തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാൽ തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും 55 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.Read More
തിരുവനന്തപുരം:സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും സംസ്ഥാന വനിതാ സെല്ലിലും കൗൺസലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു / സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസലിങ് / സൈക്കോതെറാപ്പി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 50 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം. ഡിസംബർ 22 ന് മുമ്പ് അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ സമർപ്പിക്കാം. ജനുവരി മുതൽ മൂന്നു മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് spwomen.pol@kerala.gov.in എന്ന വെബ്സൈറ്റിലോ 0471- […]Read More
കുവൈറ്റ് സിറ്റി:കുവൈറ്റ് ഭരണാധികാരി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. 2020 സെപ്റ്റംബർ 30 നാണ് കുവൈറ്റിന്റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അധികാരമേറ്റത്. 2006-ൽ അദ്ദേഹം കുവൈറ്റ് കിരീടാവകാശിയായിരുന്നു. 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഭരണാധികാരമേറ്റ ഷെയ്ഖ് നവാഫ് 1978-ൽ ആഭ്യന്തര മന്ത്രിയായി. 1988 ൽ പ്രതിരോധ മന്ത്രിയായും 1991-ൽ തൊഴിൽ സാമൂഹിക മന്ത്രിയുമായും സേവനമനുഷ്ഠിച്ചിരുന്നു.ആറംഗ ഗൾഫ് രാജ്യങ്ങളുടെ ഐക്യ നിരയ്ക്ക് മികച്ച സംഭാവന […]Read More
ന്യൂഡൽഹി:ലൈ൦ഗികാതിക്രമങ്ങൾക്കിരയായ ഉത്തർപ്രദേശ് വനിതാ ജില്ലാ ജഡ്ജിയുടെ കത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാനസികമായി തകർന്ന തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് തേടിയത്. ബാണ്ടാ ജില്ലാ ജഡ്ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വനിതാ ജഡ്ജി നൽകിയ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം തടയൽ നിയമം (പോഷ് ആക്ട്) വെറും പ്രഹസനമാണെന്ന് കാട്ടി ഹൈക്കോടതിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നിവേദനം […]Read More
കോട്ടയം: ഡ്രോൺ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിനു കീഴിലുള്ള ഡോ. ആർ സതീഷ് ധവാൻ സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസാണ് റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർപിഎ എസ്) കോഴ്സ് നടത്തുന്നതു്. പന്ത്രണ്ടാഴ്ച കാലാവധിയുള്ള കോഴ്സിന് ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. അവസാന തീയതി […]Read More
ന്യൂഡൽഹി: പാർലമെന്റിൽ പുകബോംബ് എറിഞ്ഞ മുഖ്യപ്രതി ലളിത് ഝാ ഡൽഹി പൊലീസിൽ കീഴടങ്ങി. കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി കർത്തവ്യ പാത്തിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുകബോംബെറിഞ്ഞ സാഗർ ശർമ, വിക്കി ശർമ, മനോരഞ്ജൻ, ലളിത് ഝാ എന്നിവർക്കതിരെ യുഎപിഎ ചുമത്തി. പാർലമെന്റിന് പുറത്ത് പ്രതിക്ഷേധിച്ച നീലം ആസാദ്, അമോൽഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, മണിപ്പൂർ കലാപം, കർഷക സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന […]Read More
തലസ്ഥാനനഗരിയെ വിസ്മയ ചിത്രങ്ങൾ കൊണ്ട് കൊണ്ട് സമ്പുഷ്ടമാക്കിയ 8 രാപകലുകൾക്ക് വർണ്ണശബളമായ സമാപനം.മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായ ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്.വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സദസ്സിൽ […]Read More
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിഎഡ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ബിഎസ്എൻ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ignou.ac.in അവസാന തീയതി ഡിസംബർ 31.Read More
തേഞ്ഞിപ്പലം: കലിക്കറ്റ് സർവ കലാശാലാ ഇ എം എസ് ചെയറിൽ റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ‘കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങൾ – 2016 മുതലുള്ള വർഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം ‘ എന്ന വിഷയത്തിലാണ് ഗവേഷണം. കാലാവധി ഏഴുമാസം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡിസംബർ 20 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.Read More
ഗാസസിറ്റി: തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.Read More
