പീരുമേട്: കാൽ നൂറ്റാണ്ടായി പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അർഹതപ്പെട്ട ഗ്രാറ്റുവിറ്റി, പി.എഫ്, ശമ്പള കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങൾ വർഷങ്ങളായി തോട്ടം ഉടമകൾ നൽകിയിട്ടില്ല. ശക്തമായ കാലവർഷക്കെടുതി നേരിട്ട്, നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണ്ണിച്ച ലയങ്ങളിലാണ് തൊഴിലാളികൾ ഇപ്പോഴും കഴിയുന്നത്. അതിനാൽ തൊഴിലാളികൾക്കായി അടിയന്തര ഭവന പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. യോഗത്തിൽ ചെയർമാൻ […]Read More
ശാന്തൻപാറയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
പന്തടികളത്ത് പുലർച്ചെ 5.30ഓടെ ആക്രമണം; മരിച്ചത് 47കാരനായ വിജയൻ; പ്രദേശവാസികൾ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന ആനയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം BY: TNN WEB TEAM ഇടുക്കി: ശാന്തൻപാറയ്ക്ക് സമീപം പന്നിയാർ പന്തടികളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പന്തടികളം സ്വദേശിയായ 47കാരൻ വിജയനാണ് മരിച്ചത്. പ്രദേശവാസികൾ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ആനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ […]Read More
BY: SHIBU THMPI IDUKKI ഇടുക്കി: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചകളുടെ കൂട്ട ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഭീതി വിട്ടൊഴിയാതെ യാത്രക്കാരും ബസ് ജീവനക്കാരും. വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വെച്ചായിരുന്നു യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കിയ നടുക്കുന്ന സംഭവം നടന്നത്. ഗവി പിന്നിട്ട് കോഴിക്കാനത്തെ വനമേഖലയിലൂടെ ബസ് കടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി പെരുന്തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. പെട്ടെന്നുണ്ടായ കടന്നുകയറ്റത്തിൽ പകച്ചുപോയ യാത്രക്കാർ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാൻ […]Read More
BY: TNN WEB TEAM ഇടുക്കി: മണിക്കൂറുകളായി പെയ്തൊഴിയാത്ത കനത്ത മഴയ്ക്ക് പിന്നാലെ ഹൈറേഞ്ചിനെ നടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ ദുരന്തം. കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തോരാമഴയിൽ നിന്ന് രക്ഷനേടാൻ ഷെഡിൽ അഭയം പ്രാപിച്ച തോട്ടം തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കൊട്ടാക്കമ്പൂർ സ്വദേശികളായ ചിന്നമ്മ, സഹോദരൻ ബാലചന്ദ്രൻ എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മറിയമ്മ എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനടി […]Read More
BY:SumeshKrishnan കുമളി: മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർക്ക് നേരെ ഇടിമിന്നലേറ്റു. കുമളിക്ക് സമീപമുള്ള ഒമ്പതാം വളവിന് വെച്ചാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിൽ പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ അൻസാറിനാണ് ഗുരുതരമായി പരിക്കേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് തെറിച്ചുവീണ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് അഞ്ച് പേർക്ക് നിസാര പരിക്കാണുള്ളത്. തിരുവനന്തപുരം […]Read More
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതി സജി പോലീസിന്റെ പിടിയിലായി. ഒളിവിൽ പോയിരുന്ന സജി വീടിന് സമീപത്തെ കടയിലെത്തി കുറ്റം സമ്മതിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി സജി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഒളിവിൽ പോയ സജിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് മലയിറങ്ങി വന്ന സജി, സമീപത്തെ കടയിലിരുന്ന് തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. […]Read More
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. 70 വയസ്സുകാരിയായ മേരിക്കുട്ടി, മകൻ റെജി (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന സജിയോട് നാട്ടുകാരും ബന്ധുക്കളും വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. സംശയം […]Read More
ഇടുക്കി: കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ഈന്തുങ്കൽ സ്വദേശി രാജു (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിജുവിനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് […]Read More
ഇടുക്കി: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല മുഖമായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (84) അന്തരിച്ചു. ഇടുക്കി ചേലച്ചുവട്ടിലുള്ള മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേരളത്തിലെ വിപ്ലവ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സ്റ്റീഫൻ. കോട്ടയം കങ്ങഴയിലെ ചുണ്ടമണ്ണിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം അടിമാലി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായ അദ്ദേഹം, പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ ഉറച്ചുനിന്നു. എന്നാൽ, അറുപതുകളുടെ അവസാനം കേരളത്തിൽ […]Read More
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിച്ചിലിൽ വീടിനുള്ളില് കുടുങ്ങിയ ബിജു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്. അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില് എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് […]Read More
