മുംബൈ: അണിയറപ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യുടെ ഔദ്യോഗിക ടീസറും റിലീസ് തീയതിയും പുറത്തുവിട്ടു. പെൻ മൂവീസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം 2026 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിലെ ഏറ്റവും സങ്കീർണ്ണവും ശക്തവുമായ കർണ്ണന്റെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം […]Read More
BY :HABEEB EDAPALLY എറണാകുളം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലത്തായി പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കുനിയിൽ പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യവും വ്യത്യസ്ത അന്വേഷണ സംഘങ്ങളുടെ റിപ്പോർട്ടുകളിലെ വലിയ വ്യത്യാസങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. അതിജീവിതയുടെ മൊഴിയിൽ സമയബന്ധിതമായി വന്ന മാറ്റങ്ങളും ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ കണ്ടെത്തലുകളിലെ പരസ്പരവിരുദ്ധമായ നിഗമനങ്ങളും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം […]Read More
കൊച്ചി: കേരളത്തിന്റെ ക്ഷീരമേഖലയ്ക്ക് ചരിത്ര നേട്ടം. വെച്ചൂർ പശുവിന് ശേഷം സംസ്ഥാനത്തു നിന്നുള്ള മറ്റൊരു തനത് പശുവിനമായ ‘പെരിയാർ പശു’വിന് ദേശീയതലത്തിൽ ഔദ്യോഗിക ബ്രീഡ് പദവി ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) കീഴിൽ ഹരിയാനയിലെ കർണാലിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് (NBAGR) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മന്ത്രാലയത്തിന്റെയും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രതിനിധികൾ അടങ്ങിയ ഉന്നതതല ബ്രീഡ് രജിസ്ട്രേഷൻ […]Read More
ടെഹ്റാൻ / ഗാസ സിറ്റി : പശ്ചിമേഷ്യയിൽ നയതന്ത്ര, മാനുഷിക പ്രതിസന്ധികൾ തീവ്രമായി തുടരുന്നതിനിടെ യു.എസിനും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി ഇറാനും അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തി. ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഉപരോധഭീഷണികളും ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി തള്ളി. ഇത്തരം “പരാജയപ്പെട്ട നയങ്ങൾ” ഇറാനിയൻ ജനതയ്ക്കിടയിൽ കൂടുതൽ ശത്രുത വളർത്താനേ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫലസ്തീൻ പ്രദേശങ്ങളിൽ പുതിയ സെറ്റിൽമെന്റ് പദ്ധതി നടപ്പാക്കാനുള്ള […]Read More
ലണ്ടൻ: വാർദ്ധക്യത്തിലും ആരോഗ്യം നിലനിർത്തുന്നതിനും ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ്റെ അളവ് കൂട്ടണമെന്ന പരമ്പരാഗത നിരീക്ഷണങ്ങൾക്ക് വിപരീതമായി പുതിയ പഠന റിപ്പോർട്ട് പുറത്ത്. പ്രോട്ടീൻ്റെ, പ്രത്യേകിച്ച് ചില പ്രത്യേക അമിനോ ആസിഡുകളുടെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം (metabolism) മെച്ചപ്പെടുത്താനും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ‘സെൽ പ്രസ്സ് ബ്ലൂ’ (Cell Press Blue) എന്ന പ്രമുഖ ജേണലിൽ പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. മൃഗങ്ങളിലും മനുഷ്യരിലും നടന്നിട്ടുള്ള 350-ലധികം ശാസ്ത്ര പഠനങ്ങളെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് വൻ വർധന. ഇന്നലെ രേഖപ്പെടുത്തിയ ഇടിവിന് പിന്നാലെ, ഇന്ന് പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,16,800 രൂപയായും ഗ്രാമിന് 14,600 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയിലെത്തി (പവന് 95,960 രൂപ). 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ ഉയർന്ന് 9,340 രൂപയും ഒൻപത് കാരറ്റിന് ഗ്രാമിന് […]Read More
സിഎംആർഎൽ-എക്സാലോജിക് കേസ്: മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീളുന്നു; വിപുലീകരിച്ച് ഇഡി
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ബിസിനസ് സ്ഥാപനത്തിന് പിന്നാലെ, മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും അടുത്ത വൃത്തങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചത് സിപിഎമ്മിന് പുതിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജൻസി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ കേസിൽ വലിയ വഴിത്തിരിവായി. വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കാനും കേന്ദ്ര ഏജൻസികളുടെ […]Read More
BY: HABEEB IDAPALLY കൊച്ചി: ലഹരിമരുന്നുകൾക്കെതിരെ പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി എളമക്കരയിൽ 3.720 ഗ്രാം എLocally MDMA യുമായി അസം സ്വദേശി പിടിയിൽ. അസം മാരികോൺ സ്വദേശി സുരുജ് അലി (28) ആണ് കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. എളമക്കര മദർ തെരേസ റോഡിന് സമീപത്തുനിന്നാണ് ഇയാളെ ലഹരിമരുന്നുമായി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. മേഖലയിൽ ഇയാൾ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു രാസലഹരിയെന്നാണ് സൂചന. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ […]Read More
ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യവുമായുള്ള എല്ലാ സാമ്പത്തിക-വ്യാവസായിക ഇടപാടുകളും യു.എ.ഇ അടിയന്തരമായി നിർത്തിവച്ചു. മേഖലയിൽ സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യു.എ.ഇയുടെ നിർണായക നടപടി. ഇതോടെ ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള നയതന്ത്ര ഭിന്നത വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. ഇറാൻ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. സമുദ്ര പാതകളെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ടാണ് മിസൈലുകൾ അയച്ചതെന്നും ഇവ രണ്ടും […]Read More
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ നിർണായക പരിശോധനകൾക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയത്. നേരത്തെ വീണയുടെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറി രേഖകളാണ് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുന്നത്. ഡയറിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തികളുടെ വിശദാംശങ്ങളും […]Read More
