തിരുവനന്തപുരം: 2025 ലെ നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽ ദത്ത് സുകുമാരന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ് ചടങ്ങിൽ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ. പ്രഭാവർമ്മ, ക്യാമറാമാൻ എസ് .കുമാർ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ,സജിൻ ലാൽ, ബാലു കിരിയത്ത് സംഗീത സംവിധായകൻ രമേശ് നാരായണൻ എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.Read More
ഡ്രോൺ ആക്രമണവുമായി യുക്രൈൻ; 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തുയുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായി വിവരം. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്ബിയു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്ബിയു അവകാശപ്പെട്ടു. റഷ്യയിലെ ഇർകുട്സ്ക് മേഖലയിലെ സ്രെഡ്നി […]Read More
തിരുവനന്തപുരം വികസന അതോറിറ്റി മുഖേന നടപ്പിലാക്കുന്ന നഗര പുനരുജ്ജീവന സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ലൈറ്റിങ്, ഇലക്ട്രിക്കൽ എൻജിനിയർ കൺസൾട്ടന്റായി സേവനം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ജൂൺ 15 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in8:27Read More
ഇടുക്കി ജില്ലയിലെ ഇടുക്കി മുൻസിഫ് കോർട്ട് സെൻ്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും […]Read More
തിരുവനന്തപുരം:കേരളത്തിലെ 108 സർക്കാർ ഐടിഐ കളിലായി 78 ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനായി 100 രുപ ഫീസടയ്ക്കണം.അപേക്ഷ സ്വീകരിക്കുന്നതു മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. വിവരങ്ങൾക്ക്: itiadmissions.kerala. gov.in/det.kerala.gov.in.Read More
ദക്ഷിണ കൊറിയ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുമായി ഇന്ത്യ രണ്ടാoസ്ഥാനത്ത്. എട്ട് സ്വർണവും, 10 വെള്ളിയും,ആറ് വെങ്കല മെഡലും ഇന്ത്യ നേടി. കഴിഞ്ഞ തവണ എട്ട് സ്വർണമടക്കം 27 മെഡലുണ്ടായിരുന്നു. 15 സ്വർണത്തോടെ 26 മെഡലുമായി ചൈന ഒന്നാമതെത്തി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൾ ചൗധരി വെള്ളി നേടി. 15 മിനിറ്റ് 15.33 സെക്കൻഡിലാണ് ഫിനിഷ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ അഭാവത്തിൽ സച്ചിൻ യാദവ് 85.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. വനികളുടെ 800 […]Read More
ന്യൂഡൽഹി:രാജ്യത്താകെ 3,395 പേർക്ക് കോവി ഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1435 പേർ രോഗമുക്തരായി. കേരളത്തിലെ ഒന്നുൾപ്പെടെ നാല് കോവിഡ് മരണം സ്ഥിരീകരിച്ചു.ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ. ഡൽഹിയിൽ രണ്ടു ദിവസങ്ങളിലായി രണ്ടു പേർ മരിച്ചു. കേരളത്തിലാണ് രോഗികൾ കൂടുതൽ. 189 പേർ ക്ക് പുതുതായി രോഗ ബാധയുണ്ടായപ്പോൾ 87 പേർ രോഗമുക്തി നേടി.Read More
തിരുവനന്തപുരം:സംസ്ഥാന സർവീസിൽ നിന്ന് 13,300 ജീവനക്കാർ ശനിയാഴ്ച പടിയിറങ്ങും. ഈ വർഷം ആകെ വിരമിക്കുന്നത് 24,400 പേരാണ്. സ്കൂളിൽ ചേരാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ലാതിരുന്ന കാലത്ത് ജനനതീയതി മേയ് അടിസ്ഥാനപ്പെടുത്തിയതാണ് കാരണം. ഇവർക്ക് 5300 കോടി രൂപയാണ് വിരമിക്കൽ ആനുകൂല്യമായി സർക്കാർ നൽകേണ്ടത്.തസ്തികയനുസരിച്ച് 30 മുതൽ 40 ലക്ഷം വരെ ആനുകൂല്യത്തിന് അർഹതയുള്ള വരുണ്ട്. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവയാണ് ആനുകൂല്യങ്ങൾ.Read More
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), […]Read More
ന്യൂഡൽഹി:പായ്വഞ്ചിയിൽ ലോകം ചുറ്റിയെത്തുന്ന ആദ്യഇന്ത്യൻ വനിതകൾ എന്ന ബഹുമതിയിലേക്ക് ലെഫ്. കമാൻഡർമാരായ കോഴിക്കോട് സ്വദേശി കെ ദിൽനയും പുതുശ്ശേരി സ്വദേശി എ രൂപയും. നാവികസേനയുടെ ഐഎൻഎസ് തരിണി എന്ന പായ്വഞ്ചിയിൽ ഗോവയിൽ നിന്ന് യാത്ര പൂർത്തീകരിച്ച് മർമ ഗോവ തുറമുഖത്ത് തിരിച്ചെത്തും. ഒക്ടോബർ രണ്ടിന് പുറപ്പെട്ട് എട്ടു മാസം കൊണ്ട് 21800 നോട്ടിക്കൽ മൈൽ സഞ്ചരിച്ചാണ് യാത്ര പൂർത്തിയാക്കുന്നതു്. നാല് സമുദ്രങ്ങൾ ഇവർ താണ്ടി. രണ്ടുവട്ടം ഭൂമധ്യരേഖ മുറിച്ചു കടന്നു.അഞ്ച് വൻമുനമ്പുകൾ ചുറ്റി. സൗത്ത് പസഫിക്,സതേൺ ഓഷ്യൻ […]Read More