റിസർച്ച് അവാർഡിന് അപേക്ഷിക്കാം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ. എൻ. ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും എൻട്രികൾ അയക്കാം. 2024-25 അധ്യയന വർഷം മെയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർറ്റേഷനും റിസർച്ച് ആർട്ടിക്കിളും മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂൺ 30 നു മുൻപായി പ്രിൻസിപ്പൽ […]Read More
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് […]Read More
കോഴിക്കോട് : മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ തീപിടിത്തം. കാഷ്വാലിറ്റിയിലെ യുപിഎസ് റൂമിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി എട്ടുമണിയോടെ പെട്ടെന്ന് കനത്ത പുക കാഷ്വാലിറ്റിയിൽ പടർന്നതോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാഷ്വാലിറ്റിക്കകത്തെ രോഗികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ മെഡിക്കൽ കോളജ് പാലീസും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ ഉടനടി പുറത്തെത്തിച്ചു. തീ കത്തുന്ന സമയത്ത് നിരവധി രോഗികൾ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് വെള്ളിമാടുകുന്ന്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. […]Read More
തിരുവനന്തപുരം: ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യതു. സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. എം.എൽ.എ വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മുസ്ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ, […]Read More
വത്തിക്കാൻ സിറ്റി : പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ 12.30 മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടത്തും. മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന […]Read More
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗില് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി വൃത്തങ്ങൾ അറിയിച്ചു. ബൈസാറിലെ കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇന്ന് (ഏപ്രിൽ 22) ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. തെക്കൻ കശ്മീർ ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് റിപ്പോര്ട്ട്. തീവ്രവാദികൾ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ കുറിച്ച് ഇതുവരെ പൊലീസിന്റെ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന […]Read More
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിനെതിരെ നടപടി ശക്തമാക്കാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി നിർദ്ദേശം. ഡൽഹിയിലെ സ്ഥിതി വഷളായെന്ന് ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. യു പി യിലെ കുട്ടിക്കടത്തിൽ ഏപ്രിൽ 15 ന് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.അന്നേ ദിവസം നവജാത ശിശുക്കളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന പത്രവാർത്തയിൽ സ്വയം കേസെടുത്ത കോടതി പൊലീസിന് നോട്ടിസയിച്ചിരുന്നു. മുഖ്യ ആസൂത്രക പൂജയെ ഉടൻ അറസ്റ്റ് […]Read More
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊ ഡൊണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കവും വിദ്യാർഥി വിസകൾ കൂട്ടത്തോടെ റദ്ദാക്കലും ഉയർത്തിയ ആശങ്കകൾക്കിടെ വൈസ്പ്രസിഡന്റ് ജെ ഡി വാൻസ് നാലുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാവിലെ 9.30 ന് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാൻസി നൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷ, മക്കളായ ഇവാൻ, വിവേക്, മിറാബൽ എന്നിവരും പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രതിനിധികളുമുണ്ടായിരുന്നു. സേനാ […]Read More
ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ നേതാവ് തുടർച്ചയായ മൂന്നാം വർഷവും വാർഷിക ദുഃഖവെള്ളി ഘോഷയാത്രയിൽ പങ്കെടുത്തില്ല. ഞായറാഴ്ച രാവിലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ പോപ്പ് ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു. ഡോക്ടർമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം നിർദ്ദേശിച്ചിട്ടും, ഇരട്ട ന്യുമോണിയ […]Read More
തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ഇസ്ഥാബുൾ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുപ്പതോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിനു ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല പൂട്ടി. പരിശോധനാ ഫലം ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കും. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കം അനുഭവപ്പെട്ടത്.Read More
