എം.സി. റോഡിൽ വൻ അപകടം: അമിത വേഗതയിലെത്തിയ കാർ ബൈക്ക് വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി; ജീവഹാനി ഒഴിവായിമൈലം മുല്ലമുക്ക്: എം.സി. റോഡിൽ മൈലം മുല്ലമുക്ക് ജംക്ഷന് സമീപം ഇന്നലെ അർദ്ധരാത്രിയിൽ നടന്ന അപകടത്തിൽ വലിയ നാശനഷ്ടമുണ്ടായെങ്കിലും, ആർക്കും പരിക്കേൽക്കാത്തത് ആശ്വാസമായി. അമിത വേഗതയിലെത്തിയ ഒരു കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബൈക്ക് വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വർക്ക്ഷോപ്പ് തകർന്നു; ലക്ഷങ്ങളുടെ നഷ്ടംരാത്രി 12 മണിയോടെയായിരുന്നു സംഭവം. ശക്തമായ ഇടിയുടെ ആഘാതത്തിൽ വർക്ക്ഷോപ്പിന്റെ ഷട്ടറുകളും മുൻഭാഗവും പൂർണ്ണമായി തകർന്നു. അകത്ത് അറ്റകുറ്റപ്പണിക്കായി […]Read More
ആശുപത്രി വാസം കഴിഞ്ഞ് മമ്മൂട്ടി തിരിച്ചെത്തുന്നു! പ്രാർത്ഥിച്ചവർക്ക് നന്ദിയെന്ന് സിനിമാ ലോകം8 മാസത്തെ ‘അജ്ഞാതവാസം’ അവസാനിച്ചു; മെഗാസ്റ്റാറിന്റെ മാസ് എൻട്രി ഒക്ടോബർ 1-ന്കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലേക്ക്. കഴിഞ്ഞ 8 മാസത്തോളം സിനിമയിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും വിട്ടുനിന്ന മെഗാസ്റ്റാർ, ആരോഗ്യപരമായ വെല്ലുവിളികളെ അതിജീവിച്ച്, ആശുപത്രിയിലെ ചികിത്സാ കാലയളവ് പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.പ്രാർത്ഥനകൾക്ക് നന്ദിമമ്മൂട്ടിയുടെ ഈ നീണ്ട ഇടവേള സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഏവരുടെയും പ്രാർത്ഥനകൾക്ക് […]Read More
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ ജില്ലാ ജഡ്ജി അന്വേഷണം നടത്തും. സ്പോൺസറുടേയും ഉദ്യോഗസ്ഥരുടേയും പങ്ക് അടക്കം അന്വേഷിക്കാനാണ് തീരുമാനം. ദ്വാരപാലക ശിൽപ്പത്തിൽ സ്വര്‍ണം പൂശിയ കണക്കില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതര വീഴ്ചയും പരിശോധനയും രജിസ്റ്റർ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. രജിസ്റ്ററുകൾ ഉദ്യോഗസ്ഥർ കൃത്യമായി സൂക്ഷിക്കാത്തത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണോയെന്നും പരിശോധിക്കണം. സ്ട്രോങ് […]Read More
പാക് അധിനിവേശ കശ്മീരിൽ തിങ്കളാഴ്ച ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം. അവാമി ആക്ഷൻ കമ്മിറ്റിയുടെ ബാനറിന് കീഴിൽ ആയിരക്കണക്കിന് പൗരന്മാർ പ്രദേശം മുഴുവൻ സ്തംഭിപ്പിച്ചും വാഹനങ്ങൾ തടഞ്ഞുമുള്ള സമരത്തിനാണ് തയാറായത്. ഇതൊരു ദശാബ്ദത്തിനിടയിലെ പാക് അധിനിവേശ കശ്മീരിലെ അടിത്തട്ടിൽ നടക്കുന്ന ഏറ്റവും വലിയ പൗരജന മുന്നേറ്റമായാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണക്കാക്കുന്നത്. വംശീയവും വർഗ്ഗപരവുമായ വേർതിരിവുകൾക്കപ്പുറമുള്ള അപൂർവമായ ഐക്യപ്രകടനമാണിതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ക്രമസമാധാനം നിലനിർത്തുന്നതിനായി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്ലാമാബാദിൽ നിന്ന് 2000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും പഞ്ചാബ് പ്രവിശ്യയിൽ […]Read More
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ അവിസ്മരണീയമായ വിജയം നേടിയെങ്കിലും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിലുറച്ച് ഇന്ത്യൻ ടീം. നഖ്വി പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്. മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വിജയികളുടെ ട്രോഫി വാങ്ങാതിരിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഒരു കായിക മൈതാനത്തിലെ ഏറ്റവും വിചിത്രമായ കാഴ്ചകളിലൊന്ന്, തങ്ങൾക്ക് വേണ്ടെന്നുപറഞ്ഞ ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയാഘോഷത്തെ വി ശേഷിപ്പി്കേണ്ടത്. മെഡലും ട്രോഫിയും ഇല്ലാതെ […]Read More
വാരചിന്ത/സുനിൽദത്ത് സുകുമാരൻ ഇന്നത്തെ വാര ചിന്തയിൽ ഭാരതത്തെ ഒറ്റികൊടുക്കുന്ന വരിൽ ചിലരെ കുറിച്ച് അറിയേണ്ടതുണ്ട് നമ്മുടെ ഭാരതത്തെ അസ്ഥിരമാക്കാൻ വർഷങ്ങളായി അമേരിക്കയും ചൈനയും പാകിസ്ഥാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വിവരം കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. പലതരത്തിലുള്ള ഭീഷണികളെ അതിജീവിച്ചാണ് ഭാരതംഇന്ന് ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. സൈനികമായുംസാമ്പത്തികമായും ഇന്ത്യ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന വിവരം ലോക രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു . പരോക്ഷമായി ചിന്തിച്ചാൽ നമ്മുടെ പുരോഗതിക്കു കാരണം പാകിസ്ഥാനും ചൈനയും അമേരിക്കയുമാണ്. പ്രബലമായ ശത്രുക്കളെ അതിജീവിക്കാൻ നമ്മൾ ശക്തരായെ […]Read More
റിപ്പോർട്ട് :സുമേഷ്കൃഷ്ണൻ പരാതികൾ അറിയിക്കാൻ ഉള്ള നമ്പർ 18004256789 ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് […]Read More
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സിപിഐഎം പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.Read More
കരൂർ (തമിഴ്നാട്): കരൂരിലെ വേലുച്ചാമിപുരത്ത് നടന്ന ടിവികെ റാലിക്കിടെ നടന്ന അപകടത്തിൽ ടിവികെ (തമിഴക വെട്രി കഴകം) ജനറൽ സെക്രട്ടറി ബുസി ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വിപി മതിയഴകൻ, സംസ്ഥാന ഭാരവാഹി സിടി നിർമ്മൽ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടത്തു. പാർട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വിയജ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തന്റെ പാർട്ടി 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ […]Read More
ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പാകിസ്താനെ ജയശങ്കർ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്തുനിന്നും രൂപം കൊണ്ടവയാണെന്നും പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു. പാകിസ്ഥാനെതിരായ ഒരു ആക്രമണത്തിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെ ജയ്ശങ്കർ ഉദ്ധരിച്ചു. “സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഈ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട്. പതിറ്റാണ്ടുകളായി, പ്രധാന […]Read More
