ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. 15-ാമത് ഇന്ത്യ-ജപ്പാൻ വാര്ഷിക ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ജപ്പാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്ശനത്തിനിടെ അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനീസ് പ്രധാനമന്ത്രി ഇഷിബയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വാര്ഷിക ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ബന്ധത്തിന് ഇന്ത്യ നല്കുന്ന ഉയര്ന്ന മുന്ഗണന ഈ സന്ദർശനം അടിവരയിടുന്നു. ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് […]Read More
നാടൻ തോക്കും വാറ്റ് ചാരായവുമായി പാലോട് സ്വദേശിപ്പിടിയിൽ നെടുമങ്ങാട് എക്സൈസ് സ്ക്വാഡിൻ്റെ പിടിയിൽ. പാലോട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരമാണ് സംഭവം . നെടുമങ്ങാട് എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരIത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഇപ്പോൾ താമസിക്കുന്ന പാലോട് കരിമങ്കോട് ഊരാളി കോണത്ത് വീട്ടിൽ നിന്നാണ് നാടൻ തോക്കും ചാരായവും പിടികൂടിയത് . ഇതിനൊപ്പം കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഓണം പ്രമാണിച്ച് നെടുമങ്ങാട് എക്സൈസ് നടത്തിയ സ്പെഷ്യൽ പരിശോധനയ്ക്കിടയിൽ ആണ് ഇയാൾ […]Read More
Video linkRead More
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. 4,000 ത്തോളം ജീവനക്കാരാണ് ബോണസിന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ കടകളിലെയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകും. സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.ഈ വർഷത്തെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ ഓണത്തിന് 4,500 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 500 രൂപയുടെ വർധനവാണിത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തി. എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് ലഭിക്കും. പാർട്ട് ടൈം, കണ്ടിൻജൻ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് അഡ്വാൻസ്. കൂടാതെ, പെൻഷൻകാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1,250 രൂപയാക്കി. ധനമന്ത്രി കെഎൻ […]Read More
പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കേണ്ടെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരായ തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് […]Read More
ഗഗൻയാൻ ദൗത്യത്തിനായി വികസിപ്പിച്ച പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം പരീക്ഷിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയം. ക്രൂ മൊഡ്യൂൾ ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കും.Read More
തിരുവനന്തപുരം: 17-കാരിക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് 52-കാരനെ ആക്രമിച്ച് നാലംഗ സംഘം. നെടുമങ്ങാടിനടുത്ത് അഴീക്കോട് താമസിക്കുന്ന റഹീമിന് നേരെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ്, മനു, അർജുൻ, അജിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക ക്ലബ്ബുമായി ബന്ധപ്പെട്ട് പെണ്കുട്ടിയെ മൂന്ന് വർഷമായി അറിയാമെന്നും വാട്സ്ആപ്പിൽ പെണ്കുട്ടിക്ക് റഹീം സന്ദേശങ്ങൾ അയയ്ക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ നിരന്തരം പെണ്കുട്ടിയെ ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെണ്കുട്ടി […]Read More
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെക്കില്ല. പാര്ട്ടിയില് നിന്നും സസ്പെന്ഡ് ചെയ്യാൻ തീരുമാനമെന്ന് സൂചന . രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിലാണ് നീക്കം. അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനമെന്നാണ് സൂചന. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽനിന്ന് രാഹുലിന് അവസരം നൽകാതെ മാറ്റിനിർത്താനും സാധ്യതയുണ്ട്. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന […]Read More
നെയ്യാറ്റിൻകര: : നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അഞ്ജലി. വിവാഹിതയാണ്. ജോലി ആവശ്യത്തിനായി നെയ്യാറ്റിൻകരയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഞാൻ പോകുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ നടക്കുന്നു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.Read More