കാഠ്മണ്ഡു: നേപ്പാളിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ അക്രമത്തിൽ 19 പേർ കൊല്ലപ്പെട്ടതിന് നിമിഷങ്ങൾക്ക് ശേഷം, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ലേഖക് തിങ്കളാഴ്ച വൈകുന്നേരം തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് ലേഖക് രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ധാർമ്മികതയുടെ പേരിൽ താൻ സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന് നേപ്പാളി കോൺഗ്രസ് യോഗത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരായ പ്രതിഷേധങ്ങളിൽ നേപ്പാളിലുടനീളം […]Read More
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) ആണ് മരിച്ചത്. വണ്ടൂര് തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല് കോളേജില് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലാണ് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വയനാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രോഗം കൂടുതലായി റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് തദ്ദേശ […]Read More
തിരുവനന്തപുരം: മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്ഗ്ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന് പറഞ്ഞു. വൈവിധ്യമാര്ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. പിറന്നാള് ദിനത്തില് ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചിത്രം പങ്കുവച്ച് മമ്മൂട്ടി. പിറന്നാള്ദിനത്തില് എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ ലാന്ഡ് ക്രൂയിസറില് ചാരി നില്ക്കുന്ന […]Read More
തൃശൂര് പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുന്നംകുളം പോലീസ് മർദ്ദനത്തിന് പിന്നാലെയാണിത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്ഡ് ഫണ് ഹോട്ടല് ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്ഷത്തെ നിയമപോരാട്ടത്തിനൊടുവില് ലഭിച്ച മര്ദനത്തിന്റെ ദൃശ്യങ്ങള് പുറത്തുവിട്ടത്. ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിൽ. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്ക്കത്തെത്തുടര്ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്. പാലക്കാട് വണ്ടാഴി സ്വദേശിയുടെ പരാതിപ്രകാരം ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായാണ് […]Read More
കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ 27 ആർഎസ്എസ് അനുഭാവികൾക്കും പ്രവർത്തകർക്കുമെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളം ക്ഷേത്രമുറ്റത്ത് ഇട്ടതെന്നാണ് കേസ്. കൂടാതെ, ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലെക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പൊലീസ് കേസെടുത്തത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് എഴുതിയ പൂക്കളം നീക്കം ചെയ്യണമെന്ന ക്ഷേത്ര ഭരണസമിതിയുടെയും പോലീസിൻ്റെയും ആവശ്യം […]Read More
മുംബൈ: മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സോളാപ്പൂർ ജില്ലയിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി എടുക്കുന്നതിനിടെയാണ് അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. സോളാപൂരിലെ കർമല ഡിഎസ്പി അഞ്ജന കൃഷ്ണയും അജിത് പവാറും തമ്മിലാണ് വാഗ്വാദം ഉണ്ടായത്. ഇതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സോളാപ്പൂരിലെ മാധ താലൂക്കിലെ കുർദു ഗ്രാമത്തിൽ അനധികൃത ഖനനം നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ഡിഎസ്പി അഞ്ജന കൃഷ്ണ സംഘത്തോടൊപ്പം സ്ഥലത്തെത്തിയത്. എന്നാൽ നടപടികൾക്കും അന്വേഷണങ്ങൾക്കുമിടെ […]Read More
ഓണാഘോഷത്തിന്റെ പത്താം ദിവസവും ഏറ്റവും പ്രധാനപ്പെട്ടതുമായ ദിവസമാണ് തിരുവോണം. തിരുവോണ ദിനത്തിൽ ആളുകൾ മഹാബലിയുടെ വരവ് ആഘോഷിക്കുന്നു. ആളുകൾ പുതുവസ്ത്രങ്ങൾ ധരിക്കുന്നു, ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു, ഗംഭീരമായ ഓണസദ്യ ഒരുക്കുന്നു.Read More
തിരുവനന്തപുരം: മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം എന്നു ചോദിക്കരുത്. ഇത്തവണയും ഓണം കളറാക്കാന് മലയാളികള് ബെവ്കോ ഔട്ട് ലെറ്റിലേക്ക് ഇരച്ചു കയറിയതോടെ ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ 137 കോടി രൂപയുടെ മദ്യം വിറ്റു പോയി. കഴിഞ്ഞ വര്ഷത്തെ ഉത്രാട ദിനത്തേക്കാള് 11 കോടി രൂപയുടെ അധിക വില്പന. കഴിഞ്ഞ വര്ഷം ഉത്രാട ദിനത്തില് മദ്യ വില്പ്പന 126 കോടി രൂപയായിരുന്നു. അത്തം മുതല് ഉത്രാടം വരെയുള്ള മദ്യ വില്പനയെയാണ് ബെവ്കോ ഓണക്കാല മദ്യ […]Read More
തൃശൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില് മര്ദ്ദനമേറ്റ സംഭവത്തില് പ്രതിഷേധം കടുപ്പിക്കാന് കോണ്ഗ്രസ്. കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് ഇന്ന് തൃശൂരില് എത്തി സുജിത്തിനെയും ജില്ലാ കോണ്ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള് തീരുമാനിക്കുക. സുജിത്തിനെ മര്ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്ഗ്രസിന്റെ ആവശ്യം. എസ്ഐ ഉള്പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്വീസില് നിന്ന് നീക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് […]Read More
ന്യൂഡല്ഹി: ചെറുകിട വ്യാപാരികള്ക്കും സാധാരണക്കാര്ക്കും ആശ്വാസമായി ജിഎസ്ടി നിരക്കുകള് ലളിതമാക്കി കേന്ദ്ര സര്ക്കാര്. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകള്ക്ക് പകരം ഇനിമുതല് 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള് മാത്രമേ ഉണ്ടാകൂ. 2025 സെപ്റ്റംബര് 22 മുതല് പുതിയ നിരക്കുകള് പ്രാബല്യത്തില് വരും. ജിഎസ്ടി കൗണ്സില് യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമനാണ് നിര്ണായക പ്രഖ്യാപനം നടത്തിയത്. ‘ഈ പരിഷ്കാരങ്ങള് എല്ലാവര്ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും വ്യാപാര ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്,’ മന്ത്രി പറഞ്ഞു. ഏകദേശം […]Read More
