ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 10 ഉം സ്ഥാനങ്ങൾ ലഭിച്ചു. അതോടൊപ്പം ബിജെപി യ്ക്ക് 4 ഉം എസ്ഡിപിഐയ്ക്കും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് 15 ഉം എൽ എൽഡിഎഫ് 12 ഉം ബിജെപി 5 ഉം സീറ്റുകൾ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി ബിജെപി ജയിച്ചുRead More
കേരളത്തിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തിൽ അഭിനന്ദനമറിയിച്ച് എ എ പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഇടുക്കി ജില്ലയിൽ കരിംകുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എ എ പി സ്ഥാനാർത്ഥി ബീന കുര്യനാണ് ഈ മഹത്തായ വിജയം നേടിയത്.നാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബീന കുര്യൻ.ബീനയുടെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കേജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.കേരളത്തിൽ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ . കോടികൾ ധൂർത്തടിക്കുന്ന ഒരു സർക്കാരായി പിണറായി വിജയൻ ഗവന്മെന്റ് അധ:പതിച്ചു. കേരളീയം, നവകേരള സഭ, ഹെലികോപ്റ്റർ, അനധികൃതമായ വിദേശ യാത്രകൾ എന്നതിനെല്ലാം പിണറായി സർക്കാർ കോടികൾ മുടക്കുന്നു. നെൽകർഷകന് സംഭരിക്കുന്ന നെല്ലിന്റെ 75 ശതമാനം കേന്ദ്ര ഗവൺമെന്റ് നൽകുമ്പോൾ 25 ശതമാനം നൽകേണ്ട സംസ്ഥാന ഗവൺമെന്റ് മൗനം ഭജിക്കുന്നു.ഇതിനകം 23,500 മെട്രിക് ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞു. ആലപ്പുഴയിലും, […]Read More
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടെ അടിമുടി അഴിച്ചുപണികൾക്കൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബജെപിക്ക് ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തെ ലക്ഷ്യമിട്ടാകും പുതിയ കരു നീക്കങ്ങൾ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അവസ്ഥ വളരെ പരിതാപ ഹരമാണ്.സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.Read More
ന്യൂഡൽഹി; ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നുമുതൽ ഈ വിഷയത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നതിന് ശേഷം നിരവധി പാർട്ടികൾ ഇതിനെതിരെ പ്രതികരിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യുസിസിയെ എതിർക്കുമ്പോൾ തന്നെ ഇതിനെ പിന്തുണച്ചുകൊണ്ട് മറ്റ് നിരവധി പാർട്ടികളും ഭരണകക്ഷിയിൽപ്പെടാത്ത ചില നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. യുസിസിയെ പിന്തുണയ്ക്കുന്ന എൻഡിഎ ഇതര കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. […]Read More
ന്യൂഡെൽഹി:ബെംഗളൂരുവിൽ നടക്കാനിരുന്ന വിശാലപ്രതിപക്ഷ യോഗം മാറ്റി വച്ചു. ജൂലൈ 13, 14 തീയതികളിൽ ബെംഗളൂരുവിൽ വച്ചായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. തീരുമാനം എൻസിപി പിളർപ്പിന്റെ സാഹചര്യത്തിലെന്ന് സൂചന. ഇന്നലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അജിത് പവാർ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി എൻഡിഎ സഖ്യത്തിലേക്ക് എത്തിയത്. മോദി സർക്കാരിന്റെ വികസനത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു. സംസ്ഥാന – ദേശീയ വാർത്തകൾക്കൊപ്പം വിദേശ സംഭവങ്ങളും ഒറ്റ നോട്ടത്തിലറിയാംRead More
അജിത് പവറിനെതിരെ പ്രതിപക്ഷം രംഗത്ത്. എൻസിപി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ തകർത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ പ്രതിജ്ഞ ചെയ്തതിരുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമായി ഉപമുഖ്യമന്ത്രി പദങ്ങൾ പങ്കിടുന്ന പവാർ, 53 എൻസിപി എംഎൽഎമാരിൽ 40 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അജിത് പവാറിനെയും മറ്റ് എൻസിപി എംഎൽഎമാരെയും തന്റെ സർക്കാരിലേക്ക് സ്വാഗതം ചെയ്തപ്പോൾ, മുതിർന്ന നേതാവ് ശരദ് […]Read More
ചെന്നൈ: ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്താതെയാണ് ഗവർണറുടെ അത്യപൂർവ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.Read More
