ശ്രീനഗർ:പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് രാജ്യാതിർത്തിയിൽ വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. സാംബ മേഖലയിൽ തിങ്കളാഴ്ച രാത്രി ഡ്രോ ണുകൾ വെടിവച്ചിട്ടതായി സൈന്യം അറിയിച്ചു. ഉധംപൂരിലും ഡ്രോണുകൾ കണ്ടെത്തി. ഇവിടങ്ങളിലും ജമ്മുവിലും വൈദ്യുതി ബന്ധം പൂർണമായും വിഛേദിച്ചു.പഞ്ചാബിലെ അമൃത്സറിലും സൈറൺ മുഴങ്ങി. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തിരിച്ചു വിട്ടു.Read More
ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ബുധനാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ ആറുമാസം മാത്രമാണ് ലഭിച്ചതെങ്കിലും മത നിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള ഏതാനും വിധി പ്രസ്താവനകളും ഇടപെടലുകളും ജസ്റ്റിസ് ഖന്നയുടെ ഭാഗത്ത് നിന്നുണ്ടായി.ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ അനന്തരവനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 1983ലാണ് അഭിഭാഷകനായത്. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീ.ജഡ്ജിയായി. 2019 ൽ സുപ്രീംകോടതി ജഡ്ജിയായി. 2024 നവംബറിൽ ചീഫ് ജസ്റ്റിസ് […]Read More
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് 14/05/2025 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം […]Read More
ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹ: ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും വ്യക്തമാക്കി. ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി ചർച്ച […]Read More
ന്യൂഡല്ഹി: തീവ്രവാദികള് നാടിന് ആപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ ഈ നേട്ടത്തിന് അഭിവാദ്യമര്പ്പിച്ച പ്രധാനമന്ത്രി ഈ വിജയം രാജ്യത്തെ മുഴുവന് സ്ത്രീകള്ക്കും സഹോദരിമാര്ക്കും പെണ്മക്കള്ക്കും സമര്പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പഹല്ഗാം വ്യക്തിപരമായ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഓപ്പറേഷന് സിന്ദൂര് കേവലം ഒരു പേരല്ല. രാജ്യത്തെ സഹോദരിമാരുടെയും പെണ്മക്കളുടെയും സിന്ദൂരം മായ്ച്ചതിനുള്ള തിരിച്ചടി. സിന്ദൂരമെന്നത് എന്താണെന്ന് എല്ലാ ഭീകരരും അറിഞ്ഞു. മതം ചോദിച്ച് കൊന്നത് അങ്ങേയറ്റത്തെ ക്രൂരത. കുടുംബാംഗങ്ങളുടെ മുന്നില് വച്ചാണ് ആളുകളെ കൊന്ന് തള്ളിയത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള് […]Read More
മോസ്കോ:തുർക്കിയിലെ ഇസ്താംബൂളിൽ 15 ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും,ഉക്രയ്ൻ പ്രസിഡന്റ് സെലൻസ്കിയും കൂടിക്കാഴ്ച നടത്തും. 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് തയ്യാറാണെന്ന് ഉക്രെയ്ൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. സമാധാനശ്രമത്തെ സ്വാഗതം ചെയുന്നുവെന്നും റഷ്യ തിങ്കളാഴ്ച മുതൽ തന്നെ വെടിനിർത്തലിന് തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും സെലൻസ്കി പറഞ്ഞു. വെടിനിർത്തൽ കരാറിന് രൂപം നൽകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, പോളണ്ട് രാഷ്ട്രത്തലവൻമാർ ശനിയാഴ്ച ഉക്രയ്നിൽ എത്തിയിരുന്നു.Read More
മുംബൈ:സിബിഐയ്ക്ക് തിരിച്ചടിയായി റിയൽ എസ്റ്റേറ്റ് വ്യവസായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ അധോലോക ക്രിമിനൽ ഛോട്ടാരാജനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. മുംബൈയിലെ മാധ്യമ പ്രവർത്തകൻ ജെഡേയെ വധിച്ച കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനാൽ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല. റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നന്ദകുമാർ ഹർചന്ദനിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. 2004 സെപ്തംബറിൽ ഹർചന്ദനിയുടെ ഓഫീസിലെത്തിയ ഏഴംഗസംഘം വെടിയുതിർത്തിരുന്നു. 20 വർഷം മുമ്പത്തെ കേസിൽ ഭീഷണിയുമായി വിളിച്ചത് ഛോട്ടാ രാജൻ തന്നെയാണോയെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.Read More
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി – കണ്ടെത്തിയത് ക്ഷേത്രത്തിലേ മണൽപ്പരപ്പിൽ നിന്നു…….. തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്ണമാണ് വൈകുന്നേരത്തോടെ തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അതേസമയം, സ്ട്രോങ് റൂമിലെ സ്വർണം മണൽപ്പരപ്പിൽ വന്നതെങ്ങനെയെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് കഴിഞ്ഞദിവസം സ്വര്ണം കാണാതായത്.Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര് ആശുപത്രികളില് സ്തുത്യര്ഹമായ സേവനം കാഴ്ചവച്ച നഴ്സുമാര്ക്കുള്ള സംസ്ഥാനതല അവാര്ഡ് (സിസ്റ്റര് ലിനി പുതുശ്ശേരി അവാര്ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല് വിദ്യാഭ്യാസ വകുപ്പുകളില് നിന്നുള്ള നഴ്സുമാരെയാണ് അവാര്ഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ചെയര്മാനായ സംസ്ഥാനതല സെലക്ഷന് കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്ഡിന് അര്ഹരായവരെ തെരഞ്ഞെടുത്തത്. ആരോഗ്യ വകുപ്പില് ജനറല് നഴ്സിംഗ് വിഭാഗത്തില് സംസ്ഥാനതല പുരസ്കാരം ഇടുക്കി ജില്ലാ ആശുപത്രി നഴ്സിംഗ് ഓഫീസര് […]Read More
2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം […]Read More