കോട്ടയം: സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ‘വെർച്വൽ അറസ്റ്റ്’ ഭീഷണിയിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മുംബൈ പോലീസ് എന്ന വ്യാജേന വാട്സാപ്പ് വഴിയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്. തിരുവഞ്ചൂരിന്റെ ആധാർ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച് മുംബൈയിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നുമാണ് വിളിച്ചവർ അവകാശപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥരുടെ സംസാര രീതിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച തിരുവഞ്ചൂർ, തുടക്കത്തിൽ തന്നെ ഇതൊരു സൈബർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. […]Read More
കോട്ടയം: കേരള കോൺഗ്രസ് എം (KC-M) മുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസിന് എന്നും ഒരേയൊരു നിലപാടേയുള്ളൂവെന്നും അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നവരോട് ബൈബിൾ വചനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ജെറുസലേമിലെ പുത്രിമാരേ, എന്നെ ഓർത്തു നിങ്ങൾ കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു വിലപിക്കൂ” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ കടമെടുത്ത അദ്ദേഹം, തങ്ങളെ ഓർത്ത് […]Read More
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുകയും തടയാനെത്തിയ പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളജിന് സമീപമായിരുന്നു സിനിമാ ശൈലിയിലുള്ള ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ചുരുക്കം: പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.Read More
പാലാ: പാലാ മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡായ പുത്തൻപള്ളിക്കുന്നിൽ ഇത്തവണ NDA സ്ഥാനാർത്ഥിയായ ജിജോ മൂഴയിൽ ഒരു ‘ജനപ്രിയൻ’ തരംഗമായി മാറുന്നു. ‘വാർഡിന്റെ സ്വന്തം’ സ്ഥാനാർത്ഥി എന്ന വിശേഷണത്തോടെയാണ് നാട്ടുകാർ അദ്ദേഹത്തെ സ്വീകരിക്കുന്നത്. പരമ്പരാഗത പ്രചാരണ ശൈലികളിൽ നിന്ന് മാറി, എതിരാളികളുടെ പോരായ്മകൾ ഉയർത്തിക്കാട്ടാതെ, തന്റെ പാർട്ടിയായ BJP ദേശീയ തലത്തിൽ നടപ്പാക്കുന്ന ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലാണ് ജിജോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുത്തൻപള്ളിക്കുന്നിലെ വോട്ടർമാർക്കിടയിൽ ജിജോയെ ശ്രദ്ധേയനാക്കുന്നത് അദ്ദേഹത്തിൻ്റെ ഈ വ്യത്യസ്തമായ സമീപനമാണ്. പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും […]Read More
ജീവനക്കാർ ചേർന്ന് ഇവരെ കോട്ടയത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കോട്ടയം : ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം. ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു. തല ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ജീവനക്കാർ ചേർന്ന് […]Read More
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ബിന്ദുവിന്റെ മകന് നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. […]Read More
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് മരിച്ചത്. അപകടം നടന്ന് രണ്ടരമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. രാവിലെ […]Read More
ജോലി സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കൽ ജേക്കബ് തോമസിനെയാണ് (23) മുട്ടമ്പലം സ്കൈലൈൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ യുവാവ് അമിത ജോലി സമ്മർദത്തിലായിരുന്നുവെന്നും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.പുലർച്ചെ രണ്ടിന് മാതാവിന്റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റിൽനിന്ന് ചാടാൻ പോകുന്നുവെന്ന വിഡിയോ സന്ദേശം അയച്ചിരുന്നു. ഉറക്കത്തിലായതിനാൽ ഇവർ സന്ദേശം […]Read More
കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി സി ജോര്‍ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം […]Read More
കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. Read More
