തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ തീർത്ഥയെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ഉടൻ തന്നെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീർത്ഥയുടെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]Read More
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആവേശം വിതറി മലയാളം സിനിമാ ഡയലോഗുകൾ. നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം പൂന്തുറയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയത്. മോഹൻലാലിന്റെ വിഖ്യാതമായ “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് അതേപടി പച്ച മലയാളത്തിൽ അവതരിപ്പിച്ച രേവന്ത് റെഡ്ഡി, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് “നീ പോ മോനേ വിജയാ.. യുവർ ടൈം […]Read More
തിരുവനന്തപുരം: തലസ്ഥാനത്ത് വൈദ്യുത പോസ്റ്റിൽ ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാങ്ങോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരപ്പണികൾക്കിടെയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പോസ്റ്റിൽ ദീപാലങ്കാര ലൈറ്റുകൾ കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്സവ സീസണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ജോലികൾ ചെയ്യുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ […]Read More
തിരുവനന്തപുരം: എസ്ഡിപിഐ-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെ, വോട്ട് ബാങ്ക് സംബന്ധിച്ച നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഒരു വിഭാഗത്തിൻ്റെയും വോട്ടുകൾ വേണ്ടെന്ന് വെക്കില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും, ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് ഒരു സ്ഥാനാർത്ഥിക്കും പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്ത് വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ. ലത്തീഫ് […]Read More
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി ഇടതുമുന്നണി. ചലച്ചിത്രതാരവും വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലുമായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മും ജനാധിപത്യ കോൺഗ്രസും തമ്മിൽ ധാരണയിലെത്തി. പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീർ, വിദ്യാഭ്യാസ മേഖലയിലെ ദീർഘകാലത്തെ പ്രവൃത്തിപരിചയവും ജനകീയ മുഖവുമുള്ള വ്യക്തിയാണ്. 1993-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ വെങ്ങാനൂർ സ്കൂൾ പ്രിൻസിപ്പലായി […]Read More
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 20 മുതൽ 22 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും ചൂട് ഉയരാനാണ് സാധ്യത. […]Read More
തിരുവനന്തപുരം: മുള്ളൻപന്നിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ വെള്ളനാട് ശശിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തികളെ ലഘുവായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നാട്ടുകാരിലൊരാളുടെ വീട്ടിൽ മുള്ളൻപന്നി കയറിയതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികൾ. ഈ സമയത്ത് സ്ഥലത്തെത്തിയ വെള്ളനാട് ശശി കൈവശമുണ്ടായിരുന്ന ഇരുമ്പ് […]Read More
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസമയത്ത് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന 32 രോഗികളും സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പുക ഉയർന്ന ഉടൻ തന്നെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് രോഗികളെ സുരക്ഷിത […]Read More
തിരുവനന്തപുരം: കുടുംബപരമായ ആരോപണങ്ങളെത്തുടർന്ന് വിവാദത്തിലായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ സി.പി.ഐ.എം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം എൽ.ഡി.എഫിൽ ശക്തമാകുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കുടുംബപ്രശ്നങ്ങളുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ കോൺഗ്രസ് ആണെന്നും വിശദീകരിക്കാൻ ഗണേഷ് കുമാർ സി.പി.ഐ.എം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പാർട്ടി നേതൃത്വം ഈ വിശദീകരണത്തിൽ […]Read More
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ കുട്ടികളെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കുന്ന ഒന്നായിരുന്നു. മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ചോദ്യപേപ്പർ അല്പം കടുപ്പമേറിയതായിരുന്നുവെന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രാഥമിക വിലയിരുത്തൽ. സാധാരണയായി ചോദിക്കാറുള്ള ഡയറി കുറിപ്പ്, ഇ-മെയിൽ, പത്രവാർത്ത, കഥാപാത്ര നിരൂപണം തുടങ്ങിയവ ലളിതമായിരുന്നു. മുൻ വർഷങ്ങളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള ‘ശാകുന്തളം’ റിവ്യൂ ഏഴ് മാർക്കിന് വീണ്ടും ചോദിച്ചത് പല കുട്ടികൾക്കും ആത്മവിശ്വാസം പകർന്നു. പ്രൊഫൈൽ തയ്യാറാക്കൽ, നൗൺ ഫ്രെയ്സ് തുടങ്ങിയ ചോദ്യങ്ങളും ശരാശരിക്കാർക്ക് ആശ്വാസമായി. […]Read More
