അക്രമിക്കായി തിരച്ചിൽ തുടരുന്നു; കനത്ത ജാഗ്രത പ്രൊവിഡൻസ്, റോഡ് ഐലൻഡ്: അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബ്രൗൺ സർവകലാശാലയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന അപ്രതീക്ഷിത വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റോഡ് ഐലൻഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡൻസിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയുടെ ബാരസ് ആൻഡ് ഹോളി എഞ്ചിനീയറിങ് കെട്ടിട സമുച്ചയത്തിലാണ് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ ആക്രമണം നടന്നത്. ബ്രൗൺ സർവകലാശാല ഔദ്യോഗിക വൃത്തം ദുരന്തം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, […]Read More
എൻഡിഎയുടെ ചരിത്രവിജയം: തലസ്ഥാനത്ത് ബിജെപി ഭരണത്തിലേക്ക്, മേയർ തിരഞ്ഞെടുപ്പ് നിർണായകം തിരുവനന്തപുരം: “മാറാത്തത് മാറും” എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ, തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയ എൻഡിഎ, നാല് പതിറ്റാണ്ടിലേറെക്കാലം എൽഡിഎഫ് കോട്ടയായിരുന്ന തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൽഡിഎഫ് 29 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, അധികാരം പിടിക്കാൻ 51 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ ബിജെപിക്ക് ഒരു സീറ്റ് മാത്രം മതി. ആർ. ശ്രീലേഖയുടെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തി. 2026-ലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പോരാട്ടത്തിൽ, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമുണ്ടായ യുഡിഎഫ് ആധിപത്യം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചു. മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം: ആകെ 86 മുനിസിപ്പാലിറ്റികളിൽ 50 എണ്ണവും യുഡിഎഫ് തൂത്തുവാരി. എൽഡിഎഫ് 32 മുനിസിപ്പാലിറ്റികളിൽ മാത്രമായി ഒതുങ്ങി. ജില്ലകളെടുത്താൽ, പത്തനംതിട്ടയിലെ മൂന്ന് നഗരസഭകളും എറണാകുളം ജില്ലയിലെ ഭൂരിഭാഗം നഗരസഭകളും യുഡിഎഫ് പിടിച്ചെടുത്തു. […]Read More
തിരുവനന്തപുരം: കേരളത്തിൻ്റെ അന്താരാഷ്ട്ര തിരയുത്സവമായ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFK) തലസ്ഥാന നഗരിയിലെ നിശാഗന്ധിയിൽ പ്രൗഢഗംഭീരമായ തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 30 വർഷം പൂർത്തിയാക്കിയ മേളയുടെ ഓർമ്മയ്ക്കായി ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. അതിജീവിതയ്ക്ക് പിന്തുണ; പലസ്തീന് ഐക്യദാർഢ്യം ഉദ്ഘാടന പ്രസംഗത്തിൽ, കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്ത് ചലച്ചിത്രമേള നൽകിയ മികച്ച സംഭാവനകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ സംസാരിച്ചു. കൂടാതെ, ചലച്ചിത്ര രംഗത്തുണ്ടായ ഒരു പ്രധാന […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായി. സംസ്ഥാനത്തുടനീളം 244 കേന്ദ്രങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണ് വോട്ടെണ്ണലിനായി പൂർത്തിയാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനം ജനങ്ങളിലേക്ക് തത്സമയം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറമെ, 14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ കളക്ടറേറ്റുകളിലായിരിക്കും. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് കൗണ്ടിങ് ടേബിളിൽ വെക്കുന്ന കൺട്രോൾ യൂണിറ്റുകളിൽ സീലുകളും സ്പെഷ്യൽ ടാഗുകളും കൃത്യമായി ഉണ്ടെന്ന് ഉറപ്പുവരുത്തി. സ്ഥാനാർഥികളുടെയോ അവർ ചുമതലപ്പെടുത്തിയ കൗണ്ടിങ്, […]Read More
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ (Nino) ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. സംവിധായിക പോളിൻ ലോക്വിൻ്റ് (Pauline Louveau) വൈകാരികവും മനഃശാസ്ത്രപരവുമായ ഈ ചിത്രം മികച്ച പ്രതികരണമാണ് മേളയിൽ നേടിയത്. നിനോ: വൈകാരികമായ ഒരനുഭവം തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘നിനോ’, അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിൻ്റെ തീവ്രമായ മാനസിക സംഘർഷങ്ങളെയാണ് അവതരിപ്പിക്കുന്നത്.Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്നു മുതൽ ആറ് വരെയുള്ള മറ്റ് പ്രതികൾക്കും ഇതേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികൾ: വിവിധ കുറ്റങ്ങൾക്കായി പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കോടതിയിലെ നടപടിക്രമങ്ങൾ […]Read More
ചെന്നൈ: തമിഴകത്തിൻ്റെ ‘സ്റ്റൈൽ മന്നൻ’ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാളാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആരാധകരും സിനിമാലോകവും തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സൂപ്പർസ്റ്റാറിന് ആശംസകൾ നേർന്നു. അരനൂറ്റാണ്ട് കാലത്തെ അഭിനയ ജീവിതം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരത്തിൻ്റെ ആരാധകർ. മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാൽ സോഷ്യൽ മീഡിയ വഴി രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നു. “സിനിമയെ പുനർനിർവചിച്ച, തലമുറകളെ പ്രചോദിപ്പിച്ച സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ” എന്ന് തെന്നിന്ത്യൻ നായിക സിമ്രാൻ എക്സിൽ കുറിച്ചു. എഐഎഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ […]Read More
റിപ്പോർട്ട് : സുനിൽദത്ത് സുകുമാരൻ തിരുവനന്തപുരം: കലയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാമത് പതിപ്പിന് ഇന്ന് (ഡിസംബർ 12, വെള്ളിയാഴ്ച) തലസ്ഥാന നഗരിയിൽ തുടക്കമാകും. ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ മലയാളിയെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ മേളയുടെ ഇക്കൊല്ലത്തെ എട്ട് ദിവസം നീളുന്ന ആഘോഷത്തിന് ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ തിരശീല ഉയരും. 206 സിനിമകൾ പ്രദർശിപ്പിക്കും: ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 […]Read More
