BY: HABEEB IDAPALLY കൊച്ചി: ദേശീയപാതയിൽ കൊച്ചി നഗരത്തിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗങ്ങളായ ആലുവയിലെ മാർത്താണ്ഡവർമ്മ പഴയ പാലവും ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു. ഒക്ടോബർ 28 മുതൽ നവംബർ 8 വരെയാണ് പാലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നത്. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായും അടച്ചിടും. അതേസമയം, ദേശം പാലത്തിൽ ഒരു വരിയായിട്ടായിരിക്കും (വൺ ലൈൻ) വാഹനങ്ങൾ കടത്തിവിടുക. അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാലങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദേശീയപാത […]Read More
എറണാകുളം: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച ആഡംബര ബെൻസ് കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അടിയന്തര സഹായം […]Read More
BY: SHIBU THAMPI IDUKKI എരുമേലി: വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1 കിലോ 800 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ എരുമേലി പോലീസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശികളായ അജിത് ബാബു (26, പുതുപറമ്പിൽ വീട്), ആസിം സിറാജ് (24, വേലനിലം ഒളിക്കൽ വീട്), കൃഷ്ജിത്ത് എസ്. (21, അനിക്കുന്ന് വേണാട്ട് വീട്) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എരുമേലി – റാന്നി റോഡിൽ കരിമ്പിൻ തോട് ഭാഗത്തുവെച്ചാണ് സംഭവം. രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ […]Read More
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റുമായി വിജിലൻസ്. കേസിൽ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെ വിജിലൻസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിൽക്കുകയും, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തതിനാണ് നടപടി. ഈ ഇടപാടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ശബരിമലയിലേക്ക് പത്തനംതിട്ട ഡയറിയിൽ നിന്ന് കൊണ്ടുപോന്ന ഉയർന്ന ഗുണനിലവാരമുള്ള നെയ്യ് വഴിമധ്യേ തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ‘ശ്രീ […]Read More
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറം കോയിച്ചനയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ വെച്ച് കാറിൻ്റെ ടയർ പൊട്ടിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. തൃക്കരിപ്പൂരിൽ നിന്ന് ചെത്തല്ലൂരിലേക്ക് മടങ്ങവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്നവരും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ […]Read More
BY : HABEEB IDAPALLY കളിപ്പാട്ടങ്ങളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കുഞ്ഞൻ ബട്ടൺ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിക്ക് പുതുജീവൻ. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്ന് അത്ഭുതകരമായി രോഗമുക്തി നേടിയത്. പെരുമ്പാവൂർ ഒടക്കാലിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രിയാൻഷി അബദ്ധത്തിൽ ബട്ടൺ ബാറ്ററി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള […]Read More
BY: SHIBU THAMPI പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ രണ്ട് സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണവും എസ്റ്റേറ്റ് മേഖലകളിൽ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ഒക്ടോബർ 21-ന് വൈകിട്ട് 7:30-ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രിൻസ് എന്ന യുവാവ് തന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് വസന്ത (62) എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേൽ […]Read More
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, ജ്യൂസുകൾ എന്നിവയ്ക്ക് വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കുന്ന നിരക്കുകൾ അടങ്ങിയ വിലവിവരപ്പട്ടിക (വിവിധ ഭാഷകളിൽ) എല്ലാ ഭക്ഷണശാലകളിലും തീർഥാടകർക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രധാന ഭക്ഷണസാധനങ്ങളുടെ നിരക്കുകൾ (സന്നിധാനം, […]Read More
കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടിയതായി സതേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളാണ് നീട്ടിയത്. ഈ മാസം അവസാനത്തോടെ സർവീസ് പൂർത്തിയാകേണ്ടിയിരുന്ന ട്രെയിനുകളാണിത്. സർവീസ് നീട്ടിയ സാഹചര്യത്തിൽ ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും. നീട്ടിയ ട്രെയിനുകളുടെ സമയക്രമവും സർവീസുകളും:Read More
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതർക്ക് നൽകുന്നതിനായി വിദേശ കമ്പനികളുടെ വിലകൂടിയ മരുന്നുകൾ വാങ്ങില്ലെന്നും ഇന്ത്യൻ കമ്പനിയുടെ ഗുണനിലവാരമുള്ള മരുന്ന് തന്നെ സർക്കാർ തുടർന്നും ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ മരുന്നാണ് കുട്ടികൾക്ക് നൽകിയത്. ചില സ്വകാര്യ വാർത്താചാനലുകളാണ് വിഷയം വൻ വിവാദമാക്കി ആശങ്ക പരത്തിയതെന്നും മന്ത്രി ആരോപിച്ചു. നിലവിലുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളുടെ താൽപ്പര്യങ്ങളുണ്ട്. എസ്എംഎ രോഗികളുടെ രക്ഷിതാക്കളുടെ […]Read More
