തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു.എ.ഇ.യിലേക്ക് ഇലെക്ട്രിഷ്യൻ ടെക്നിഷ്യൻ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. ഇലെക്ട്രിഷ്യൻ ട്രെയിനി ട്രേഡിലുള്ള 150 ഒഴിവുകളിലേയ്ക്ക് മാർച്ച് 1, 2 തീയതികളിൽ യഥാക്രമം തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ITI പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി:19-35. സ്റ്റൈപെൻഡും, ഫുഡ് അലവൻസും, ഓവർടൈം അലവൻസും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. 2 വർഷത്തേക്കാണ് കരാർ. താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ […]Read More
ഒട്ടാവ:ശതകോടീശ്വരൻ ഇവാൻ മസ്കിന്റെ കാനഡ പൗരത്വം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ഒന്നര ലക്ഷത്തിലേറെ പേർ ഒപ്പിട്ട ഭീമ ഹർജി.രാജ്യത്തെ അമേരിക്കയുടെ സംസ്ഥാനമാക്കി മാറ്റുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിനൊപ്പമാണ് മസ്ക്കെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരൻ ക്വാലിയ റീഡാണ് 20 ന് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ നിവേദനം അവതരിപ്പിച്ചത്.ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്കിന് അമ്മ വഴിയാണ് കാനഡ പൗരത്വം.Read More
ഈരാറ്റുപേട്ട:ചാനൽ ചർച്ചയിൽ കടുത്ത വർഗീയ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബി ജെ പി നേതാവ് പി സി ജോർജ് റിമാൻഡിൽ . 14 ദിവസത്തേയ്ക്കാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജോർജിനെ റിമാൻഡു ചെയ്തത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പി സി ജോർജ് തിങ്കളാഴ്ച ബി ജെ പി നേതാക്കളുടെ സഹായത്തോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് റിപ്പോർട്ട് പരിശോധിച്ച കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡു ചെയ്തു. മുൻകൂർ […]Read More
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായ നിലപാ,ട് സ്വീകരിച്ച് യുഎസ്. ദീർഘകാലമായി തുടരുന്ന വിദേശനയത്തിൽ നിന്നുള്ള നിർണായകമാണ് അമേരിക്കയുടെ നിലപാട് മാറ്റം. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്ക് ഒപ്പം എതിർത്ത് വോട്ട് ചെയ്തത്. യുദ്ധത്തെ അപലപിക്കുകയും യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണം എന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് യുഎസ് റഷ്യയുമായി സഖ്യത്തിൽ വോട്ട് ചെയ്തത് . പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. റഷ്യൻ […]Read More
തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂടിൽ 23കാരനായ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും ഉൾപ്പെടെ കുടുംബത്തിലെ 5 പേരെ വെട്ടി കൊലപ്പെടുത്തി. മൂന്നിടങ്ങളിലായാണ് കൊലപാതകം നടന്നത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടത്തിയത്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ […]Read More
തിരുവനന്തപുരം:മാനവീയത്തിന്റെ സായാഹ്നങ്ങളെ മനോഹരമാക്കാൻ കളികളും മത്സരങ്ങളും നിറഞ്ഞൊരു കൂട്ടായ്മയ്ക്ക് ഞായറാഴ്ച തുടക്കമായി.സന്തോഷസൂചികയിൽ നഗരത്തിന് പ്രത്യേകമൊരു ഇടം നൽകുകയെന്ന ലക്ഷ്യത്തിലാണ് കലക്ട്രേറ്റിന്റെ സഹകരണത്തിൽ യങ് ഇന്ത്യൻസ് മൂവ്മെന്റ് ഹാപ്പി ട്രിവാൻഡ്രം കൂട്ടായ്മ ആരംഭിച്ചത്. മാലിന്യ നിർമാർജന അവബോധത്തിന്റെ ഭാഗമായി നടത്തിയ കൂറ്റൻ ഏണീം പാമ്പും കളിയിൽ കളക്ടർ അനുകുമാരിയും പങ്കാളിയായി.കുഞ്ഞൻ ചെസ് ബോർഡും ഫുട്ബോൾ ഷൂട്ടൗട്ടും അമ്പും വില്ലും മുതൽ മുഖചിത്രമെഴുത്തുവരെ മാനവീയത്തിൽ അരങ്ങേറി. അസി. കലക്ടർ സാക്ഷി മാലിക്കും പരിപാടിയുടെ ഭാഗമായി. സീവി, ഫർഹാഷ് എന്നിവരുടെ ബാൻഡ് […]Read More
തമിഴ്നാട്ടിലെ കൃഷ്ണപുരത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒരു ആൺകുട്ടി കഴുത്തറുത്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ കഴുത്തിൽ ഒന്നിലധികം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 വയസ്സുള്ള പെൺകുട്ടി അതേ പ്രദേശത്തുനിന്നുള്ള 12-ാം ക്ലാസിൽ പഠിക്കുന്ന 17 വയസ്സുള്ള ഒരു ആൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 23-ന് രാത്രി 10 മണിയോടെ ആൺകുട്ടി പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി. പെൺകുട്ടി പുറത്തേക്കിറങ്ങിയപ്പോൾ, കത്തി ഉപയോഗിച്ച് അവരെ ആക്രമിച്ച് കഴുത്ത് പലതവണ […]Read More
കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി സി ജോര്‍ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം […]Read More