ന്യൂഡൽഹി:അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈറ്റ് നമ്പർ എഐ 171 ഉപേക്ഷിക്കുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. എഐ 156 എന്ന നമ്പറിലായിരിക്കും അഹമദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ തുടരുക. വെള്ളിയാഴ്ച ബുക്കിങ് സിസ്റ്റത്തിൽ സർവീസിന്റെ നമ്പർ മാറ്റി. ഫ്ളൈറ്റ് നമ്പർ ഐഎക്സ് 171ന്റെ നമ്പർ മാറ്റുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ഇരയായവരോടുള്ള ആദരസൂചകമായി വിമാനക്കമ്പനികൾ അപകടങ്ങളിൽപ്പെടുന്ന വിമാനങ്ങളുടെ നമ്പറുകൾ ഉപേക്ഷിക്കാറുണ്ട്.Read More
ന്യൂ ഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പിഒകെ) പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകുന്ന ഉറച്ച പിന്തുണയ്ക്ക് പങ്കാളി രാജ്യങ്ങൾക്ക് നന്ദി പറയുന്നതിനും, എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ നേരിടുന്നതിൽ ആഗോള ധാരണ വളർത്തുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ത്രിരാഷ്ട്ര പര്യടനം- പ്രധാനമന്ത്രി […]Read More
രുദ്രപ്രയാഗ്: കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം. പുലർച്ചെ 5:30 ന് ഗൗരികുണ്ഡിൽ വെച്ചാണ് അപകടമുണ്ടായത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേരും സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. എസ് ഡി ആർഎഫ് സംഘങ്ങൾ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുകയാണ്. ആകാശത്ത് വച്ച് ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി കർശന […]Read More
ദില്ലി: ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭാകരാക്രമണത്തിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി. അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ഹപത്നാർ പ്രദേശത്തുള്ള ആദിൽ ഷായുടെ ഭാര്യ ഗുൽനാസ് അക്തറിന്റെ വീട്ടിൽ വെച്ചാണ് ജെകെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിയമന കത്ത് കൈമാറിയത്. അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിൽ ഗുൽനാസ് അക്തറിന് സ്ഥിരം ജോലി ലഭിച്ചു. ഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. […]Read More
ന്യൂഡൽഹി: മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എൻ ടി എ ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാവുക. ഇതിന് മുന്നോടിയായി അന്തിമ ഉത്തരസൂചിക ഇന്ന് രാവിലെ പ്രസിദ്ധപ്പെടുത്തി. പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. കൂടാതെ, രണ്ട് ചോദ്യങ്ങൾക്ക് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിട്ടുണ്ട്. നാല് ബുക്ക് ലെറ്റുകളിലും ഇത് ബാധകമാണ്. എന്നാലും, നാല് ബുക്ക് ലെറ്റുകളിലും ചോദ്യ നമ്പറുകളും ഉത്തര […]Read More
ജെറുസലേം: ഇസ്രയേൽ സെെനിക ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ജറുസലേമിലും സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്നു. മധ്യ ഇസ്രായേലിലും ജറുസലേമില്‍ നിന്നും നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി […]Read More
കാസർഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട്/ ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ഇയാളെ റിമാൻഡ് ചെയ്തത്. ഈ സാഹചര്യത്തിൽ പ്രതിയുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കാരണം, 24 മണിക്കൂറിൽ അധികം സമയം ഗവൺമെന്റ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ ഇരുന്നാൽ സർവീസ് ചട്ടമനുസരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിടാൻ […]Read More
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ലഭിച്ച ഒരു ഫോൺ കോളിൽ ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പറഞ്ഞു. കൂടാതെ, ഇറാനുമായുള്ള ഇസ്രായേലിന്റെ പുതിയ സംഘർഷത്തെക്കുറിച്ച് നെതന്യാഹു പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, സൈനിക കമാൻഡർമാർ എന്നിവരെ ഇസ്രായേൽ വെള്ളിയാഴ്ച ലക്ഷ്യമിട്ടു. “ഇന്ത്യയുടെ ആശങ്കകൾ ഞാൻ പങ്കുവെച്ചു, മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു,” പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. ഇറാനുമായുള്ള […]Read More
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും ഉടൻ ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിആറിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അതേസമയം ബ്ലാക്ക് ബോക്സ് ലഭിച്ചുവെന്ന റിപ്പോർട്ടുകൾ എയർ ഇന്ത്യ തള്ളി. എന്താണ് തെറ്റ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്ന തകർന്ന വിമാനത്തിന്റെ ബ്ലാക്ക് […]Read More
ഇസ്രായേൽ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് വർഷം മുമ്പ് അധികാരത്തിലെത്തിയ സലാമിക്ക് അമേരിക്കയെയും ഇസ്രായേലിനെയും ഭീഷണിപ്പെടുത്തിയ ചരിത്രമുണ്ട്. സലാമിയുടെ മരണം ഇറാൻ്റെ സൈനിക ശക്തിയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനിൽ റെവല്യൂഷണറി ഗാർഡ് രൂപീകരിക്കപ്പെടുന്നത്. ആഭ്യന്തര സുരക്ഷാ സേനയിൽ നിന്ന് സിറിയ, ലെബനൻ മുതൽ ഇറാഖ് വരെയുള്ള മിഡിൽ ഈസ്റ്റിലെ ടെഹ്റാൻ്റെ സഖ്യകക്ഷികളെ സഹായിക്കാൻ […]Read More