തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ഐ എം പാർവതി, പദ്ധതി കൺവീനർ എ ഷാജഹാൻ എന്നിവർ സംസാരിച്ചു. മാർച്ച് 15 ന് മണ്ഡലത്തിലെ തൊഴിലന്വേഷകർക്കായി […]Read More
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരും. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. തുടർച്ചയായി അഞ്ചാം ദിവസവും കണ്ണൂരിൽ രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.Read More
ഹൈദരാബാദ്: തെലങ്കാന തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരുടെ അരികിലെത്തി രക്ഷാപ്രവർത്തകർ. ഏഴ് ദിവസമായി കുടുങ്ങിക്കിടക്കുന്ന എട്ടു പേരിൽ നാലു പേരുടെ അരികിലെത്താൻ സാധിച്ചതായി മന്ത്രി ജുപ്പള്ളി കൃഷ്ണ റാവുവാണ് അറിയിച്ചത്. നാഗർകർണൂലിൽ ശ്രീശൈലം തുരങ്കത്തിൽ ഫെബ്രുവരി 22 നാണ് രണ്ട് എഞ്ചിനീയർമാരടക്കം എട്ടു പേർ കുടുങ്ങിയത്. ദേശീയ -സംസ്ഥാന ദുരന്ത സേനയുൾപ്പെടെ 500 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തുള്ളത്.Read More
2017 പേർ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസ്എസിൽ ഒരാൾ മാത്രമാണ് പരീക്ഷയെഴുതുന്നത് സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണുള്ളത്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയിൽ 9ഉം ഗൾഫ് മേഖലയിൽ 7 ഉം കേന്ദ്രങ്ങളാണുള്ളത്. […]Read More
വ്യാജ ലൈംഗികാരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപണം വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർക്ക് പുറമെ കോടതിയും കുടുങ്ങുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ടെന്നും കോടതി […]Read More
ഇസ്ലാം മതവിശ്വാസികൾക്ക് നാളെ മുതൽ വ്രതശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റമദാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (ഞായറാഴ്ച) വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും, തിരുവനന്തപുരം പൂവാറും വർക്കലയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് തങ്ങളും അറിയിച്ചു.Read More
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ജുനൈദാണ് പിടിയിലായത്. മലപ്പുറം പോലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽവച്ചാണ് ജുനൈദിനെ അന്വേഷണ സംഘം പിടികൂടിയത്. രണ്ടു വർഷത്തോളം വിവിധ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സബ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം […]Read More
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാൻ പി എഫ് കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ നിരവധി നടപടികൾ ഇതിനോടകം എടുത്തിട്ടുണ്ട്. ജീവനക്കാർ/ വിരമിച്ച ജീവനക്കാർ / തൊഴിലുടമകൾ തുടങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കും. ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത 72 ശതമാനത്തോളം അപേക്ഷകളുടെയും പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും ഇപിഎഫ്ഒ അധികൃതർ യോഗത്തെ അറിയിച്ചു.Read More
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ കമാൻഡ് ആസ്ഥാനം സന്ദർശിച്ചു. സെന്റർ ഫോർ എയർപവർ സ്റ്റഡീസും ദക്ഷിണ വ്യോമസേനയും സംഘടിപ്പിച്ച ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ നാവികസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുക എന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേന ഉപമേധാവി എയർ മാർഷൽ എസ് പി ധാർകറും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാനും […]Read More
ന്യൂഡൽഹി:വിവാദ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും. വഖഫ് ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളിൽ ചിലത് ഉൾപ്പെടുത്തിയുള്ള കരടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭരണപക്ഷം നിർദ്ദേശിച്ച 23 ഭേദഗതികളോടെയാണ് ജെപിസി യോഗം വഖഫ് ബിൽ റിപ്പോർട്ട് അംഗീകരിച്ചത്. ഇതിൽ 14 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു . ഇവ കരട് ബില്ലിൽ ഉൾപ്പെടുത്തും.വഖഫ് സമിതികളിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ടംഗങ്ങൾക്ക് പുറമെ മുസ്ലീങ്ങൾ അല്ലാത്ത Shorts ഒഫീഷ്യോ അംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ […]Read More
