ആലപ്പുഴ : കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ഓപ്പറേഷനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത് (31) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്. ഭർത്താവ്: പഴവീട് ശരത് ഭവനിൽ എസ്.ശരത് ചന്ദ്രൻ (യുഎസ്എ) മക്കൾ: അവന്തിക (ഏഴ്), ആദവ് (നാല്). സംസ്കാരം പിന്നീട്. ആലപ്പുഴ കണിയാകുളം ജംക്ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ […]Read More
കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊല്ലത്താണ് സംഭവം. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.Read More
അയോദ്ധ്യ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ജനുവരി 22ന് അവധി നൽകി കൂടതൽ സംസ്ഥാനങ്ങൾ .ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു മുന്നോട്ട് വന്നിട്ടുള്ളത്.ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30വരെ അവധി അനുവദിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചിട്ടുണ്ട്.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മാധ്യപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഗോവ, അസം, ത്രിപുര, ഒഡിഷ,പുതുശ്ശേരി, ചത്തീസ്ഖട്ട് സംസ്ഥാനങ്ങളിൽ പൊതു അവധി […]Read More
കൊല്ലം : എൽ ഡി എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇപ്പോൾ അശ്ലീല ദൃശ്യങ്ങൾ മാത്രമാണ് പ്രചരിക്കുന്നത്.ഈ മാസം 15ന് ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തെന്നാണ് വിവരം. ജില്ല കമ്മിറ്റി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.നവകേരള സദസ്സുമായി ബന്ധപ്പെട്ട പോസ്റ്റുകൾ 2023ഡിസംബർ 17ന് നൽകിയിട്ടുണ്ടായിരുന്നു.അതിന് ശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഫേസ് പേജിൽ വന്നിട്ടില്ല.Read More
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ- ഭണ്ഡാരം വഴി 2.07 ലക്ഷം രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള തുകയാണിതെന്ന് ദേവസ്വം വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരടക്കം നിരവധി ഭക്തരാണ് ഇക്കാലളവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. നടന് സുരേഷ് ഗോപിയുടെ മകളുടെ […]Read More
ടോക്കിയോ:ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പേടകവുമായുള്ള ബന്ധം നഷ്ടമായി.ഇത് പുന:സ്ഥാപിച്ചെ ടുക്കാൻ ജപ്പാൻ സ്പേയ്സ് ഏജൻസി ശ്രമം തുടങ്ങി. വെള്ളിയാഴ്ച രാത്രി ഇന്ത്യൻസമയം ഒമ്പതോടെയാണ് സ്നിപ്പർ ചന്ദ്രനിൽ ഇറങ്ങിയതു്. സൗരോർജ പാനലുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയിലേക്കുള്ള സിഗ്നൽ നഷ്ടമായി.അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തിട്ടുള്ളത്.Read More
ഇംഫാൽ:ബിഷ്ണുപൂർ ജില്ലയിലെ നിങ് തൗഖോങ് ഖാ ഖുനൂ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പ്. പ്രദേശത്തെ ജലസംഭരണിക്ക് സമീപമെത്തിയ അക്രമികൾ ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.ഖുനൂ ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാവിലെ മെയ്ത്തീ വാളന്റീയർ തഖേലംബം മനോരഞ്ജനും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനിടെ സുരക്ഷാ സേനാംഗംങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടതു്. അതേസമയം തുടർ അക്രമങ്ങളുണ്ടാകുന്ന ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽനിന്ന് സംരക്ഷണ സേന പിന്മാറി.അസം റൈഫിളിനെ വിന്യസിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.Read More
ദോഹ:ജപ്പാനെ അട്ടിമറിച്ച് ഇറാഖ് ഏഷ്യൻകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-1 ന് ഇറാഖ് ജപ്പാനെ തുരത്തി. ഇരട്ട ഗോളടിച്ച് ഇറാഖിന്റെ ഐമേൻ ഹുസൈൻ മികച്ച താരമായി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അവസാന 11 കളിയിലും അജയ്യരായ അറബ്പട ജപ്പാനെ മുട്ടുകുത്തിച്ചു. 40 വർഷത്തിനു ശേഷമാണ് ഇറാഖ് ജപ്പാനെ തോൽപ്പിക്കുന്നത്. ലോകറാങ്കിൽ 17-ാമതാണ് ജപ്പാൻ.ആദ്യകളി തോറ്റ വിയറ്റ്നാമിനും ഇന്തോനേഷ്യക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.Read More
ന്യൂഡൽഹി:ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഐഎഎസിന് നൽകിയ താൽക്കാലിക ജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി. പുതുച്ചേരിയിലെ ജിപ്മെർ ആശുപത്രി നൽകിയ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. 2023 ഏപ്രിലിൽ ജാമ്യം തേടിയുള്ള ശിവശങ്കറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.ആഗസ്റ്റിൽ സുപ്രീംകോടതി ശിവശങ്കറിന് രണ്ടു മാസം ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ തിനാൽ തുടർ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്ന വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജിപ്മെർ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച […]Read More
