തിരുവനന്തപുരം:ഒക്ടോബർ അവസാനത്തോടെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യും.അതോടെ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. എം എസ് സി ഡെയ്ല ചരക്കുകപ്പൽ ഞായറാഴ്ച വൈകിട്ട് കൊളംബോയിലേക്ക് തിരിച്ചു. ഇതിനു പിന്നാലെ എം എസ് സി യുടെ ഫീഡർ വെസലായ അഡു5 വിഴിഞ്ഞം തുറമുഖമണഞ്ഞു.ഡെയ്ലിയിൽ നിന്ന് ഇറക്കിയ കണ്ടെയ്നർ കൊണ്ടുപോകാനായി 294 മീറ്റർ വീതിയും 32 മീറ്റർ വീതിയുമുള്ള അഡു സിംഗപ്പൂരിൽ നിന്നാണ് എത്തിയത്. ഈ കപ്പൽ ചൊവ്വാഴ്ച കൊച്ചി തുറമുഖത്തേയ്ക്ക് പോകും. കപ്പൽ തിരിച്ചു പോയതിനു ശേഷം 366 […]Read More
പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടി. എസ്പിയെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ മലപ്പുറം എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. നേരത്തെ സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ […]Read More
തമിഴ്നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളേജിലാണ് സംഭവം. മരിച്ച 23 കാരിയായ ഷെർലിൻ തിരുനെൽവേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനൽപ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. […]Read More
നിലമ്പൂർ എംഎൽഎ അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥർ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ […]Read More
ബീജിങ്:ദക്ഷിണ ചൈനാ കടലിൽ തങ്ങളുടെ കപ്പലിനെ ഫിലിപ്പീൻസ് കപ്പൽ ഇടിച്ചതായി ചൈന. ശനിയാഴ്ച ഫിലിപ്പീൻസ് തീരത്ത് നിന്ന് 75 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുകൾ ഇടിച്ചത്. ഫിലിപ്പീൻസ് തീര സേനയുടെ കപ്പൽ ബോധപൂർവ്വം ഇടിക്കുകയായിരുന്നുവെന്ന് ചൈന കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. എന്നാൽ ചൈനയുടെ കപ്പൽ തങ്ങളുടെ കപ്പലിൽ ഇടിക്കുകയായിരുന്നുവെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. ഫിലിപ്പീൻസിനെ പിന്തുണച്ച് യു എസ് രംഗത്തെത്തി. ചൈനയുടേത് അപകടകരമായ പ്രവൃത്തിയാണെന്ന് ഫിലിപ്പീൻസിലെ യു എസ് അംബാസിഡർ മേരി കോൾസൺ പ്രതികരിച്ചRead More
തിരുവനന്തപുരം:ഒറ്റദിവസംകൊണ്ട് സിനിമാ താരങ്ങളെ അന്യരാക്കിയെന്ന് മോഹൻലാൽ. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.47 വർഷമായി സിനിമയിലുള്ള തനിക്ക് ആ മേഖലെയെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. സ്ഥാനങ്ങളിൽ തുടർന്നാൽ അനാവശ്യ ആരോപണങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതു. അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള സംഘടനയാണ് അമ്മ .അത് ട്രേഡ് യൂണിയനല്ല. അമ്മ എന്ന സംഘടന അഞ്ഞൂറിലധികം പേരുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. matterRead More
പാരീസ്:പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം കരസ്ഥമാക്കി.211.1 പോയിന്റ് സ്വന്തമാക്കിയാണ് മധ്യപ്രദേശിൽ നിന്നുള്ള ഇരുപത്തഞ്ചുകാരിയുടെ നേട്ടം. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന നാലാം മെഡലാണ്. മൂന്നാം ദിനം അഞ്ച് മെഡലുമായി ഇന്ത്യ 19-ാം സ്ഥാനത്താണRead More
തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ പി ജയരാജൻ ഒഴിവായി. സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്ന് ഗോവിന്ദന് വിശദീകരിച്ചു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ പിയുടെ കൺവീനർ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ […]Read More
പാരീസ്: ഇന്ത്യയുടെ അവാനി ലെഖര സ്വർണ മെഡലണിഞ്ഞു. അംഗ പരിമിതരുടെ വിശ്വകായികോത്സവമായ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങിലാണ് നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് സ്വർണം നേടുന്നത്. ഈ ഇനത്തിൽ മോന അഗർവാൾ 228.7 പോയിന്റുമായി വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ വെങ്കലമെഡൽ കരസ്ഥമാക്കി. ചൈന അറ് സ്വർണമടക്കം 13 മെഡലുമായി മുന്നിലാണ്. ഇന്ത്യ നാല് മെഡലുമായി പതിമൂന്നാം സ്ഥാനത്താണ്. matterRead More
