ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്ലാലിനെ ആദരിച്ച് ഇന്ത്യന് കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്ഹിയില് കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല് സിനിമകളുണ്ടാകുമെന്നും മോഹന്ലാല് പറഞ്ഞു. പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് […]Read More
തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന് സിനിമയുടെ വളര്ച്ചയ്ക്ക് മോഹന്ലാല് നല്കിയ സംഭാവനകള്ക്കുളള ആദരവാണ് ഫാൽക്കെ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്ക്കെ അവാര്ഡിലൂടെ ഇന്ത്യന് ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്ലാല് മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന […]Read More
ആശുപത്രി വാസം കഴിഞ്ഞ് മമ്മൂട്ടി തിരിച്ചെത്തുന്നു! പ്രാർത്ഥിച്ചവർക്ക് നന്ദിയെന്ന് സിനിമാ ലോകം8 മാസത്തെ ‘അജ്ഞാതവാസം’ അവസാനിച്ചു; മെഗാസ്റ്റാറിന്റെ മാസ് എൻട്രി ഒക്ടോബർ 1-ന്കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലേക്ക്. കഴിഞ്ഞ 8 മാസത്തോളം സിനിമയിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും വിട്ടുനിന്ന മെഗാസ്റ്റാർ, ആരോഗ്യപരമായ വെല്ലുവിളികളെ അതിജീവിച്ച്, ആശുപത്രിയിലെ ചികിത്സാ കാലയളവ് പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.പ്രാർത്ഥനകൾക്ക് നന്ദിമമ്മൂട്ടിയുടെ ഈ നീണ്ട ഇടവേള സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഏവരുടെയും പ്രാർത്ഥനകൾക്ക് […]Read More
റിപ്പോർട്ട് : വായുർജോസ് പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറുംഅവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും.താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും, നവ്യയും .പാതിരാത്രി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങളാണിത്.പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ’.രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആഷിയ നാസ്സർ […]Read More
റിപ്പോർട്ട് : സുമേഷ്കൃഷ്ണൻ തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനശ്വര ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം ഭാരത്ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ജൂനിയർ എസ്.പി.ബി. എന്നറിയപ്പെടുന്ന പിന്നണിഗായകൻ മണക്കാട് ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. പി.ബി.യുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സായാഹ്നം ഇളയനിലാ – 2025-ന്റെ ഉദ്ഘാടനം പിന്നണിഗായിക രാധികാ നായർ നിർവഹിച്ചു. അഡ്വ. […]Read More
തിരുവനന്തപുരം : മലയാള സിനിമയിലെ അമരനായകൻ മധു സാറിന് 92-ാം ജന്മദിനാശംസകൾ മലയാള സിനിമയിലെ ജീവനുള്ള ഇതിഹാസമായ മധു സാർ തന്റെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (FWJ) തിരുവനന്തപുരം ജില്ലയിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽട്ടി കണ്ട് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു. ഫിലിം ഡയറക്ടറും IFWJ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനിൽദത്ത് സുകുമാരൻ , ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ ,ജില്ലാ സെക്രട്ടറി പ്രേംകുമാർ എം എസ് . ട്രഷറർ റെജി […]Read More
“സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്,” മോഹന്ലാല് മലയാളത്തിൽ പറഞ്ഞു, “ജയ് ഹിന്ദ്” എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. 71-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവില്നിന്ന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. പുരസ്കാര വിതരണ ചടങ്ങില് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ച് സംസാരിച്ചു. ലാലേട്ടാ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ നൽകിയ സംഭാവനകളെക്കുറിച്ചും […]Read More
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ […]Read More
തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ൽ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി […]Read More