മോസ്കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെത്തുടർന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവർണർ പറഞ്ഞു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തെത്തുടർന്ന് പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിമേഖലയിലെ […]Read More
ന്യൂഡല്ഹി: ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന് സിന്ദൂര് അവസാനിപ്പിക്കാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താന് യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെടി നിർത്തലിന് വേണ്ടി പാകിസ്ഥാൻ യാചിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരായ പ്രതിരോധ നടപടികളില് ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില് പാകിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചത് 190-ല് മൂന്ന് രാജ്യങ്ങള് മാത്രമാണെന്നും പ്രധാനമന്ത്രി […]Read More
സന: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്. വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫിസിൻ്റെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് ഫത്താഹ് മഹ്ദി തുറന്നടിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സന്ധി ചെയ്തെന്ന് പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തങ്ങളെ ആരാണ് ബന്ധപ്പെട്ടതെന്നും ഇത്തരമൊരു നുണപ്രചാരണത്തിന് […]Read More
ആള്മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് അനന്തപുരി മണികണ്ഠൻ തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ജവഹര് നഗറിലെ കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില് മുഖ്യപ്രതിയായ കോണ്ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വെണ്ടര് ഡാനിയല് എന്ന പേരിലാണ് മണികണ്ഠന് അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ഡിസിസി ഭാരവാഹിയാണ് മണികണ്ഠന്. ആറ്റുകാല് വാര്ഡില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രമുള്ള മണികണ്ഠന് വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാന് […]Read More
യെമനിലെ ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള് തുടര് ചര്ച്ചകളുടെ അടിസ്ഥാനത്തില് തീരുമാനിക്കാനും ധാരണയായെന്ന് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂർണമായി റദ്ദ് ചെയ്യാൻ ധാരണയായതെന്നും സനായിൽ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് വിവരം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ഷെയ്ഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ […]Read More
ശബരിമല വിവാദം; എഡിജിപി എംആർ അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റി, ഇനി എക്സെെസ് കമ്മീഷണർഎഡിജിപി എം ആർ അജിത് കുമാറിനെ എക്സെെസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സെെസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹെെക്കോടതിയെ അറിയിക്കും.ശബരിമലയിൽ അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയത് വിവാദത്തിലാക്കിയിരുന്നു. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ […]Read More
തിരുവനന്തപുരം: ജനങ്ങളോട് കൂറില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഇക്കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദൻ ഒരു മാതൃകയാണന്ന് മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ശീതീകരിച്ച വാഹനങ്ങളിൽ യാത്ര ചെയ്തും, പൊതു ജനത്തെ അഭിമുഖീകരിക്കാതെ മൊബൈലിൽ കണ്ണും നട്ടിരിക്കുന്ന നേതാക്കൾക്ക് വി.എസ് ഒരു പാഠമാകണമെന്നും പന്ന്യൻ കൂട്ടിച്ചേർത്തു ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ , മുസ്ലിം ലീഗ് […]Read More
ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാം വന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് വെടിയൊച്ച കേട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള വിദേശ പൗരന്മാരാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷന്റെ ഫലമായാണ് ഏറ്റുമുട്ടൽ നടന്നതെന്നും പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും […]Read More
ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ 19 കാരിയായ ദിവ്യ ദേശ്മുഖിന് ചരിത്രനേട്ടം. സൂപ്പര് താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകകിരീടത്തില് മുത്തമിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വനിതാ ചെസ് ലോകകപ്പില് ജേതാവായത്. ടൂർണമെന്റ് ഫൈനലിലെ ടൈബ്രേക്കുകളിൽ 2.5-1.5 എന്ന സ്കോറിനാണ് ഹംപിയെ കൗമാരക്കാരി പരാജയപ്പെടുത്തിയത്. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്. രണ്ടാം മത്സരത്തില് കറുത്ത […]Read More
വിവാദ ഫോണ് സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല് ബോധ്യപ്പെട്ടതിനാല് വാമനപുരം ബ്ലോക്ക് ജനറല് സെക്രട്ടറി എ.ജലീലിനെ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ് സംഭാഷണം ചോര്ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്. നിലവിലെ സ്ഥിതിയില് പോയാല് സംസ്ഥാനത്ത് വീണ്ടും എല്ഡിഎഫ് […]Read More