കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും വക്താവുമായ ഷമ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഷമയ്ക്കെതിരെ കേസെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നുവെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. ‘ഇത് ഫാസിസത്തിനെതിരെ ഉള്ള തിരഞ്ഞെടുപ്പാണ്. നരേന്ദ്രമോദി തിരിച്ചുവന്നാൽ ജനാധിപത്യം തീർന്നു. ഭരണഘടന തീർന്നു. മതേതരത്വം പിന്നീട് […]Read More
തൃശ്ശൂർ: തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി.കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. തൃശ്ശൂർ പൂരത്തിലെ ഘടക പൂരമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂര വിളംബരത്തിൻറെ ചുമതല. രാവിലെയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഭഗവതി ഉച്ചയോടെയാണ് വടക്കും നാഥനിൽ എത്തിയത് .പൂരവിളംബരം കഴിഞ്ഞതോടെ വടക്കുന്നാഥന്റെ നിലപാടു തറയിൽ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖനാദം […]Read More
മലപ്പുറം: കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ കോൺഗ്രസ്സ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിതെന്നും പിണറായി ചോദിച്ചു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണെന്നും മുഖ്യമന്ത്രി […]Read More
കൊൽക്കത്ത മൃഗശാലയിലെ സിംഹങ്ങളായ അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പുനർനാമകരണം ചെയ്തു. പേരിലെ വിവാദങ്ങൾക്ക് പിന്നാലയാണ് സിംഹങ്ങളുടെ പേരുമാറ്റം. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.Read More
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഇന്ന് മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാകകുന്നത്. ഇതോടെ ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും. ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രത കൈവിടരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസം നിലവിലും തുടരുന്ന സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ […]Read More
മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്.Read More
കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 […]Read More
ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി നൽകിയിരുന്നു. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം […]Read More
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 പുലർച്ചെ രണ്ടു മണി മുതൽ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടണമെന്ന് ഉത്തരവ്. മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.Read More
ന്യൂഡൽഹി:ഏപ്രിൽ 19ന് ആദ്യ ഘട്ട പോളിങ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടി രൂപയും മറ്റു വസ്തുക്കളും. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ വാർത്താ ക്കുറിപ്പിറക്കി. പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068. 85 കോടി മൂല്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഫെബ്രുവരി, […]Read More
