പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ഡയറിയിൽ
പത്തനംതിട്ടയിൽ 64 പേര്‍ കായികതാരമായ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ 15 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. കുട്ടി അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ […]Read More
