ന്യൂഡല്‍ഹി: യുക്രെയ്ന് സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള നിര്‍ണായകമായ ഒരു നയതന്ത്ര നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച അലാസ്കയില്‍ നടക്കുന്ന ഉച്ചകോടി ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ സമാധാനത്തിനായുള്ള ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഈ കൂടിക്കാഴ്ച. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന നിലപാടില്‍ ഉറച്ച് സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പൂര്‍ണമായും തയാറാണെന്ന് […]Read More
വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് അലാസ്കയിൽ വച്ച് പുടിനെ കാണുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോര്‍ട്ട്. പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ട്രംപ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചതെന്നും ശ്രദ്ധേയമാണ്. “അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, […]Read More
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന് കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. […]Read More
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് […]Read More
‘കിളിയൂർ അജിന്റെ നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻവൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. […]Read More
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ കൂടി ചുമത്തി. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. “ഇന്ത്യൻ ഭരണകൂടം നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി,” ട്രംപ് ഉത്തരവിൽ പറഞ്ഞു. ഇതോടെ ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവ 50 ശതമാനമായെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.Read More
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്ത് 07ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ […]Read More
തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ൽ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി […]Read More
തിരുവനന്തപുരം: പത്രപ്രവർത്തകനും മലയാള മനോരമ നെടുമങ്ങാട് ലേഖകനുമായ ആനാട് ഉമ്മാത്ത് കൃഷ്ണ വിലാസത്തിൽ ശശിധരൻ നായർ ( ആനാട് ശശി, 72) മരിച്ച നിലയിൽ. വെള്ളയമ്പലത്തെ വീട്ടിൽ നിന്നും ഇദ്ദേഹത്തെ കഴിഞ്ഞദിവസം രാത്രി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനകനഗർ കവടിയാർ വില്ലേജ് ഓഫീസിലെ കെട്ടിടത്തിന്റെ കാർ ഷെഡ്ഡിൽ ഇരുമ്പ് പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോൺഗ്രസ് ഭരണസമിതിക്ക് കീഴിലുള്ള സഹകരണ സംഘത്തിൽ 1.67 കോടി രൂപ ശശി നിക്ഷേപം നടത്തിയിരുന്നതായി പറയപ്പെടുന്നു. ഇത് […]Read More
ചിലപ്പോൾ നമുക്ക് തോന്നാറുള്ളത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിഇന്ത്യകാരനല്ലേ എന്ന് ?. പലപ്പോഴും രാഹുൽഗാന്ധി പാക്കിസ്ഥാന്റെയും ചൈനയുടെയും നാവായിട്ടാണ് തോന്നുന്നത് . ചൈനയും പാകിസ്ഥാനും രാഹുൽ ഗാന്ധിയെ വാടകയ്ക്ക് എടുത്തിട്ടുണ്ടോ എന്ന് നഴ്സറി കുട്ടികൾ വരെ ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ വീര സൈനികർ സിന്ദൂരിലൂടെ പാകിസ്താനെ തകർത്ത് തരിപ്പണം ആക്കിയപ്പോൾ രാഹുലിന് അറിയേണ്ടത് നമ്മുടെ എത്ര പോർവിമാനംപാകിസ്ഥൻ വെടിവച്ചിട്ടു എന്നാണ് . ഓപ്പറേഷൻ ബന്ദർ എന്ന രഹസ്യനാമത്തിൽ രണ്ടായിരത്തി പത്തൊന്‍പത് ഫെബ്രുവരി ഇരുപത്തിയാറിനു പാകിസ്ഥാനിലെ […]Read More