിനിറ്റിലാണ് കളിക്കളത്തിൽ വീണത്.ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ബോധം വീണ്ടെടുത്തതായും സ്വയം ശ്വസിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറ്റലിയുടെ അണ്ടർ 21 ടീം അംഗമാണ്. റോമ ക്ലബ്ബിനായി മൂന്നു വർഷം കളിച്ച ശേഷം ജൂലൈയിൽ വായ്പാടി സ്ഥാനത്തിലാണ് ഫ്ളോറന്റീനോയിലെത്തിയത്.Read More

News തിരുവനന്തപുരം

 താലൂക്ക്തല അദാലത്ത് 9 മുതൽ; പരാതികൾ 6 വരെ

തിരുവനന്തപുരം:              മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടക്കും. 9 ന് തിരുവനന്തപുരം താലൂക്ക്, 10 ന് നെയ്യാറ്റിൻകര, 12ന് നെടുമങ്ങാട്, 13 ന് ചിറയിൻകീഴ്, 16 ന് വർക്കല, 17 ന് കാട്ടാക്കട എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്. പരിഗണിക്കുന്ന വിഷയങ്ങൾ          പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, […]Read More

News

 തെലങ്കാനയിൽ 8 മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൽപ്പാക വനമേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. സംഘടനയുടെ പ്രാദേശിക ഘടകത്തിന്റെ കമാൻഡറായ കൂർഷാം മംഗുവും കൊല്ലപ്പെട്ടു. പൊലീസിന് വിവരം നൽകുന്നുവെന്നാരോപിച്ച് രണ്ട് ഗോത്രവർഗ്ഗക്കാരെ മാവോയിസ്റ്റുകൾ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയിരുന്നു.Read More

News എറണാകുളം

 വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി

കൊച്ചി:        രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചതു്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽ നിന്ന് 1827 ആയി.തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട് 1859.50.തുടർച്ചയായി അഞ്ചാം മാസമാണ് വർധന. നാലു മാസത്തിൽ അഞ്ചു തവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്ടോബർ 30 ന് ഡീലർ കമ്മീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ കൂട്ടിയിരുന്നു. പാചക വാതക വില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട […]Read More

News പാലക്കാട്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞു. വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.Read More

News കാസർകോട് തൃശൂർ

കനത്ത മഴ: തൃശൂർ, കാസര്‍കോട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.Read More

Business Economy News

ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി

വാഷിങ്‌ടണ്‍:  യുഎസ്‌ ഡോളറിന് തുരങ്കം വയ്ക്കാൻ ശ്രമിച്ചാൽ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് നിയുക്ത പ്രസിഡന്‍റ്‌ ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിപ്പെടുത്തി. മറ്റു കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണക്കുകയോ പുതിയ കറൻസി സൃഷ്‌ടിക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ ട്രംപ് പോസ്റ്റിട്ടിട്ടുണ്ട്. “ഒരു പുതിയ ബ്രിക്‌സ് കറൻസി സൃഷ്‌ടിക്കുകയോ, ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്‌ക്കുക ചെയ്‌താല്‍ ഈ രാജ്യങ്ങള്‍ 100% താരിഫുകൾ നേരിടേണ്ടിവരും. കൂടാതെ അത്ഭുതകരമായ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ […]Read More

Travancore Noble News