ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. ജനുവരി 10ന് ആണ് വിജ്ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് […]Read More
ഓസ്കർ നോമിനേഷനായുള്ള വോട്ടിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ആടുജീവിതം’ (Aadujeevitham movie). ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകവേഷം ചെയ്ത ചിത്രം, ബെന്യാമിന്റെ ഇതേപേരിലെ നോവലിനെ അധികരിച്ചുള്ള ചിത്രമാണ്. സൂര്യ ചിത്രം ‘കങ്കുവ’, പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, രൺദീപ് ഹൂഡയുടെ ‘സ്വതന്ത്ര വീർ സവര്‍ക്കര്‍’, സന്തോഷ് (ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ 207 ചിത്രങ്ങൾ അടങ്ങിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. ഓസ്കർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 17ന് നടക്കും.Read More
ഭൂകമ്പത്തിൽ 53 മരണം; ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കൂറിനുള്ളിൽ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങി. ഭൂകമ്പത്തിൽ ടിബറ്റൻ മേഖലയിൽ 53 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 62 പേർക്ക് പരിക്കേറ്റതായി ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു. […]Read More
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ പി.വി അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത് 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്. Read More
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ 9 വർഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി കസേരയിൽ തുടരുകയാണ്. നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് […]Read More
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക വേദിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലുള്ള ഉമാ തോമസ് എംഎൽഎ സുഖം പ്രാപിക്കുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഉമയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കിടക്കയിൽ ഇരിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ,കെ സി വേണുഗോപാൽ എം പി, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള എന്നിവർ ഞായറാഴ്ച ആശുപത്രിയിലെത്തി.Read More
ന്യൂഡൽഹി: മൂടൽമഞ്ഞ് ദൂരക്കാഴ്ച ഇല്ലാതാക്കിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ വൈകി.പത്തെണ്ണം റദ്ദാക്കി. ഞായറാഴ്ച പുലർച്ചെ നാലു മുതൽ ഏഴരവരെ ദൂരക്കാഴ്ച പൂജ്യമായതാണ് ഇത്രയും സർവീസുകളെ ബാധിച്ചത്. ദൂരക്കാഴ്ച ഇല്ലാത്തപ്പോഴും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള ആധുനിക സംവിധാനമില്ലാത്ത വിമാനങ്ങളെയാണ് ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, അമൃത്സർ,ചണ്ഡിഗഢ്, കൊൽക്കത്ത, ലഖ്നൗ വിമാനത്താവളങ്ങളിലും സർവീസുകളെ ബാധിച്ചു. ട്രെയിൻ സർവീസുകളെയും ബാധിച്ചു. 51 ട്രെയിനുകൾ ഏഴു മുതൽ […]Read More
ചിറ്റാർ: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്കുപോയ കെആർടിസി ബസ് യാത്രാമധ്യ പ്ലേറ്റ്സെറ്റ് ഒടിഞ്ഞ് മണിക്കൂറുകളോളം വഴിയിൽ കിടന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ ബസിന് പിന്നാലെ വന്ന 30 വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയത് അഞ്ചു മണിക്കൂർ. ഗവി ആശുപത്രി കഴിഞ്ഞുള്ള വളവിൽ വച്ചാണ് ബസ് തകരാറിലായത്. ബസ് തകരാറിലായ വിവരം രാവിലെ 10 ന് കുമളി സ്റ്റേഷനിൽ അറിയച്ചെങ്കിലും വൈകിട്ട് മൂന്നിനാണ് മറ്റൊരു ബസ് സംഭവ സ്ഥലത്തേക്ക് എത്തിച്ചതു്.Read More
ടോക്യോ: നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ അതിജീവിച്ച ഷിഗേമി ഫുകഹോരി (93)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നാഗസാക്കിയിൽ ബോംബ് പതിച്ചപ്പോൾ 14വയസുമാത്രം പ്രായമുണ്ടായിരുന്ന ഫുകഹോരി ബോംബിന്റെ പതനസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഷിപ് യാർഡിലായിരുന്നു ജോലി ചെയ്തിരുന്നത്.ആക്രമണത്തിൽ ഫുകഹോരിയുടെ കുടുംബാംഗങ്ങൾ അടക്കം ഒന്നര ലക്ഷത്തോളംപേർ കൊല്ലപ്പെട്ടു. 2019 ൽ പോപ്പ് മാർപാപ്പ നാഗസാക്കി സന്ദർശിച്ചപ്പോൾ സ്വീകരിച്ചത് ഫുകഹോരി ആയിരുന്നു.Read More
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ അറസ്റ്റിൽ. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണ തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് […]Read More
