തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒയ്ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റേഞ്ച് ഐജി അജിതാ ബീഗം ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്കി. റൂറല്‍ എസ്പി എസ് സുദര്ശന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിതാ ബീഗത്തിന്റെ ശുപാര്‍ശ. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിക്കേണ്ടത് . നടപടി ക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ ഇന്ന് നടപടി ഉത്തരവ് ഇറങ്ങില്ല. നാളെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഐജി ഓഫീസ് അറിയിച്ചു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ […]Read More
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ നഗരം. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസന്റെ നേതൃത്വത്തിൽ നടത്തിയ കുടിയേറ്റ വിരുദ്ധ, “യുണൈറ്റ് ദി കിംഗ്ഡം” റാലിയിൽ പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങളെത്തി. അതേസമയം വൈറ്റ്ഹാളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെതിരെ കുപ്പികളും മറ്റും വലിച്ചെറിയുകയും സംഘർഷവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പ്രതിഷേധത്തെ നേരിടാനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.സെന്റ് ജോർജ്ജ് പതാകകളും യൂണിയൻ ജാക്കും വഹിച്ചുകൊണ്ട് “നമ്മുടെ രാജ്യം തിരികെ വേണം” എന്ന് മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ആളുകൾ “യുണൈറ്റ് ദി കിംഗ്ഡം” പങ്കെടുത്തത്. റോബിൻസന്റെ അനുയായികൾ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയും കൊല്ലപ്പെട്ട യുഎസ് യാഥാസ്ഥിതിക പ്രവർത്തകൻ ചാർളി കിർക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു.Read More
ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിൻ്റെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ദുബായിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 127 റൺസിന് പാക് നിരയെ ഓൾഔട്ടാക്കിയ ഇന്ത്യ, 12 പന്തുകൾ ബാക്കിനിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കി. സ്പിന്നർമാരായ കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരുടെ തീപാറിയ പ്രകടനമാണ് പാകിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. കുൽദീപ് യാദവ് 3 വിക്കറ്റും അക്സർ […]Read More
കഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. സത്യപ്രതിജ്ഞ പൂർത്തിയാക്കി സുശീല കർക്കി നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റത്. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങള്‍ കാരണം […]Read More
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എല്ലാ ഗൾഫ് അറബ് […]Read More
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (സെപ്റ്റംബര്‍ 13) മണിപ്പൂര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തി. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്. ചുരാചന്ദ്പ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. മിസോറാമില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ചുരാചന്ദ്പൂരിലേക്ക് എത്തുക. പ്രധാനമായും ഇവിടെ നടപ്പിലാക്കാന്‍ പോകുന്ന 7,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി എത്തുന്നത്. ചുരാചന്ദ്പൂരിലെ ഉദ്ഘാടനത്തിന് പുറമെ ഇംഫാലില്‍ നടക്കുന്ന പരിപാടിയിലും […]Read More
പലസ്തീൻ ഇനി തങ്ങളുടെ അധികാര പരിധിയിലെന്ന അവകാശവാദവുമായി ഇസ്രായേൽ. വിവാദമായ E1 സെറ്റിൽമെന്റ് വിപുലീകരണ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന കരാറിൽ ഒപ്പുവെച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുക്കുകയായിരുന്നു “ഒരിക്കലും ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല. ഈ സ്ഥലം നമ്മുടേതാണ്,” ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകൾ കൂട്ടിച്ചേർക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റിൽമെന്റിലേക്കുള്ള സന്ദർശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പങ്കുവെച്ചത്. “നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, നമ്മുടെ സുരക്ഷ എന്നിവ നമ്മൾ സംരക്ഷിക്കും,” […]Read More
കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.Read More
എറണാകുളം: അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചന് വിട നല്‍കാനൊരുങ്ങി നാട്. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. പ്രധാന നേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. വീട്ടില്‍ അല്ലാതെ മറ്റിടങ്ങളില്‍ പൊതു ദർശനമില്ല. തങ്കച്ചൻ്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. നാളെ (സെപ്റ്റംബര്‍ 13) ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്കാരം. […]Read More
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് രോഗം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിനിടെ ആറു പേരാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുകള്‍ക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാല്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.Read More
