തിരുവനന്തപുരം:മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും.ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോ ഗ്രാഫിക്കൽ, ജിയോളജിക്കൽ,ഹൈഡ്രോളജിക്കൽ സർവേയും മണ്ണു പരിശോധനയും പൂർത്തിയായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.Read More
മലപ്പുറം: തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിൽ പുലിയുടെ ആക്രമണം. എൻസി കരീമിന്റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നു. ഇതിൽ ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതിനാൽ പ്രദേശവാസികൾ […]Read More
വാക്സിനേഷനെ തുടർന്ന് പരിചരണത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് വാക്സിനേഷനെ തുടർന്ന് മരിച്ചതിന് യുഎഇയിൽ ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നുള്ള 33 വയസ്സുള്ള ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള 33 കാരിയായ ഷഹ്സാദി ഖാൻ്റെ ശിക്ഷ ഫെബ്രുവരി 15 ന് നടപ്പാക്കിയതായി സർക്കാർ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.ഷഹ്സാദി ഖാന്റെ സംരക്ഷണയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അവർക്കെതിരെ കേസെടുത്തു. 2022 ഡിസംബറിൽ സംഭവം നടന്നപ്പോൾ […]Read More
തിരുവനന്തപുരം: 10 ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. മാർച്ച് 5 വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ […]Read More
തിരുവനന്തപുരം:ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത് 40 കപ്പലുകളിൽ നിന്ന് 78,833 ടിഇയു ചരക്ക്.ഇതോടെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പല്ലകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു. നികുതിയിനത്തിൽ ലഭിച്ചത് 37 കോടിക്ക് മുകളിലും. 2028 ഓടു കൂടി […]Read More
തിരുവനന്തപുരം:കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള നടപടി ശക്തമാക്കി സർക്കാർ.കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാനുള്ള പി- ഹണ്ട് ഓപ്പറേഷനിലൂടെ 351 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 6426ഇടങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ 1996 അധ്യാപകർക്ക് പരിശീലനം നൽകി. സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ഹെൽപ്പ് ലൈൻ നമ്പർപ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.Read More
മെൽബൺ:രക്തദാനത്തിലൂടെ ഇരുപത് ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ (88)അന്തരിച്ചു. അത്യപൂർവമായ ആന്റിഡി എന്ന ആന്റീബോഡി യിലുണ്ടായിരുന്ന തന്റെ രക്തം 11,000 ൽ അധികം തവണയാണ് ഓസ്ട്രിയ ന്യൂസൗത്ത് വെയിൽസ് സ്വദേശിയായ ഹാരിസൺ ദാനം ചെയ്തത്. 18 വയസിൽ ആരംഭിച്ച രക്തദാനം 81 വയസു വരെ ഹരിസൺ തുടർന്നു. ഗർഭസ്ഥ ശിശുക്കളിലുണ്ടാകുന്ന റീസസ് രോഗം പ്രതിരോധിക്കാനുള്ള മരുന്നുണ്ടാക്കാനാണ് ആന്റീഡി ഉപയോഗിക്കുന്നതു്.കൈത്തണ്ടയിൽ തറച്ച സൂചിയിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് ആനയിച്ച ഹാരിസൺ സ്വർണ്ണക്കൈയുള്ള മനുഷ്യൻ എന്നറിയപ്പെടുന്നു.Read More
ടെക്സാസ്:മനുഷ്യദൗത്യത്തിന് മുന്നോടിയായി നാസയുടെ 10 പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. 45 ദിവസത്തെ യാത്രയ്ക്കാടുവിൽ ഞായറാഴ്ച ഇന്ത്യൻ സമയം പകൽ 2.04 ന് ലാവാ പ്രദേശമായ മാരിക്രിസ് സമതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡ് ചെയ്തതു്. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂഗോസ്റ്റ്. ഫയർഫ്ലൈ എയ്റോസ് പേസാണ് നിർമാതാക്കൾ. ലാൻഡിങ് സമ്പൂർണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും ഇതുതന്നെ. ജനുവരിയിൽ ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ച പേടകം കഴിഞ്ഞ ആഴ്ചയാണ് […]Read More
തിരുവനന്തപുരം:പ്രലോഭിച്ചുള്ള മതംമാറ്റ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ ജനാധിപത്യം, ജനസംഖ്യാഘടന, വികസനം,ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സഹായവും പ്രലോഭനങ്ങളും നൽകി മതപരിവർത്തനം നടത്താൻ പാടില്ല. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ ദേശീയതയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയായി മാറുകയാണ്. തൊഴിൽ,ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലെല്ലാം അവർ ആവശ്യം ഉന്നയിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കും. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് Specifications ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ 2025 […]Read More
