മോസ്കോയിലെ നുകോവോ (Vnukovo) വിമാനത്താവളത്തിൽ യു.എസ് സൈനിക ട്രാൻസ്പോർട്ട് വിമാനം ലാൻഡ് ചെയ്തതായി ഫ്ലൈറ്റ്റഡാർ24 (Flightradar24) ഡാറ്റ പ്രകാരം റിപ്പോർട്ടുകൾ പുറത്തുവന്നു റിപ്പോർട്ടുകൾ പ്രകാരം, വാഷിംഗ്ടൺ ഡി.സിക്ക് സമീപമുള്ള യു.എസ് ക്യാമ്പ് സ്പ്രിംഗ്സ് എയർബേസിൽ നിന്ന് ഓഗസ്റ്റ് 23-ന് ലാത്വിയയിലെ റിഗയിലെത്തിയ ബോയിംഗ് ഗ്ലോബ്മാസ്റ്റർ (Boeing Globemaster) വിമാനമാണ് മോസ്കോയിൽ എത്തിയത് [01:48]. ഉക്രെയ്ൻ സമാധാന ചർച്ചകൾക്കായി പ്രത്യേക പ്രതിനിധികളായ സ്റ്റീവൻ വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായാണ് വിമാനം പറന്നതെന്നാണ് സൂചനകൾ എന്നാൽ, യു.എസ് സൈനിക വിമാനം […]Read More
BY : PRANOB GURUVAYUR ഗുരുവായൂർ: ഉത്രാട നാളിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കാഴ്ചക്കുല സമർപ്പണം നടന്നു. ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തി ഭഗവാന് നേന്ത്രക്കുലകൾ സമർപ്പിച്ചത്. രാവിലത്തെ ശീവേലിക്കു ശേഷം ഏഴു മണിയോടെയാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. സ്വർണക്കൊടിമരത്തിന് സമീപം ഒരുക്കിയ നാക്കിലയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി […]Read More
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ എഴുതിയ “കൂട്ടായ നേതൃത്വമാണ് എൽഡിഎഫിന്റെ അന്തസത്ത” എന്ന ലേഖനത്തിലാണ് പിണറായി വിജയനെതിരെ സത്യൻ മൊകേരി തുറന്നടിച്ചത്. പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തു നൽകേണ്ടത് താനാണെന്നും, അത് […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ ശീവേലിക്കു ശേഷം സ്വർണക്കൊടി മരച്ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ, തന്ത്രി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ കൊടിമരച്ചുവട്ടിൽ കാഴ്ചക്കുലകൾ അർപ്പിക്കും. ചടങ്ങിൽ ബഹു. ദേവസ്വം മന്ത്രി കെ.മുരളീധരനും പങ്കെടുക്കും. പ്രധാന വിവരങ്ങളും ദർശന ക്രമീകരണങ്ങളും: നാളെ […]Read More
വാഷിംഗ്ടൺ: നാലാഴ്ചത്തെ പ്ലാന്റ്-ബേസ്ഡ് അല്ലെങ്കിൽ വീഗൻ ഡയറ്റ് (Vegan Diet) ശരീരത്തിലെ കോശജ്വലനം (Inflammation) കുറയ്ക്കാനും ജൈവീക വയസ്സ് (Biological Age) കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെയും ഫ്രെയ്ബർഗ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡിഎൻഎ മെഥിലേഷൻ (DNA Methylation) എന്ന ജീൻ പ്രവർത്തനത്തെ സ്വാധീനിക്കുന്ന രാസ പ്രക്രിയയിൽ വ്യതിയാനങ്ങൾ വരുത്താൻ വീഗൻ ഭക്ഷണരീതിക്ക് സാധിക്കുന്നുണ്ട്. പ്രതിരോധശേഷി, മെറ്റാബോളിസം, സെല്ലുലാർ പ്രതികരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് […]Read More
തിരുവനന്തപുരം: സി.പി.ഐ.എം എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപ്പര്യങ്ങളിലല്ലെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ് പാർട്ടി നിലനിൽക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ അടിസ്ഥാന തത്വം ഏവരും ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അരുൺ കുമാറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. സമകാലിക രാഷ്ട്രീയ വിവാദങ്ങൾ സാധാരണ […]Read More
BY: KOLLAM MOHANAN PILLA കൊല്ലം : പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്താംകോട്ട പോലീസ് 23-കാരനായ അടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. മേയ് 29-ന് നടന്ന സംഭവത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂട്ടുകാരനുമായി സംസാരിച്ചു നിൽക്കവേ കാറിലെത്തിയ പോലീസ് സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കാറിൽ […]Read More
BY : RAVI OTTAPPALAM പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് ഡിആർഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ഉപരോധത്തിലും വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പ്രവർത്തകർ ഡിആർഎം ഓഫീസിന്റെ നാല് ഗേറ്റുകളും ഉപരോധിച്ചു. പൊലീസ് ഉയർത്തിയ പ്രതിരോധവും അടച്ച ഗേറ്റുകളും മറികടന്ന് മതിൽ ചാടിക്കടന്നാണ് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഓഫീസ് മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയദേവന്റെ […]Read More
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് തന്റെ ഐക്കണിക് നീണ്ട സുവർണ്ണ മുടിയിഴകൾ പൂർണ്ണമായും വെട്ടിമാറ്റി ബസ് കട്ട് ലുക്കിലേക്ക് മാറി. പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി സ്വന്തം യൂട്യൂബ് വ്ലോഗിലൂടെയാണ് താരം ഈ പുതിയ മാറ്റം ആരാധകരുമായി പങ്കുവെച്ചത്. മുടി വെട്ടുന്നതിന് മുൻപ് മുൻ സ്വീഡിഷ് ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നൽകിയ ഉപദേശത്തെക്കുറിച്ച് ഹാലാൻഡ് തമാശരൂപേണ വെളിപ്പെടുത്തി. “നിന്റെ ശക്തി മുഴുവൻ ഈ മുടിയിലാണ്, അത് ഒരിക്കലും വെട്ടരുത്” […]Read More
