Tags :Arrest

News

ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ്: മൂന്ന് പേർ നോയിഡയിൽ പിടിയിൽ

TNN WEB TEAM ലക്‌നൗ/കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ഒരു ഐടി പാർക്കിന് സമാനമായ ഓഫീസിൽ ഇരുന്ന് […]Read More

News

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് നടി രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൊടുപുഴയിൽ വെച്ച് ‘പണി’ എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ […]Read More

News കണ്ണൂർ

കൂത്തുപറമ്പ് മാലൂരിൽ അഞ്ച് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

കൂത്തുപറമ്പ്: മാലൂർ, തോലമ്പ്ര മേഖലകളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വ്യാജമദ്യ വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവുമായി മാലൂർ കൂവക്കര സ്വദേശി എൻ. വിനോദ്കുമാറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ സി.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു ലിറ്റർ വീതം കൊള്ളുന്ന അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത വിനോദ്കുമാറിനെ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ […]Read More

News

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കേസിലെ പതിനൊന്നാം പ്രതിയായ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. ഈഞ്ചക്കലിലെ സ്വകാര്യ ആശുപത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ഐസിയുവിൽ കഴിഞ്ഞിരുന്ന ശങ്കരദാസിനെ, ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് മുറിയിലേക്ക് മാറ്റിയ ഉടനെയായിരുന്നു പോലീസ് നീക്കം. […]Read More

News തിരുവനന്തപുരം

ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെയുള്ളവർ പിടിയിൽ; ഇഡി അന്വേഷണത്തിന്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വൻ സ്രാവുകളെ വലയിലാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം ഉരുക്കി വേർതിരിച്ചത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വർണ്ണം കടത്തിയത് ഇടനിലക്കാർ വഴി സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം കൽപ്പന എന്ന ഇടനിലക്കാരൻ മുഖേനയാണ് ഗോവർദ്ധൻ വാങ്ങിയത്. […]Read More

Travancore Noble News