തേഞ്ഞിപ്പലം:സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിൽ നാല് മീറ്റ് റെക്കോഡുകളുമായി പാലക്കാട് മുന്നിൽ. 36 ഇനങ്ങൾ പൂർത്തിയായപ്പോൾ 157 പോയിന്റുമായാണ് പാലക്കാട് മുന്നിട്ടു നിൽക്കുന്നത്. 113 പോയിന്റോടെ എറണാകുളം രണ്ടാമതെത്തി. അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അർജുൻ പ്രദീപ്(47.45 സെ. മീറ്റർ), അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അഖില രാജു (46.52), ആൺകുട്ടികളുടെ അങ്ങർ 18 ൽ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ കിരൺ (13.80), 4×400 മിക്സഡ് റിലേയിൽ […]Read More
മനോബലവും പരിചയ സമ്പത്തും കൈമുതലാക്കി ഡാനിയൽ പെലിസ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരുച്ചിറപ്പള്ളി(ട്രിച്ചി) യിൽ രണ്ടു മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പിന്നാലെ കയ്യടി നേടുകയാണ് വിമാനത്തിന്റെ വനിത പൈലറ്റ് ആയ ക്യാപ്റ്റൻ ഡാനിയൽ പെലിസ. മനോധൈര്യത്തിന്റെ ആൾരൂപം എന്ന പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്. 141 യാത്രക്കാരുമായാണ് എയർ ഇന്ത്യയുടെ 613 വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്. നിർണായകമായ ഈ മണിക്കൂറിൽ വനിത പൈലറ്റിന്റെ മനോബലമാണ് വലിയ അപകടങ്ങൾ സൃഷ്ടിക്കാതെ […]Read More
മുംബൈ: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നിവരാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സംഘം അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഗ്നിവീറുകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. ഹവിൽദാർ അജിത് കുമാറിന്റെ പരാതിയിൽ അപകട മരണത്തിന് ദിയോലലി പൊലീസ് കേസെടുത്തു.Read More
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ‘ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്, സുരേന്ദ്രൻ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. […]Read More
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് റേക്കുമായി കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനിൻ്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. , എക്സ്പ്രസ് ട്രെയിനിൻ്റെ രണ്ട് കോച്ചുകളെങ്കിലും പാളം തെറ്റി, പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12578 മൈസൂർ-ദർബംഗ എക്സ്പ്രസ് ചെന്നൈക്കടുത്ത് കവരൈപ്പേട്ടയിൽ രാത്രി 8:50 ന് നിശ്ചലമായ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായും ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ടീമുകളും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞുRead More
പെരിന്തൽമണ്ണ: ചെറുകാട് സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസിന്’. അമ്പതോളം അത്മകഥ/ ജീവചരിത്ര രചനകളിൽ നിന്ന് അവാർഡ് നിർണയ സമിതി ഏകകണ്ഠമായാണ് ഇന്ദ്രധനുസ് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാതയ്ക്ക് ‘അരനൂറ്റാണ്ട് പൂർത്തിയാവുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ പുരസ്കാരം ആത്മകഥയ്ക്ക് നൽകാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അംഗങ്ങൾ […]Read More
ഫ്ലോറിഡ: നാസയടക്കമുള്ള ബഹിരാകാശ ഏജൻസികളെ ആശങ്കയിലാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വായു ചോർച്ച. ദിവസേന 1.7 കിലോഗ്രാമിലേറെ വായു ചോരുന്നതായാണ് കണ്ടെത്തൽ. സ്റ്റാർ ലൈനർ പേടകത്തിലുണ്ടായ ചോർച്ച സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെയാണിത്.ഇത് നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയാകുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ നാസ ഇത് നിഷേധിച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം 11 പേരാണ് നിലയത്തിലുള്ളതു്. റഷ്യൻ മോഡ്യുളിലെ ‘സ്വെസ്ദ ‘ യിൽ കണ്ടെത്തിയ ചോർച്ചയുടെ കാരണം കണ്ടെത്താൻ ശ്രമം […]Read More
കൊൽക്കത്ത: ബംഗാളിൽ ഡോക്ടർമാർ തുടരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.ആരോഗ്യ ഭവനിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരും ഡോക്ടർമാരുടെ പ്രതിനിധികളും പങ്കെടുത്ത ചർച്ച മൂന്ന് മണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആവശ്യങ്ങൾ പൂജ ഉത്സവത്തിനു ശേഷം പരിഗണിക്കാമെന്നല്ലാതെ […]Read More
അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ഒക്ടോബർ 11-ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചു. മുംബൈയിൽ നടന്ന ടാറ്റ ട്രസ്റ്റുകളുടെ ബോർഡ് യോഗത്തിലാണ് നിയമനം നടന്നത്. വിശാലമായ ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66% നിയന്ത്രിത ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ് ഗ്രൂപ്പിൻ്റെ ഭരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. വർഷങ്ങളോളം ടാറ്റ ട്രസ്റ്റുകളേയും ടാറ്റ ഗ്രൂപ്പിനേയും നയിച്ച രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ല, ട്രസ്റ്റുകളിലെ തൻ്റെ സ്ഥാനത്തിന് പിൻഗാമിയുടെ പേര് നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് അടുത്ത നേതാവിനെ തീരുമാനിക്കാൻ […]Read More
കൊച്ചി: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. എന്ത് അറിവിന്റെ […]Read More
