പിണറായിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പി.വി അൻവർ. വി. എസ് അച്ഛ്യുദാനന്ദനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രി ആയതെന്നാണ് പി.വി അൻവർ വിമർശിച്ചത്. മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്നാണ് പി.വി അൻവറിന്റെ വാദം. അധികാരത്തിലെത്തിയതിന് പിന്നാലെ അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നൽകിയത്. മുനമ്പത്തെ […]Read More
ലെെംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. രണ്ടുവകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലെെെംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി.Read More
തിരുവനന്തപുരം:ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം എസ് സി ഐറിന വിഴിഞ്ഞത്തെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഔട്ടർ അങ്കറേജിലെത്തിയത്. വ്യാഴാഴ്ച പകൽ ബർത്തിലെത്തിയേക്കും.ആദ്യമായാണ് ഈ കപ്പൽ ഇന്ത്യൻ തുറമുഖത്ത് അടുക്കുന്നത്. 2023 ൽ നിർമിച്ച കപ്പലിന്റെ ക്യാപ്റ്റൻ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്. 35 ജീവനക്കാരുണ്ട്. കണ്ണൂർ സ്വദേശി അഭിനന്ദും ഇതിൽ ഉൾപ്പെടുന്നു. സിംഗപ്പൂരിൽ നിന്നാണ് കപ്പൽ കഴിഞ്ഞ മാസം 29 ന് പുറപ്പെട്ടത്. ഷെഡ്യൂൾ ചെയ്യാത്തതിനാൽ വേഗം കുറച്ചാണ് ജേഡ് സർവീസിന്റെ ഭാഗമായി എത്തിയത്.കണ്ടെയ്നർ ഇറക്കിയ […]Read More
അഹമ്മദാബാദ്:ഐ പി എൽ ക്രിക്കറ്റിൽ കാത്തിരുന്ന കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കി.ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റണ്ണിന് കീഴടക്കി. ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ഇന്നിങ്സുകളിലൂടെ കടന്നുപോകുന്ന വിരാട് കോഹ്ലിക്ക് ഈ കിരീടം അത്രമേൽ പ്രിയപ്പെട്ടതാണ്. സ്കോർ: ബംഗളൂരു 100/9,പഞ്ചാബ് 184/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി 35 പന്തിൽ 43 റണ്ണെടുത്ത കോഹ്ലിയാണ് ടോപ് സ്കോറർ. ജേതാക്കൾക്ക് ട്രോഫിയും 20 കോടി രൂപയും സമ്മാനമായി ലഭിച്ചു.റണ്ണറപ്പിന് 13 കോടിയാണ് സമ്മാനം.Read More
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,79, 444 വിദ്യാർഥികളിൽ 2,36,317 പേർ വിജയിച്ചു. 62.28 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1,89,479 വിദ്യാർഥികളിൽ 1,30,158 പേർ വിജയിച്ചു. ഹുമാനിറ്റീസിൽ പരീക്ഷയെഴുതിയ 78,735 പരിൽ 39,817 പേർ വിജയിച്ചു. കൊമേഴ്സിൽ പരീക്ഷയെഴുതിയ 1,11, 230 പേരിൽ 66,342 പേർ വിജയിച്ചു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 27,295 പേരിൽ 11,062 […]Read More
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സംസ്ഥാന ആയുഷ് വകുപ്പ്. കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്തംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ കേരളം ആയുഷിന്റെ നോഡൽ സംസ്ഥാനമാകും. കേരളം ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന വിവിധ വിവര സാങ്കേതിക വിദ്യാസേവനങ്ങൾ കഴിഞ്ഞ ഉച്ചകോടിയിൽ ദേശീയ പ്രശംസ നേടിയിരുന്നു. കേരളം നടപ്പാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആയുഷ് വകുപ്പ് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ ഉച്ചകോടിയിൽ കേരളം മാതൃകയാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് […]Read More
വാർഷിക വരുമാനം 3 ലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 2025 ജൂൺ 2 മുതൽ 2025 ജൂൺ 15 വരെ ഓൺലൈൻ ആയി നൽകാം ആവശ്യമായ രേഖകൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം വിധവകൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ എന്നീ മാനദണ്ഡങ്ങൾ ഉള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്. ആവശ്യമായ രേഖകൾ ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം […]Read More
സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി.നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ […]Read More
നോർവേ :നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗെയ്സി അമേരിക്കൻ താരം ഹികാരു നകാമുറയെ കീഴടക്കി. ലോക ചാമ്പ്യൻ ഡി ഗുകേഷ് ചൈനയുടെ വെയിയിനോട് തോറ്റു.അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ഒമ്പതര പോയിന്റുമായി മാഗ്നസ് കാൾസൻ ഒന്നാമതുണ്ട്. ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. കരുവാന എട്ട് പോയിന്റുമായി രണ്ടാമതാണ്. അർജുന് ആറും ഗുകേഷിന് അഞ്ചര പോയിന്റുമുണ്ട്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ചൈനീസ് താരം ലീ ടിങ്ജിയെ പരാജയപ്പെടുത്തി. ആർ വൈശാലി സ്പെയിനിന്റെ സാറ ഖദമിനെ കീഴടക്കി.ഉക്രെയിനിന്റെ അന്ന മുസിചുക് […]Read More
നിലമ്പൂർ:എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക നൽകും. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11 നാണ് പത്രിക നൽകുക. നിലവിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷാക്കത്ത്, എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുൾപ്പെടെ നാല് പേർ പത്രിക നൽകിയിട്ടുണ്ട്.Read More