BY : C K V KOZHIKODU കോഴിക്കോട്: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് സിപിഎം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. ബിജു അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചത്. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന കടുത്ത നിലപാടാണ് വിപുലീകരിച്ച […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ — ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിൽ നടന്നത് record 420 വിവാഹങ്ങൾ. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങളുടെ റെക്കോർഡാണ് വഴിമാറിയത്. പുലർച്ചെ 4 മണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ ഉച്ചയ്ക്ക് 12:30-ഓടെ പൂർത്തിയായി. 21 സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ ആകെ 443 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും നട അടച്ച സമയം ഒഴികെ ബാക്കി നേരങ്ങളിലെല്ലാം വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. […]Read More
വാഷിംഗ്ടൺ: പാൻക്രിയാറ്റിക് ക്യാൻസറിന് അടുത്തിടെ യു.എസ് എഫ്.ഡി.എ (FDA) അംഗീകാരം നൽകിയ ‘ഡാരക്സോൺറാസിബ്’ (Daraxonrasib – Rasonque) എന്ന അഡ്വാൻസ്ഡ് ഔഷധം ചികിത്സകളെ പ്രതിരോധിക്കുന്ന ശ്വാസകോശ അർബുദത്തിനെതിരെയും (NSCLC) മികച്ച ഫലം നൽകുന്നതായി പുതിയ പഠനം. ആർ.എ.എസ് (RAS) ജീൻ വ്യതിയാനം മൂലമുണ്ടാകുന്ന അർബുദ കോശങ്ങളെ പ്രതിരോധിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഒന്നാം ഘട്ട, രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ മരുന്ന് കഴിച്ച 30 ശതമാനത്തിലധികം രോഗികളിലും ട്യൂമറിന്റെ വലുപ്പം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മുൻപ് മറ്റ് […]Read More
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) നടപ്പിലാക്കുന്ന ‘പ്രിസം’ (PRISM – Public Relations Information Service Management) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങളും പദ്ധതികളും മാധ്യമങ്ങളിലൂടെയും മറ്റ് വിവരവിനിമയ ഉപാധികളിലൂടെയും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രിസം പദ്ധതിയുടെ പ്രധാന ലക്ഷ്യം. യോഗ്യരായ ഉദ്യോഗാർത്ഥികളെ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തിരഞ്ഞെടുത്ത് തയ്യാറാക്കുന്ന പാനൽ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലുമായി നിയമനം നടത്തുന്നത്. സംസ്ഥാനത്തുടനീളമായി ആകെ […]Read More
വടക്കുകിഴക്കൻ തായ്ലൻഡിൽ ഡൈനോസർ ഫോസിലുകളുടെ വൻ ശേഖരം കണ്ടെത്തിയതോടെ മേഖലയിൽ ‘ഡൈനോസർ റഷ്’ എന്നറിയപ്പെടുന്ന ഗവേഷണ പ്രവർത്തനങ്ങൾ സജീവമാകുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ ഡൈനോസർ ഫോസിൽ നിക്ഷേപങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണെന്നാണ് ഗവേഷകർ പറയുന്നത്. ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഡൈനോസറിന്റെ പ്രതിമ പോലും ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിലേക്കുള്ള സൂചനയായി മാറുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഭീമൻ ജീവികളുടെ അവശിഷ്ടങ്ങളാണ് മേഖലയിലെ മണ്ണിനടിയിൽ നിന്ന് ഗവേഷകർ കണ്ടെത്തുന്നത്. ഈ വർഷം നടത്തിയ പഠനങ്ങളിൽ […]Read More
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള (FWJK) തിരുവനന്തപുരം ജില്ലാ സമ്മേളനം സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സ്റ്റാച്യു പ്രസ് ക്ലബ് ഹാളിൽ വച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ശ്രീ. എ. പി. ജീനന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണും, രാവിലെ 11:30-ന് നടക്കുന്ന പൊതുസമ്മേളനം ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി. […]Read More
കേപ്പ് കനാവറൽ: സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ (Mercury) വിസ്തൃതി ശാസ്ത്രലോകം ഇതുവരെ കരുതിയതിനേക്കാൾ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. സൂര്യന്റെ ചൂടേറ്റ് മുന്തിരിപ്പഴം വറ്റി ഉണങ്ങി ഉണക്കമുന്തിരിയാകുന്നതിന് സമാനമായാണ് ബുധന്റെ ഉപരിതലം ചുരുങ്ങുന്നത്. ജർമ്മൻ എയറോസ്പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് നടത്തുന്ന ഗവേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ ഉള്ളത്. ഗ്രഹത്തിന്റെ വ്യാസത്തിൽ (Diameter) മുൻപ് അനുമാനിച്ചതിനേക്കാൾ 30 ശതമാനം വരെക്കൂടുതൽ ചുരുക്കം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതായത്, ഏകദേശം 23 കിലോമീറ്ററോളം […]Read More
BY:PRANOB GURUVAYUR തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേവസ്വം അധികൃതരും ജീവനക്കാരും ചേർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച അദ്ദേഹം നിർമ്മാല്യ ദർശനത്തിൽ പങ്കെടുത്തു. തുടര്ന്ന് ക്ഷേത്രത്തിൽ നിന്ന് ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങളും ഏറ്റുവാങ്ങി. മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിൽ […]Read More
തിരുവനന്തപുരം: വേനലിന് സമാനമായ അന്തരീക്ഷ താപനിലയും എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ രൂക്ഷമായ മഴക്ഷാമവും വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടുതൽ സമയത്തേക്ക് ദീർഘിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ദേശീയതലത്തിൽ വൈദ്യുതിക്ക് ആവശ്യക്കാറേറിയതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത വലിയ തോതിൽ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ദേശീയ ഗ്രിഡ് കൺട്രോളർ ചൂണ്ടിക്കാണിച്ച 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് ഇതുവരെ പൂർണമായി നികത്താൻ കഴിഞ്ഞിട്ടില്ല. ഇതിനുപുറമേ കേന്ദ്ര പൂളിൽ നിന്നുള്ള കേന്ദ്രീകൃത ഉത്പാദന നിലയങ്ങളിലെ സാങ്കേതിക […]Read More
തേനിയിൽ 4000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും ഇരുമ്പുയുഗ തെളിവുകളും കണ്ടെത്തി; വൈഗ നദീതട സംസ്കാരത്തിന് പുതിയ തെളിവുകൾ തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിൽ നാലായിരം വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും പ്രാചീന മനുഷ്യർ താമസിച്ചിരുന്ന ഗുഹകളും കണ്ടെത്തി. ആണ്ടിപ്പെട്ടി താലൂക്കിൽ കടമലക്കുണ്ടിൽ നിന്ന് കുമണന്തൊഴുവിലേക്ക് പോകുന്ന വഴിയിലുള്ള ചങ്ങിലിക്കരടിലും, സമീപത്തെ ‘നാഗ പുടവ്’ എന്നറിയപ്പെടുന്ന മലയോര ഗുഹയിലുമാണ് സുപ്രധാന ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ നദീതടം പുരാതന നഗരസംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു എന്ന വാദത്തെയും കീഴടിയേക്കാൾ പഴക്കമുള്ള തമിഴ് […]Read More
