ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദിയറിയിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. അമിത് ഷാ വാക്ക് പാലിച്ചുവെന്ന് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ജോസഫ് പാമ്പ്ലാനി ആവശ്യപ്പെട്ടു . ഒന്പതു ദിവസത്തെ ജയില്വാസത്തിനു ശേഷം രണ്ടു മലയാളി കന്യാസ്ത്രീകള്ക്ക് ജാമ്യം ലഭിക്കുമ്പോള് മറ്റാരേക്കാളും ആശ്വാസം കൊള്ളുന്നത് സംസ്ഥാന ബിജെപി നേതൃത്വമാണ്. പ്രശ്നം […]Read More
കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ ‘സാനു മാഷ്’ എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ 25 ന് വീട്ടിൽ വീണതിനെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 2 വൈകുന്നേരം 5.35 ന് ആയിരുന്നു അന്ത്യം. ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നു. മികച്ച എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു തലമുറകളെ വിദ്യാർത്ഥികളാക്കി. […]Read More
തിരുവനന്തപുരം മെഡിക്കല് കോളജ് യൂറോളജി വിഭാഗത്തില് നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്. മോസിലേറ്റര് ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്ട്ട് നല്കിയിരുന്നുവെന്നും ഡോ. ഹാരിസ് ഹസന്. ആറ് പേര്ക്കും ഈ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന് അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള് രോഗികള്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചത് – അദ്ദേഹം വിശദമാക്കി. വിഷയത്തില് എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]Read More
ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഛത്തീസ്ഗഡിലേക്ക്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്ഗിലെ ജയിലില് കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് വിവരം. ബെംഗളൂരുവില് നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര് വിമാനത്താവളത്തില് എത്തുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും. കന്യാസ്ത്രീകള് പുറത്തിറങ്ങുന്ന ദിവസം സ്വീകരിക്കാന് രാജീവ് ചന്ദ്രശേഖറുമെത്തും എന്ന് കഴിഞ്ഞ ദിവസങ്ങളില് അഭ്യൂഹമുണ്ടായിരുന്നു. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസം തന്നെ രാജീവ് ഛത്തീസ്ഗഡിലെത്തുന്നത് ഈ അഭ്യൂഹങ്ങള്ക്ക് ബലം നല്കുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്ക്കുന്ന കത്തോലിക്ക സഭയെ […]Read More
കലാഭവൻ നവാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നവാസിൻ്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. ആലുവ ടൗണ് ജുമാ മസ്ജിദില് വൈകുന്നേരം 4 മണി മുതല് അഞ്ചര വരെയുള്ള പൊതുദര്ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ […]Read More
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ കലാരംഗത്ത് വഴിത്തിരിവായി. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധനേടി. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും ടെലിവിഷന് […]Read More
ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ന്യൂഡൽഹിഃ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12th ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡും നേടി. മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 12th ഫെയിലിനാണ്( സിവിധാനം:വിധു വിനോദ് ചോപ്ര). ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമ്മയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 12th&Read More
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര് ഹാരിസ് ഹസൻ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്പോർട്ടിൽ ഞാൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളത്. രേഖകൾ സഹിതം കൃത്യമായ മറുപടിയാണ് നൽകിയിരുന്നത്. റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. […]Read More
കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി. ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ ഇയാള് കുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി. ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ ഇയാള് കുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് മറ്റൊരു സംഭവത്തിൽ ഭാര്യയെ ഭര്ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചൻകോവിൽ സ്വദേശി ഷെഫീഖ് എന്നയാളാണ് ഭാര്യ ശ്രീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില് ഇരുവര്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പിന്നില് കുടുംബപ്രശ്നമാണെന്നാണ് വിവരം. ഷെഫീഖ് സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളാണെന്നാണ് […]Read More
