By SUMESHKRISHNAN തിരുവനന്തപുരം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും അനുശോചനം രേഖപ്പെടുത്തി. വിനോദയാത്രയ്ക്ക് പുറപ്പെട്ട മലപ്പുറം പാങ്ങ് പാറമ്മൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത അത്യന്തം ഞെട്ടലോടെയാണ് കേട്ടതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ […]Read More
BY sumeshkrishnan തിരുവനന്തപുരം: ജഗതി ഈശ്വരവിലാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ, പുതുക്കോണം സ്വദേശിയായ അനന്തു (19) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 16-ന് പകൽ സമയത്താണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഇയാൾക്കെതിരെ നേരത്തെയും മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. മ്യൂസിയം എസ്.എച്ച്.ഒ ഗിരീഷ്.എൻ, എസ്.ഐ ജയ്സൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ […]Read More
BY sumeshkrishnan സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ഥ്. പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു […]Read More
By sumeshkrishnan വാൽപ്പാറ: അതിരപ്പിള്ളി-വാൽപ്പാറ പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങ് സ്വദേശികളായ അധ്യാപകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴെയുള്ള ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ 16 പേരുണ്ടായിരുന്നു. പരിക്കേറ്റ എട്ടുപേരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. […]Read More
by sumeshkrishnan ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1220 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.00057 കി. ഗ്രാം), കഞ്ചാവ് (0.05 കി.ഗ്രാം), കഞ്ചാവ് ബീഡി (13 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത […]Read More
ആലപ്പുഴ: ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററൻ്റ് ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ബിഎൻഎസ് പ്രകാരമാണ് കേസ്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം, വൈകിട്ട് […]Read More
തിരുവനന്തപുരം: വിഷു ദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ അവഹേളിക്കുന്ന തരത്തിൽ ചേർത്തലയിലെ മെഹർ ഹോട്ടൽ പുറത്തിറക്കിയ വിവാദ പോസ്റ്ററിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കേരള ക്ഷേത്രസംരക്ഷണ സമിതി. തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നാമജപ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. വിശ്വാസികളെയും ആരാധനാമൂർത്തിയെയും അപമാനിക്കാനുള്ള നീക്കങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ഈ പ്രതിഷേധത്തിൽ എല്ലാ ക്ഷേത്ര വിശ്വാസികളും പങ്കുചേരണമെന്ന് സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രസിഡന്റ് സുനിൽ കൈമനം, സെക്രട്ടറി […]Read More
by sumeshkrishnan , thiruvananthapuram bureau chief ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി എം.കെ. രാഘവൻ എം.പി രംഗത്തെത്തിയതോടെ പോര് പുതിയ തലത്തിലെത്തി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിന്റേതല്ലെന്നും കേരളത്തിലെ ചില നേതാക്കളുടെ ദുർവാശിയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം ലഭിക്കുന്നതിന് മുൻപേ അധികാരം പങ്കിടുന്നതിനെച്ചൊല്ലി തമ്മിലടിക്കുന്നത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എറണാകുളം ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്നും […]Read More
By :Sumeshkrishnan തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ആരോഗ്യപ്രശ്നങ്ങൾക്കും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാം എന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ചൂട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് […]Read More
കൊച്ചി: കുംഭമേളക്കിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ വൈറൽ താരത്തെയും പങ്കാളിയെയും തേടി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന കർശന നിലപാടിലാണ് പോലീസ് സംഘം. നിലവിൽ ഇവർക്ക് കൊച്ചിയിൽ താമസസൗകര്യം ഒരുക്കിയവരോട് ഇരുവരെയും ഉടൻ ഹാജരാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. തന്നെ ബലം പ്രയോഗിച്ച് മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം അനുവദിക്കില്ലെന്നും പെൺകുട്ടി അധികൃതരോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് […]Read More
