തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഐഎംഎഫ്) മൂന്നാം പതിപ്പിന് വെള്ളിയാഴ്ച തുടക്കം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇൻഡി മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേങ്കിൽ 24 വരെയാണ്. ആറു രാജ്യങ്ങളിൽ നിന്നായി 17 മ്യൂസിക് ബാൻഡുകൾ മേളയിൽ പങ്കെടുക്കുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. […]Read More
തിരുവനന്തപുരം: അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി.ഇതിനായി ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കും. 2025 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ജില്ലകളിൽ രജിസ്ട്രാർ മാർ ജില്ലാ ചെയർമാൻമാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിത്തുക അടയ്ക്കാൻ നോട്ടീസ് നൽകും. തീർപ്പാകാത്ത കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കും. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് […]Read More
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്ത്തകന് പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 16-ാം തിയതി ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി […]Read More
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി വികസന സമിതി നിർദ്ദേശം. റഫറൽ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരിൽ നിന്ന് ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണ് സമിതിയിൽ നിർദ്ദേശം വന്നതു്. സർക്കാരിന്റെ അനുമതിയോടെ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. അത്യാഹിത വിഭാഗത്തിൽ ഫീസ് ഈടാക്കില്ല. ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും സൗജന്യം തുടരും. മറ്റ് എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ടിക്കറ്റിന് ഫീസ് ഈടാക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി […]Read More
തിരുവനന്തപുരം:കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. അഭിമുഖം ഡിസംബർ 10 ന് രാവിലെ നടക്കും. വിവരങ്ങൾക്ക്:www.kvasu.ac.in.Read More
തിരുവനന്തപുരം: തുറമുഖേതര വ്യവസായങ്ങൾക്കുള്ള സാധ്യതകൂടി തുറന്നിടാൻ വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപം എന്നിവയെല്ലാം ജനുവരിയിലെ കോൺക്ലേവിൽ അവതരിപ്പിക്കും. കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ്, എക്യുപ്മെന്റ് റിപ്പയർ യൂണിറ്റ്, വെയർഹൗസ്,ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി ഷിപ്പിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ അവസരങ്ങളും മുന്നോട്ടുവയ്ക്കും. പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയവയിലെ നിക്ഷേപസാധ്യതയും അറിയാനാകും. ജനുവരി 20 നും 30 നും തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് കോൺക്ലേവ്.Read More
സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന് വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയൽ മേഖലയിൽ നിന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന […]Read More
തിരുവനന്തപുരം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്വേ പദ്ധതി യാഥാർഥ്യമാകുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്ച പുറത്തിറക്കി.പദ്ധതിയ്ക്ക് ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1 ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകി. ഇതിന്റെ തുടർനടപടി ക്കായി കൊല്ലം കളക്ടറെ ചുമതലപ്പെടുത്തി. ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയിൽ നിർമ്മിക്കുന്ന റോപ്വേയ്ക്ക് ഈ തീർഥാടന കാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം […]Read More
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. […]Read More
തിരുവനന്തപുരം:വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ സി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കി 14 ദിവസത്തിനകം ആർ ടി ഓഫീസിൽ സമർപ്പിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്.അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും വാഹനം വിൽക്കുമ്പോൾ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടു വാങ്ങിയതുകൊണ്ട് കാര്യമില്ല. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാൽ വാഹനത്തിന്റെ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. 15 വർഷം കഴിഞ്ഞതാണെങ്കിൽ വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹൻ സൈറ്റ് […]Read More