തിരുവനന്തപുരം ബാലരാമപുരത്തെ ഗോപന് സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന് സ്വാമിയുടെ മൃതദേഹം സംസ്കരിക്കുക. ദുരൂഹതകൾ നിരഞ്ഞുനിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ […]Read More
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവനന്തപുരം – അങ്കമാലി എം സി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണിത്.തൈക്കാടു മുതൽ ആലന്തറ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്താണ് വൻ ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 28 കോടി രൂപയ്ക്കാണ് ടെൻഡർ എടുത്തത്. കിഫ്ബി ഫണ്ടുപയോഗിച്ച് പിഡബ്ലുഡി മുഖാന്തരം കേരള റോഡ് […]Read More
തിരുവനന്തപുരം: ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി സംസ്ഥാന സർക്കാർ 4.5 കോടി രൂപ അനുവദിച്ചു.ആദ്യഗഡുവാണിത്. പരിശീലന ക്യാമ്പുകൾ, ജഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രാ ക്കൂലി എന്നിവയ്ക്കാണ് തുക ഉപയോഗിക്കുക. 9.9 കോടി രൂപ അനുവദിക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. മത്സര ഷെഡ്യൂൾ അനുസരിച്ചാകും കായികതാരങ്ങളെ . കൊണ്ടുപോകുന്നത്. വിമാന ടിക്കറ്റ് എടുക്കാൻ സർക്കാർ […]Read More
വിതുര: പൊന്മുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസിന്റെയും കഫ്റ്റി രിയയുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 3 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഡി കെ മുരളി എം എൽ എ അധ്യക്ഷനാകും. 78 ലക്ഷം രൂപ ചെലവാക്കിയാണ് റസ്റ്റ് ഹൗസ് പുതുക്കി പണി കഴിപ്പിച്ചത്. കൂടുതൽ നിർമാണപ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻകൂടി പൂർത്തിയാകുന്ന തോടെ കരാർ നടപടി ആരംഭിക്കും. നിലവിൽ നവീകരിച്ച റസ്റ്റ് […]Read More
തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘കർഷകരുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നു. ഇവ പരിഹരിക്കാതെ നിയമം നടപ്പിലാക്കില്ല. കർഷക താത്പര്യങ്ങൾക്കെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ‘1961 ലെ കേരളാ വന നിയമത്തിന്റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ […]Read More
പത്തനംതിട്ട വടശ്ശേരിക്കരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. പാലത്തോട് ചേർന്നുള്ള വൈദ്യുത തുണിന് സമീപമിരുന്ന് മൂത്രമൊഴിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. കഴിഞ്ഞ മണ്ഡലകാലത്ത് വടശേരിക്കര […]Read More
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കോടതി ജില്ലാ കളകടർക്ക് നിർദ്ദേശവും നൽകി. കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജിപരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.Read More
മലപ്പുറം കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. 19 കാരി നിറത്തിൻ്റെ പേരില്‍ തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുതുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി കമ്മീഷന് ഡയറക്ടര്‍ക്കും സി.ഐക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെയും വീട്ടുകാരുടെയും മാനസിക […]Read More
കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ ലോകത്തിന് മുമ്പിൽ എത്തിക്കാനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 19 ന് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് ഗേറ്റ് വേ ടു മലബാർ : ഐ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കുന്നത്. റാവിസ് കടവിൽ രാവിലെ ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്താകെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രമുഖരുമായി പങ്കാളിത്തം […]Read More
തിരുവനന്തപുരം: സ്റ്റേറ്റ് പബ്ളിക് ഹെൽത്ത് ലാബ് കാമ്പസിലുള്ള ഗവ. അനലിറ്റിക്സ് ലബോറട്ടറിയിൽ നിർമാണം പൂർത്തീകരിച്ച മൈക്രോ ബയോളജി ലാബ് ബുധനാഴ്ച 11ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സുരക്ഷാവകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോ ബയോളജി ലാബാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മറ്റ് ലാബുകൾ. മുൻ വർഷങ്ങളിൽ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ കേരളത്തിന് മൈക്രോ ബയോളജി ലബോറട്ടറി ആരംഭിക്കുന്നത് […]Read More
