കഠ്മണ്ഡു: മുന് ചീഫ് ജസ്റ്റിസ് സുശീല കര്ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. സത്യപ്രതിജ്ഞ പൂർത്തിയാക്കി സുശീല കർക്കി നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില് സുശീല കര്ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്ക്കാര് ഇന്ന് അധികാരമേറ്റത്. നേപ്പാള് രാഷ്ട്രപതിയുമായി നടത്തിയ ചര്ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സര്ക്കാര് ചുമതലയേറ്റതോടെ പാര്ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങള് കാരണം […]Read More
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എല്ലാ ഗൾഫ് അറബ് […]Read More
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (സെപ്റ്റംബര് 13) മണിപ്പൂര് സന്ദര്ശിക്കും. സന്ദര്ശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത സുരക്ഷ ഏര്പ്പെടുത്തി. മണിപ്പൂര് കലാപം തുടങ്ങി രണ്ട് വര്ഷത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദര്ശനത്തിനെത്തുന്നത്. ചുരാചന്ദ്പ്പൂരില് നടക്കുന്ന പരിപാടിയില് പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. മിസോറാമില് നിന്ന് ഹെലികോപ്റ്റര് മാര്ഗമാണ് പ്രധാനമന്ത്രി ചുരാചന്ദ്പൂരിലേക്ക് എത്തുക. പ്രധാനമായും ഇവിടെ നടപ്പിലാക്കാന് പോകുന്ന 7,000 കോടിയുടെ വികസന പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി എത്തുന്നത്. ചുരാചന്ദ്പൂരിലെ ഉദ്ഘാടനത്തിന് പുറമെ ഇംഫാലില് നടക്കുന്ന പരിപാടിയിലും […]Read More
പലസ്തീൻ ഇനി തങ്ങളുടെ അധികാര പരിധിയിലെന്ന അവകാശവാദവുമായി ഇസ്രായേൽ. വിവാദമായ E1 സെറ്റിൽമെന്റ് വിപുലീകരണ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന കരാറിൽ ഒപ്പുവെച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുക്കുകയായിരുന്നു “ഒരിക്കലും ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല. ഈ സ്ഥലം നമ്മുടേതാണ്,” ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകൾ കൂട്ടിച്ചേർക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റിൽമെന്റിലേക്കുള്ള സന്ദർശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പങ്കുവെച്ചത്. “നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, നമ്മുടെ സുരക്ഷ എന്നിവ നമ്മൾ സംരക്ഷിക്കും,” […]Read More
കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.Read More
എറണാകുളം: അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചന് വിട നല്കാനൊരുങ്ങി നാട്. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടില് പൊതുദര്ശനം ഉണ്ടായിരിക്കും. പ്രധാന നേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. വീട്ടില് അല്ലാതെ മറ്റിടങ്ങളില് പൊതു ദർശനമില്ല. തങ്കച്ചൻ്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. നാളെ (സെപ്റ്റംബര് 13) ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്കാരം. […]Read More
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് രോഗം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിനിടെ ആറു പേരാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയേറ്റ് ചികിത്സയില് കഴിയുന്ന ആളുകള്ക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാല് ഇവരുടെ ആരോഗ്യ നിലയില് ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.Read More
ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം […]Read More
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ-ഇൻഡ്യാ മുന്നണികൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ […]Read More
തിരുവനന്തപുരം: പേരൂർക്കട മാല മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ തന്റെ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും […]Read More
