രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച തൃശൂരിൽ; ഗുരുവായൂർ ക്ഷേത്രദർശനവും വൈദ്യരത്നം ആയുർവേദ കോളേജ് സുവർണജൂബിലി ഉദ്ഘാടനവും നിർവഹിക്കും

 രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച തൃശൂരിൽ; ഗുരുവായൂർ ക്ഷേത്രദർശനവും വൈദ്യരത്നം ആയുർവേദ കോളേജ് സുവർണജൂബിലി ഉദ്ഘാടനവും നിർവഹിക്കും

രാഷ്ട്രപതി ദ്രൗപതി മുർമു

BY: PRANOB GURUVAYUR

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും; സുരക്ഷയുടെ ഭാഗമായി ഗുരുവായൂരിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തൃശൂർ / ഗുരുവായൂർ:

രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27 വെള്ളിയാഴ്ച കേരളത്തിലെത്തും. തൃശൂർ ജില്ലയിലെ വിവിധ ചടങ്ങുകളിലും ക്ഷേത്രദർശനങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രപതി, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൻ്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. അന്നേദിവസം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തും.

വൈദ്യരത്നം ആയുർവേദ കോളേജ് സുവർണജൂബിലി സമാപനം അഷ്ടവൈദ്യൻ ഇ.ടി. തൈക്കാട്ട് മൂസ്സ് ആരംഭിച്ച ഒല്ലൂരിലെ വൈദ്യരത്നം ആയുർവേദ കോളേജിൻ്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിലാണ് നടക്കുന്നത്. ചടങ്ങിൽ ഗവർണർ ഓം പ്രകാശ് മാത്തൂർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ഇ.ടി. നീലകണ്ഠ മൂസ്സും സഹപ്രവർത്തകരും അറിയിച്ചു.

ചടങ്ങിൻ്റെ ഭാഗമായി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കുമായി തുടങ്ങുന്ന പുതിയ ചികിത്സാ വിഭാഗമായ ‘പ്രാണ’യുടെ ലോഗോ പ്രകാശനവും നടക്കും. ഗർഭകാലത്തും മുൻപും ശേഷവും സവിശേഷ പരിചരണം നൽകി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് ‘പ്രാണ’യിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വയോജനങ്ങളിലെ വാർധക്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള ‘ആയുഷ്’ പദ്ധതിയും, അമൂല്യ താളിയോല ഗ്രന്ഥങ്ങളും പാരമ്പര്യ അറിവുകളും സംരക്ഷിക്കുന്നതിനുള്ള ‘സ്മൃതി’ പദ്ധതിയും കോളേജ് ആവിഷ്കരിച്ചിട്ടുണ്ട്.

1976-ൽ പ്രവർത്തനമാരംഭിച്ച കോളേജിൽ നിലവിൽ 75 കുട്ടികൾക്ക് ബിരുദ പ്രവേശനവും 15 പേർക്ക് ബിരുദാനന്തര ബിരുദ (PG) പ്രവേശനവുമുണ്ട്. സുവർണജൂബിലിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ചികിത്സ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ആധുനിക ക്ലാസ് മുറികളും ലാബുകളുമടങ്ങുന്ന പുതിയ അക്കാദമിക് ബ്ലോക്കും പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ നിർമാണവും കോളേജിൽ പൂർത്തിയായി വരികയാണ്.

ഗുരുവായൂർ സന്ദർശനവും ഗതാഗത നിയന്ത്രണവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങുക. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തുന്ന രാഷ്ട്രപതി 3:50-ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും. 4:15 വരെ ക്ഷേത്രത്തിൽ തുടർന്ന ശേഷം 4:30-ഓടെ ഗുരുവായൂരിൽ നിന്ന് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ മേഖലയിൽ കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശേഷം ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല. ക്ഷേത്രദർശന സമയത്ത് ഭക്തർക്കും നിയന്ത്രണമുണ്ടാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News