ന്യൂഡൽഹി:നോർക്ക റൂട്ട്സ് വഴി 65,000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റലി സ്ഥാനപതി അന്റോണിയോ ബാർട്ടോളി. ഇഗ്ലീഷിനെപ്പം ഇറ്റാലിയൻ ഭാഷയും നഴ്സുമാർ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റലി സ്ഥാനപതിയും ഇറ്റലിയിലെ സ്ഥാപനങ്ങളും പറങ്കടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കും. കേരളത്തിന്റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ നടത്തുന്ന ശ്രമങ്ങളെ അന്റോണിയോ […]Read More
കൊച്ചി:കേരളത്തിൽനിന്ന് 21 ലക്ഷം രൂപയുടെ വിദേശമദ്യം ലക്ഷദ്വീപിലെത്തിച്ചു. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴി മദ്യമെത്തിച്ചത്. 215 കെയ്സ് ബിയറും,39 കെയ്സ് വിദേശ മദ്യവും,13 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ വിനോദ സഞ്ചാരം കൈകാര്യം ചെയ്യുന്ന ‘സ്പോർടസി’ന്റെ അഭ്യർഥനപ്രകാരം കപ്പൽ മാർഗം എത്തിച്ചത്.എക്സൈസ് കമ്മീഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാനുള്ള പെർമിറ്റ് നൽകിയത്. വിനോദ് സഞ്ചാര കേന്ദ്രമായ ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം വിതരണം ചെയ്യുക.Read More
ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറലിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്ന് എറണാകുളം സിറ്റിയിലും. ഒരു കേസ് കോട്ടയത്തും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വാസി കമ്രന് എന്നയാളാണ് പരാതിക്കാരന്. തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവര്‍ വായ്പയെടുത്ത് മുങ്ങിയെന്ന കുവൈറ്റ് ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് കേരള പൊലീസ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ നിന്നുള്ള 1400 പേര് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 700 കോടി രൂപയുടെ തട്ടിപ്പാണ് […]Read More
തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയിൽ […]Read More
പുഷ്പ 2-ദി റൂളിന്റെ പ്രദര്ശനത്തിത്തിന് പിന്നാലെ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്തെതീയറ്ററിലാണ് സംഭവം. ഹരിജന മദനപ്പ (35)യെയാണ് തീയേറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിയേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് ഹരിജന മദനപ്പയെ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, മാറ്റിനി ഷോ കഴിഞ്ഞ് വൈകുന്നേരം ആറ് മണിയോടെ ക്ലീനിംഗ് ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നുള്ള മാറ്റിനി […]Read More
ന്യൂഡൽഹി:കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഇരുപത്താറാമത് ഗവർണറാകും. ശക്തി കാന്ത ദാസ് ബുധനാഴ്ച വിരമിക്കുന്ന ഒഴിവിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മൽഹോത്ര ഊജ, ഐടി,ഖനി, ധനമന്ത്രാലയങ്ങളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാൺപൂർ ഐഐടി യിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാ ശാലയിൽ നിന്ന് പബ്ളിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുകയും സാമ്പത്തിക വളർച്ചാനിരക്ക് ഇടിയുകയും ചെയ്ത […]Read More
കൊച്ചി:രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെ ആസ്തി 90, 950 കോടി ഡോളർ.ആസ്തി 42.1 ശതമാനം ഉയർന്നു. ഇന്ത്യ ശതകോടീശ്വരൻ മരുടെ ലോകത്തിലെ മൂന്നാമത്തെ വലിയ കേന്ദ്രമായെന്ന് സ്വിറ്റ്സർലന്റ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനി യുബിഎസിന്റെ പുതിയ ബില്യണയേഴ്സ് അംബീഷൻസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ 185 ശതകോടീശ്വരൻ മരുണ്ട്.ആദ്യ രണ്ടു സ്ഥാനങ്ങളിൽ 835 ശതകോടീശ്വരൻമാരുള്ള അമേരിക്കയും 427 പേരുള്ള ചൈനയുമാണ്.ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 21 ശതമാനം വർധിച്ചു. 32 പേരാണ് ഈ നിരയിൽ […]Read More
ഭുവനേശ്വർ:ഹൈജമ്പിൽ വെങ്കലമെഡലുമായി മടങ്ങുമ്പോൾ കേദാർനാഥിന് ഒരു സങ്കടം ബാക്കി. സ്വന്തമായി വീടില്ല. കോട്ടയം ജില്ലയിലെ മുണ്ടക്കയം വണ്ടൻതാലിൽ വാടക വീട്ടിലാണ് എട്ടംഗ കുടുംബം കഴിയുന്നത്. വർഷങ്ങൾക്കു മുൻപ് ദേശിയ ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ കോരുത്തോട് സികെഎംകെഎംഎച്ച് എസ്എസിന്റെ താരമായാരുന്നു. പത്തനംതിട്ട മണിയാർ പൊലീസ് എ ആർ ക്യാമ്പിലെ മെസ് ജീവനക്കാരനാണ് സനീഷ്. ബിനോഭ സ്വകാര്യ സ്കൂളിൽ പരിശീലകയായി ജോലി നോക്കുന്നു. […]Read More
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപന ഭരണാധികാരികളെ തിങ്കളാഴ്ച വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. പാലിയേറ്റീവ് പ്രവർത്തനം ഏകോപിപ്പിക്കാനും, മാലിന്യമുക്തനവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതാഭമാക്കുകയാണ് ലക്ഷ്യം. രോഗികൾ,വയോജനങ്ങൾ, ഭിന്നശേഷി ക്കാർ എന്നിങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ […]Read More
