ചെന്നൈ: നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വൈദ്യുതി നിലച്ചതുമൂലം പരീക്ഷ തടസപ്പെട്ടെന്ന് കാട്ടി 13 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ചെന്നൈ ആവഡി കേന്ദ്രീയ വിദ്യാലയത്തിലെ സെന്ററിലാണ് പരീക്ഷയ്ക്ക് തടസ്സമുണ്ടായത്. അവിടെ 464 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. പുന: പരീക്ഷ വേണമെന്നാണ് ഇവരുടെ ആവശ്യം. പരീക്ഷ നടത്തിപ്പുകാരനായ നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകണമെന്ന് കോടതി അവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയും സമാനവിധി പുറപ്പെടുവിച്ചിരുന്നു.Read More
വത്തിക്കാൻ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഞായറാഴ്ച സ്ഥാനമേൽക്കും. പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30 ന് ) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിക്കും. പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തും.ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്മരിച്ച് മുക്കുവന്റെ മോതിരവും ഇടയധർമ്മം ഓർമ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. കുർബാനയ്ക്കുശേഷം പോപ്പ് മൊബീൽ വാനിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിക്കും. ലിയോ പാപ്പായുടെ ജന്മനാടായ […]Read More
അൽ ഐൻ:മലയാളിയായ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ഏഷ്യൻ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ റണ്ണറപ്പായി.അവസാന റൗണ്ടിൽ നിഹാൽ ഇറാന്റെ ബർദിയ ധനേശ്വറിനെ തോൽപ്പിച്ചു.ഇരുവർക്കും ഏഴ് പോയിന്റ് വീതമായിരുന്നു. മികച്ച ടൈബ്രേക്കർ സ്കോറിൽ ധനേശ്വർ ജേതാവായി. ഇരുപത് വയസുള്ള നിഹാൽ തൃശൂർ സ്വദേശിയാണ്. മലയാളിയായ എസ് എൽ നാരായണൻ ആറര പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. നിഹാലും നാരായണനും ചെസ് ലോകകപ്പിന് യോഗ്യത നേടി.Read More
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനംന്യൂഡൽഹി: ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനെമായെന്ന് കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിന്റെ പ്രതിമാസ ലേബർ സർവേ റി പ്പോർട്ട്.പുരുഷൻമാരിൽ 5.2 ഉം, സ്ത്രീകളിൽ അഞ്ചും ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിൽ പുരുഷൻമാരുടെ തൊഴിൽ പങ്കാളിത്തം 79 ശതമാനമാണ്. നഗരങ്ങളിൽ 75.3 ശതമാനവും ഗ്രാമങ്ങളിൽ സ്ത്രീക ളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 38.2 ശതമാനവുമാണ്. തൊഴിലാളി-ജന സംഖ്യാനുപാതം ഗ്രാമങ്ങളിൽ 55.4 ശതമാനവും നഗരങ്ങളിൽ 47.4 ശതമാനവുമാണ്. ആകെ തൊഴിലാളി – ജനസംഖ്യാനുപാതം 52.8 ശതമാനമാണ്.Read More
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ നടക്കുന്ന എന്റെ കേരളം -2025 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്റെ കേരളം -2025 പരിപാടിയുടെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ കനകകുന്നില്‍ നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട് കോര്പ്പറേഷന് ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്. പരിപാടി കാണുന്നതിലേക്ക് എത്തിച്ചേരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് […]Read More
ബിജെപിയെ പോലെ ശക്തവും സുസംഘടിതവുമായ മറ്റൊരു പാർട്ടിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പ്രതിപക്ഷ സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്ന് പറഞ്ഞുകൊണ്ട് ചിദംബരം ഇന്ത്യാ മുന്നണിയെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. സൽമാൻ ഖുർഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും ‘കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “(ഇന്ത്യാ മുന്നണിയുടെ) ഭാവി മൃത്യുഞ്ജയ് സിംഗ് യാദവ് പറഞ്ഞതുപോലെ അത്ര ശോഭനമല്ല. സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നു, പക്ഷേ എനിക്ക് ഉറപ്പില്ല,” […]Read More
ന്യൂഡല്‍ഹി: പാകിസ്ഥാന് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നാണ്യനിധിയോട് രാജ്നാഥ് സിങ്. ശ്രീനഗറില്‍ സുരക്ഷാ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഗുജറാത്തിലെ ഭൂജ് വ്യോമത്താവളത്തിലെത്തി കരുത്തുറ്റ സേനാംഗങ്ങളെ അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സിന്ദൂറില്‍ അനന്യസാധാരണമായ പ്രകടനം നടത്തിയ കര-വ്യോമസേനാംഗങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ സൈനികകരുത്തിന്റെയും തയാറെടുപ്പിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമാണ് ഓപ്പറേഷന് സിന്ദൂറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമസേന അവരുടെ ധൈര്യവും മഹത്വവും സാമര്‍ത്ഥ്യവും കൊണ്ട് ഇപ്പോള്‍ പുതു ഉയരങ്ങളിലെത്തിയിരിക്കുന്നു. […]Read More
തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് സജീവമായി രംഗത്തുണ്ടായിരുന്ന യുവാവ് അൽപസമയത്തിനു ശേഷം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്. കരമന- കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.30നാണ് ആദ്യ അപകടമുണ്ടായത്. നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി ആർ നിലയത്തിൽ രാജൻ- ബീന ദമ്പതികളുടെ മകൻ […]Read More
തിരുവനന്തപുരം:വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുചേർക്കുന്നത് ശിഷാർഹമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. ഒന്നിലധികം നിയമസഭ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണ യോ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ളത് മറച്ചുവച്ച് മറ്റൊരു സ്ഥലത്ത് പേര് ചേർക്കുന്നത് ഒരു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിയമ നടപടി സ്വീകരിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോടും, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. പേര് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]Read More
തിരുവനന്തപുരം:കൈമനം ഗവ. വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൻ കീഴിലുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മേയ് 23 ന്. രാവിലെ 10 നാണ് കൊമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. പകൽ 11 ന് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിലും അഭിമുഖം നടക്കും.Read More