ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 10 പേരെ കാണാതായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്ന് ആറ് കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘം ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി വൈകിയാണ് നന്ദാ നഗറിൽ സംഭവം നടന്നത്. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു മെഡിക്കൽ ടീമും മൂന്ന് ആംബുലൻസുകളും ദുരന്തബാധിത മേഖലയിലേക്ക് എത്തിയിട്ടുണ്ട്. പ്രതികൂല […]Read More
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ. കോട്ടയം സ്വദേശിയായ അഞ്ജു മോളാ(24)ണ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനം നടന്നതായാണ് സംശയിക്കുന്നത്.Read More
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ കടന്നുപോയ കൊല്ലം- തിരുനെല്‍വേലി ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. ഇരുവരും ജീവനൊടുക്കിയതാണോ, അതോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് […]Read More
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങളുടെ താങ്ങ് പീഠങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ൽ സ്വർണം പൂശാനായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ നാല് കിലോഗ്രാം കുറവുള്ളതായി […]Read More
തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആന്റണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും […]Read More
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല […]Read More
എൻ്റെ സുഹൃത്ത്, പ്രസിഡൻ്റ് ട്രംപ്, എൻ്റെ 75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ഊഷ്മളമായ ആശംസകൾ അറിയിച്ചതിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്,” പ്രധാനമന്ത്രി മോദി കുറിച്ചു. തൻ്റെ 75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തം “പുതിയ ഉയരങ്ങളിലേക്ക്” കൊണ്ടുപോകുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. എക്സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ, […]Read More
കൊച്ചി: പീച്ചി പൊലീസ് മർദനത്തിൽ നടപടിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അന്ന് പീച്ചി എസ്.ഐയും ഇന്ന് കടവന്ത്ര എസ്.എച്ച്.ഒയുമായ രതീഷിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് മർദനങ്ങളിൽ ഇനന് നിയമസഭയിൽ ചർച്ച നടന്നതിന് പിന്നാലെയാണ് രതീഷിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ദക്ഷിണമേഖല ഐ.ജിയുടേതാണ് ഉത്തരവ്. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 2023 മേയ് 24ന് പീച്ചി എസ്.ഐയായിരുന്ന പി.എം. […]Read More
‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി 2025 സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള- 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമപ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിലായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ […]Read More
വി.ഡി സതീശന് (പ്രതിപക്ഷ നേതാവ്) കേരളം നടുങ്ങിയ കുന്നംകുളത്തേത് ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനുകളില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. നൂറു കണക്കിനു പേരാണ് സി.സി ടി.വി ഫൂട്ടേജിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. ഫൂട്ടേജുകളൊക്കെ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സെപ്തംബര്‍ മൂന്നാം തീയതി സംഭവം പുറത്തുവരുന്നത് മുതല്‍ ഇന്നു വരെ ആഭ്യന്ത്ര മന്ത്രിയായ മുഖ്യമന്ത്രി ഒട്ടകപക്ഷി തല മണ്ണില്‍ പൂഴ്ത്തിവച്ചതു പോലെ മിണ്ടാതിരിക്കുകയായിരുന്നു. നിയമസഭയില്‍ ദീര്‍ഘമായ പ്രസംഗം നടത്തിയ മുഖ്യമന്ത്രി, 1920 മുതലുള്ള […]Read More
