ന്യൂഡൽഹി: പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ചേർന്ന് നൽകുന്ന അഖിലേന്ത്യ പുരസ്കാരം ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ മിഥുൻ അനിൽ മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സമ്മാനമാണ് മിഥുനിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മിഥുൻ ഏറ്റുവാങ്ങി. ഗാന്ധിജിയുടെ വേഷമണിഞ്ഞ് ശിശുദിന പരിപാടിയിൽ പങ്കെടുത്ത, ഓട്ടിസം ബാധിച്ച കുട്ടിയുടെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട് പെരുമണ്ണ മാധവി നിവാസിൽ മിത്രൻ – അനില ദമ്പതികളുടെ മകനാണ് മിഥുൻ. […]Read More
ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി കൊച്ചി: വയനാട്ടിലെ ദുരിതബാധിതരുടെ കടബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി.ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനമെടുത്താൽ കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. മുണ്ടക്കൈ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉടൻ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.Read More
കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ മജിസ്ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി നൽകിയതായി പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചവരെ കോടതി […]Read More
ജാർഖണ്ഡിലെ പട്ടികവർഗ സമുദായത്തെ ആകർഷിക്കാനുള്ള കാവി ക്യാമ്പിൻ്റെ ശ്രമങ്ങൾക്ക് ഊർജം പകർന്നുക്കൊണ്ട് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചാമ്പായ് സോറൻ ബിജെപിയിൽ ചേർന്നു. തയ്യാറാക്കിയത്: ഭരത് കൈപ്പാറേടൻ റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചമ്പായി സോറൻ അൽപ്പം മുമ്പ് അനുയായികളോടൊപ്പം ബിജെപിയിൽ ചേർന്നു. ജെഎംഎമ്മിൻ്റെ പ്രവർത്തന ശൈലിയും നയങ്ങളും മൂലമാണ് വർഷങ്ങളോളം സേവിച്ച പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൻ നിർബന്ധിതനായതെന്ന് ആരോപിച്ചാണ് ഇന്നലെ ചമ്പായി JMM -ൽ നിന്നു രാജിവച്ചത്.എംഎൽഎ സ്ഥാനവും ജാർഖണ്ഡ് മന്ത്രിസഭാംഗത്വവും […]Read More
പാരീസ്:പാരീസിൽ നടക്കുന്ന അഗ പരിമിതരുടെ വിശ്വകായി കോത്സവമായ പാരാലിമ്പിക്സിന് തുടക്കമായി. ഇന്ത്യയുടെ സുവർണപ്രതീക്ഷയാണ് കൈകളില്ലാത്ത അമ്പെയ്ത്തുകാരി ശീതൽ ദേവി.ജമ്മു കാശ്മീരിലെ കിഷ്തവാർ ജില്ലയിലെ ലോയിധർ ഗ്രാമത്തിലാണ് ശീതളിന്റെ ജനനം. മാൻസിങ് – ശക്തിദേവി ദമ്പതികൾക്ക് ജനിച്ച കുട്ടിക്ക് ജന്മനാ കൈകളുണ്ടായിരുന്നില്ല.അമ്പെയ്ത്തിൽ എത്തിയിട്ട് രണ്ടു വർഷമായിട്ടേയുള്ളു. കോച്ച് കുൽദീപ് വേദ്വാനാണ് എല്ലാ പിന്തുണയും നൽകുന്നത്.കസേരയിലിരുന്നാണ് അമ്പെയ്ത്ത്.ഇന്ത്യയുടെ 84 അംഗ സംഘം 12 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 167 രാജ്യങ്ങളിലെ 4400 അത്ലറ്റുകൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കുന്നു. മുമ്പ് […]Read More
അതിസമ്പന്നരിൽ അംബാനിയെ മറികടന്ന് അദാനി ന്യൂഡൽഹി:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 11.61 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 2020 ൽ അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. അംബാനിയുടെ ആസ്തി 10.14 ലക്ഷം കോടിയായി താണു. ബോളിവുഡ് താരം ഷാരുഖ് ഖാൻ (7300 കോടി)ആദ്യമായി പട്ടികയിൽ ഇടം നേടി. അദാനിയുടെ സമ്പാദ്യത്തിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വർധന […]Read More
മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി മെട്രോമാൻ ഇ. ശ്രീധരൻ. വയനാട്ടിലെ ഉരുൾപൊട്ടലിനുശേഷം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം വീണ്ടും ചർച്ചാവിഷയമായി മാറിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, തമിഴ്നാടിന് വെള്ളം നൽകുന്നതിന് റിസർവോയറിൽ നിന്ന് പുറത്തേക്ക് തുരങ്കം നിർമ്മിക്കണമെന്ന് ശ്രീധരൻ നിർദ്ദേശിച്ചു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം മുറവിളി തുടരുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട് സുപ്രീം കോടതിയിൽ മറിച്ചുള്ള വാദവുമായി രംഗത്തുണ്ട്.. ജലസേചന ആവശ്യങ്ങൾക്കായി തമിഴ്നാട് ആശ്രയിക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിനെയാണ്.Read More
പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.Read More
കൊച്ചിയിലെ നടിയുടെ പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനം. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര്‍ ചെയ്യുക. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. […]Read More
ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്നും സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്സി അലക്സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്റ ,ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത […]Read More
