Tags :election

News തിരുവനന്തപുരം

കേരളത്തിൽ വിവിധ ദിവസങ്ങളിൽ മദ്യനിരോധനം (ഡ്രൈ ഡേ)

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് തന്നെ നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതുകൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് നാലിനും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. […]Read More

News കോഴിക്കോട്

കേരളത്തിൽ എൻഡിഎയുടെ പടയോട്ടം; അമിത് ഷായും നിർമല സീതാരാമനും ഇന്ന് പ്രചാരണ ഗോദയിൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ അദ്ദേഹം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് വെച്ച് പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമിത് ഷായ്ക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കാൻ കേരളത്തിലുണ്ട്. തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് നിർമല സീതാരാമന്റെ പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ […]Read More

News തൃശൂർ

തൃശൂരിൽ ബിജെപി നേതാവിനെതിരെ കേസ്; വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഒളരിയിലെ ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഡോ. ബിന്ദു ടി.എന്നിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏകദേശം 900 രൂപ വിലവരുന്ന വിവിധ വീട്ടുപകരണങ്ങളും സാധനങ്ങളും അടങ്ങിയ 26 […]Read More

News

ബിഹാർ ഇന്ന് ബൂത്തിലേക്ക്: ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 3 കോടിയിലധികം വോട്ടർമാർ

പട്‌ന: രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. വിപുലമായ സുരക്ഷ, പ്രമുഖർ കളത്തിൽ സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തുടനീളം അതീവ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ആദ്യ ഘട്ടത്തിൽ 30 ദശലക്ഷത്തിലധികം […]Read More

News

കേരളത്തിലെ ആദ്യ ഇലക്ടറൽ ക്ലബ്ബ് അട്ടപ്പാടിയിൽ

അഗളി: കേരളത്തിലെ ആദ്യത്തെ ഇലക്ടറൽ പാഠശാല അട്ടപ്പാടിയിലെ സാമ്പാർക്കോട് ഊരിൽ തുടക്കമായി. ഒരു പോളിങ് ബൂത്തിൽ സ്ക്കൂൾ വിദ്യാഭ്യാസo പൂർത്തിയാക്കത്തവരെയാണ് ഇലക്ടറൽ പാഠശാലയിലെത്തിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുക, വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുക, ജനാധിപത്യത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ചുനാവ് പാഠശാലയുടെ ലക്ഷ്യം.Read More

News

പോളിങ്: മിസോറാം 77.5 ശതമാനം, ഛത്തീസ്ഗഢ് 71.11 ശതമാനം

ന്യൂഡൽഹി:ഛത്തീസ്ഗഡിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 71.11 ശതമാനം വോട്ട് രേഖപ്പെടുത്തി. നക്സൽ ഭീഷണിക്കിടയിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് സമാധാനപരമായിരുന്നു. നക്സൽ ബാധിത മേഖലകളിൽ രണ്ടിടത്ത് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായി.മിസോറാമിലെ തെരഞ്ഞെടുപ്പ് പരക്കെ സമാധാനപരമായിരുന്നു. 170 സ്ഥാനാർത്ഥികളാണ് 40 മണ്ഡലങ്ങളിൽ ജനവിധി തേടുത്തത്. സോറം പീപ്പിൽസ് മൂവ്മെന്റു, മിസോ നാഷണൽ ഫ്രണ്ടും വിജയം പ്രതീക്ഷിക്കുന്നു.Read More

Travancore Noble News