സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടു ദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്. ഇതുമൂലം […]Read More
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി അനുബന്ധ ഇളവ് കരാറിൽ ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ കരാർ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള യഥാർത്ഥ സമയക്രമത്തിൽ മാറ്റം വരുത്തി. 2024 ഡിസംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാനും അതിൻ്റെ എല്ലാ ഘട്ടങ്ങളും 2028 ഓടെ പൂർത്തിയാക്കാനും സംസ്ഥാന സർക്കാരും അദാനിയും പ്രതിജ്ഞാബദ്ധരാണ്. യഥാർത്ഥ കരാർ തുറമുഖത്തിൻ്റെ അവസാന ഘട്ടത്തിന് 2045 വരെ സമയം നൽകിയിരുന്നു. എന്നാൽ ഈ പുതിയ കരാർ 15 വർഷത്തിലേറെ […]Read More
തിരുവനന്തപുരം: തീയണയ്ക്കുന്ന യന്തിരൻ, വെള്ളത്തിൽ മുങ്ങാൻ ഡ്രോൺ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി അഗ്നിരക്ഷാസേന ഹൈടെക് ആകുന്നു. മനുഷ്യന് നേരിട്ടെത്തി തീയണയ്ക്കാൻ സാധിക്കാത്തപ്പോൾ പ്രവർത്തിക്കാവുന്ന ‘ഫയർ ഫൈറ്റിങ് റോബോട്ട്, സ്കൂബാ ഡൈവേഴ്സിനെ സഹായിക്കുന്ന അണ്ടർ വാട്ടർ ഡ്രോൺ’ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെയുൾപ്പെടെ ഭാഗമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിന് അഗ്നിരക്ഷാ സേനയെ ആധുനികവൽക്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്നിരക്ഷാ സേന മെഡലുകളും […]Read More
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രുപീകരിക്കും.ഇന്ത്യയിൽ ആദ്യമായാണ് വയോജന ക്ഷേമത്തിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ശുപാർശ ചെയ്തത്. ചെയർപേഴസണും മൂന്നിൽ കവിയാത്ത അംഗങ്ങളുമുള്ള കമ്മീഷന്റെ കാലാവധി മൂന്നു വർഷമായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 60 വയസിനു മുകളിലുള്ളവരാകും അംഗങ്ങൾ. ഒരാൾ പട്ടികജാതി/പട്ടിക വർഗത്തിൽ നിന്നും, ഒരാൾ […]Read More
തിരുവനന്തപുരം: പെന്ഷന് പ്രായം 60 ആയി ഉയര്ത്തണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാര്ശകള് പരിശോധിക്കാന് നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്ശകള് ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില് സര്വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്വ്വീസിലും സ്റ്റേറ്റ് സര്വ്വീസിലും പ്രൊബേഷന് ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് […]Read More
തിരുവനന്തപുരം : സർക്കാർ ജോലി കിട്ടിയതിനു ശേഷവും അതു മറച്ചു വെച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സർവ്വസിൽ തുടരാൻ അനുവദിക്കുന്നത് നീതിയല്ലെന്നും അവരെ ഉടനടി സർവ്വീസിൽ നിന്നു പുറത്താക്കണമെന്നും ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു. സംസ്ഥാന ധന വകുപ്പിൻ്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും സർക്കാർ നടപടി എടുക്കാൻ മടിക്കുന്നത് […]Read More
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെ ആദിവാസി സെറ്റിൽമെന്റിൽനിന്ന് പ്രദേശവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.Read More
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡത്തിൽ 2025 ജനുവരിയിൽ നടത്തുന്ന എൻക്ലേവ് കാട്ടാക്കടയുടെ ഭാഗമായി സ്കൂളുകളിൽ ‘ടോക്ക് വിത്ത് എംഎൽഎ ‘പരിപാടി ആരംഭിച്ചു. വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ഐ ബി സതീഷ് എംഎൽഎ പരിപാടിക്ക് തുടക്കം കുറിച്ചു. എൻക്ലേവിന്റെ ലക്ഷ്യവും ആവശ്യകതയും ഗുണങ്ങളും സംബന്ധിച്ച് എംഎൽഎ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. വരുംദിവങ്ങളിലും ടോക്ക് വിത്ത് എംഎൽഎ പരിപാടി തുടരും.Read More
തിരുവനന്തപുരം: തിരക്കേറിയ ഇടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഇനി മുതൽ പൊലീസ് ഇലക്ട്രിക് ഹോവറിൽ പൊലീസ് പാഞ്ഞെത്തും. പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഹോ വർ പട്രോളിങ് ആരംഭിക്കുന്നതു്. വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനാകും.ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഇലക്ട്രിക് ഹോവർ വാഹനങ്ങളിൽ പൊലീസ് പട്രോളിങ് ആരംഭിക്കുക.Read More
തിരുവനന്തപുരം: ചിറയിന്കീഴില് യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂര് തുണ്ടത്തില് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ചിറയിന്കീഴ് പുളിമൂട്ട് കടവിന് സമീപംവെച്ചാണ് യുവാവിന് കുത്തേറ്റത്. ഉടന് തന്നെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.Read More