ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു.6 അധ്യാപകർ അറസ്റ്റിൽ ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്രപോയ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. ഉത്തരകന്നഡ മുരുഡേശ്വറിലെ കടലിലാണ് ഇവർ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു […]Read More
സൂറിച്ച്: 2034 ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് ഏഷ്യാ വൻകര ആതിഥേയരാകുന്നത്. 2022 ൽ ഖത്തർ വേദിയായിരുന്നു. 2002 ൽ ജപ്പാനും, ദക്ഷിണ കൊറിയയും സംയുക്ത ആതിഥേയരായി. അടുത്ത ലോകകപ്പ് 2026 ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. 48 ടീമുകൾ ആദ്യമായി അണിനിരക്കുന്നുവെന്ന സവിശേഷതയുമുണ്ട്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്ക് നൽകി. ലോകകപ്പ് ശതാബ്ദിയുടെ ഭാഗമായി ആദ്യ വേദിയായ ഉറുഗ്വേയിലും, […]Read More
ന്യൂഡൽഹി: വനിത കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വീഴ്ച വരുത്തിയതിന് ബിഎസ്എഫിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാത്തതിനാലാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ (പോഷ് നിയമം) ത്തിന്റെ ലംഘനമുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഐ ജി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ ഓഫീസർ Opportunities കണ്ടെത്തിയെന്ന് ബിഎസ്എഫ് അറിയിച്ചു.Read More
തിരുവനന്തപുരം: കെ – റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റന്റ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. ഭിന്നശേഷിക്കാരിയായ പൂവാർ കൊടിവിളാകം ശ്രീശൈലത്തിൽ വി നിഷ (39)യാണ് മരിച്ചത്. ബുധൻ രാവിലെ 10.30നായിരുന്നു അപകടം. ഇരുകാലുകൾക്കും ശേഷിയില്ലാത്ത നിഷ ഊന്നുവടികളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. വഴുതക്കാട് ട്രാൻസ്ടവറിലുള്ള ഓഫീസിൽ പോകുന്നതിനുവേണ്ടി വനിതാ കോളേജിന് മുന്നിൽ ബസിറങ്ങി റോഡ്കടന്നുപോകാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു. മൂന്നുവർഷമായി കെ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി ഭീമ ജ്വല്ലറി. മുന്നു ഷോറൂമിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോഗ്രാം സ്വർണവും, 400 കാരറ്റ് വജ്രവും വിറ്റഴിച്ചു. എം ജി റോഡിലെ ഷോറൂമിൽ നിന്നുതന്നെ 160 കിലോഗ്രാം സ്വർണവും, 320 കാരറ്റ് ഡയമണ്ടും വിറ്റുപോയി.നമ്മുടെ പൈതൃകത്തെ വിലമതിക്കുന്ന തോടൊപ്പം ആവേശകരമായ ഒരു ഭാവിക്കായി തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഭീമ ബ്രാൻഡ് ചെയർമാൻ ഡോ.ബി ഗോവിന്ദൻ പറഞ്ഞു.Read More
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കേരളത്തില്‍. വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ചടങ്ങിനുമായാണ് സ്റ്റാലിന് കേരളത്തിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റാലിന് കുമരകം ലേക്ക് റിസോർട്ടില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും. മുല്ലപ്പെരിയാർ പ്രശ്നം ചർച്ചയായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്നാട് മുഖ്യന്ത്രിയുടെ വരവ് കണക്കാക്കപ്പെടുന്നത്.Read More
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഉദ്ഘാടന ചടങ്ങിൽ സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ […]Read More
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ശകാരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്നും നടത്തിയത് അടിമുടി ലംഘനമെന്നും വ്യക്തമാക്കി. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല, ചില ഭക്തര്‍ നിസഹരിച്ചു, മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് തുടങ്ങിയ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച […]Read More
തിരുവനന്തപുരം:വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭക സഭകൾ സംഘടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 3.30 ന് കാട്ടാക്കട ആർകെഎൻ ഹാളിലാണ് ഉദ്ഘാടനമെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെയും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് സംരംഭക സഭ. സഭയിലൂടെ ഓരോ തദ്ദേശസ്ഥാപനത്തിലും കൂട്ടായ്മയുണ്ടാക്കും. സഭയുടെ ഏകോപനം, മേൽനോട്ടം, നിരീക്ഷണം, നിർവഹണം എന്നിവയക്കായി ജില്ലാ തല ഉപദേശക സമിതിയും രപീകരിക്കും. […]Read More
തിരുവനന്തപുരം:അന്താരാഷ്ട്ര ചലച്ചിത്രമേള കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാക്കുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാള സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ നടിമാരെ സാംസ്ക്കാരിക വകുപ്പ് ആദരിക്കും. നിരവധി നടിമാരെ ക്ഷണിച്ചിരുന്നു. പ്രായാധിക്യംകൊണ്ടും വിദേശരാജ്യങ്ങളിലായതിനാലും ചിലർ പങ്കെടുക്കില്ലെന്നറിയിച്ചു. 24 പേർ ആദരം ഏറ്റുവാങ്ങാനെത്തും. സിനിമകൾ പ്രദർശിപ്പിക്കുന്ന ആ കെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം മറ്റുള്ളവർക്കുമാണ്.മുതിർന്ന പൗരൻമാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും. ഡെലിഗേറ്റുകൾക്കായി കെഎസ്ആർടിസി യുടെ രണ്ട് ഇ-ബസ് പ്രദർശനവേദികളെ ബന്ധിപ്പിച്ച് […]Read More
