തിരുവനന്തപുരം:നാലു മാസം 46 കപ്പൽ. ട്രാൻസ്ഷിപ്മെന്റ് വഴി 1,00807 ടിഇയു കണ്ടെയ്നർ ചരക്ക് നീക്കം.ആറ് കപ്പൽ കൂടി എത്തുന്നു. ജൂലൈ പതിനൊന്നിന് ട്രയൽറൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്നതെല്ലാം വമ്പന്മാർ. ജിഎസ്ടി ഇനത്തിൽ മാത്രം ലഭിച്ചത് 7.4 കോടിരൂപ. ഡിസംബറിൽ കമ്മീഷനിങ് നടക്കുംമുമ്പു തന്നെ ഇത്രയധികം കപ്പലുകളുടെ വരവും ചരക്കു നീക്കവുമായി കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ മുതൽ 2025 മാർച്ച് 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാനാണ് അദാനി […]Read More
നീലേശ്വരം:തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിനാനൂരിലെ കെ വി രജിത്ത് (35) ആണ് മംഗളുരു എ ജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മുണ്ടോട്ട് പി വി കുഞ്ഞിരാമന്റെയും കെ വി ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. മകൻ: അദ്വിക് . കെഎസ്ഇബി കാഞ്ഞങ്ങാട് ഡി വിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ താല്കാലിക ഡ്രൈവറാണ്. വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപ്, രതീഷ്, ബിജു എന്നിവരോടൊപ്പമാണ് രജിത്തും കളിയാട്ടം […]Read More
കൊച്ചി: സ്കൂൾ അധ്യാപകർ ക്ലാസിലെത്തുന്നത് ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി. വിദ്യാർഥികളുടെ നന്മയ്ക്കും അച്ചടക്കത്തിനും അധ്യാപകർ നൽകുന്ന ശിക്ഷകളെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഡെസ്ക്കിൽ കാൽ കയറ്റി വച്ചത് ചോദ്യം ചെയ്തതിന് ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. കുട്ടിയുടെ പരാതിയിൽ ബാലനീതി നിയമപ്രകാരം വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്.സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ നൽകുന്ന ശിക്ഷകൾ ക്രിമിനൽ കുറ്റമല്ലെന്നും ബാലനീതി നിയമത്തിന്റെ ലംഘനമാകില്ലെന്നും സമാനകേസുകളിൽ […]Read More
കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള എല്ലാ വർഷവും നടത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നു.അത്ലറ്റിക്സും ഗെയിസും അക്വാട്ടിക്സും ഭിന്നശേഷി കായിക മേളയും ഒറ്റ നഗരത്തിൽ ഒന്നിച്ചു നടത്തുന്നത് ഇത്തവണ ആദ്യമായിരുന്നു. മികച്ച സംഘാടനവും എല്ലാ ഭാഗത്തുനിന്നുമുള്ള അനുകൂല പ്രതികരണവുമാണ് ഈ രീതി തുടരുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണം.ഇക്കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തികസഹായം ആലോചനയിലുണ്ട്. അടുത്ത മേളയുടെ വേദി തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും […]Read More
കത്തോലിക്കാ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.Read More
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. സംസ്കാരം ഇന്നു നടക്കും. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.അദ്ദേഹത്തിന്റെ മരണം മകൻ മഹാദേവൻ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിൻ്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, […]Read More
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമായി. ശനിയാഴ്ച വൈകിട്ട് ശംഖുമുഖം കടലിൽ നടന്ന ആറാട്ട് ചടങ്ങുകളോടെയായിരുന്നു ഉത്സവത്തിന് സമാപനമായത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകൾക്ക് രാത്രി 10 മണിയോടെ പരിസമാപ്തിയായി. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ പൂജാദ്രവ്യങ്ങളും നാമജപവുമായി ഭകതർ ശ്രീപത്മനാഭനെ വണങ്ങി. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ സ്വർണ ഗരുഡ വാഹനങ്ങളിൽ ശ്രീ പത്മനാഭസ്വാമിയേയും നരസിംഹമൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും പുറത്തേക്ക് എഴുന്നള്ളിച്ചു. പടിഞ്ഞാറേ നടവഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്. ക്ഷേത്രത്തിന് […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസുമായി സംസ്ഥാന സർക്കാർ. നവംബർ 11 ന് കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ്സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വിനോദ സഞ്ചാര മേഖലയിൽ പുതുകാൽവെയ്പിന് […]Read More
ഫ്ലോറിഡ:അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ പ്രചാരണ മാനേജർമാരിൽ ഒരാളായിരുന്ന സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. കൂടിക്കാഴ്ചകളടക്കം ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ സഹായക്കുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്. ട്രംപ് യു എസ് പ്രസിഡന്റായി തിരിച്ചെത്തിയതാടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. 2016ലും 2020 ലും ട്രംപിന്റെ പ്രചാരണ സംഘത്തിൽ സൂസിയുണ്ടായിരുന്നു.Read More
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രം വരുന്നു. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്ക്സിന്റെ കേന്ദ്രമാണിത്. രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ആദിത്യ എൽവണ്ണിന്റെ സൗരനിരീക്ഷണ പഠനങ്ങളടക്കം വിവിധ ബഹിരാകാശ,പ്രപഞ്ച ഗവേഷണങ്ങളിലും പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ജ്യോതിശാസ്ത്രവും പ്രപഞ്ചപഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വിവിധ പരിശീലനപരിപാടികൾ എന്നിവക്ക് ഇതിലൂടെ ധനസഹായം ലഭിക്കും.Read More
