Tags :Legal News

News തിരുവനന്തപുരം

പൊലീസിനെതിരേ മുദ്രാവാക്യം വിളി: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ

BY:Sumeshkrishnan തിരുവനന്തപുരം: പോലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ നടപടി കടുപ്പിക്കുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ശ്രീലേഖയ്ക്ക് പോലീസ് ഉടൻ നോട്ടീസ് നൽകും. വരും തിങ്കളാഴ്ച നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സേനയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ശ്രീലേഖ ഉൾപ്പെടെ ഇരുപതോളം പേർക്കാണ് നിലവിൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ ശ്രീലേഖയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും, […]Read More

News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ: വിധി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ടും പ്രതിഭാഗത്തിന്റെ വാദങ്ങളും പരിഗണിച്ച ശേഷമായിരിക്കും കോടതിയുടെ തീരുമാനം. പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. എസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പീഡനം നടന്നുവെന്ന് […]Read More

News തിരുവനന്തപുരം

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ നീക്കം: രാഹുൽ മാങ്കൂട്ടത്തിൽ കുരുക്കിലേക്ക്; നിയമോപദേശം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടികളിലേക്ക് കടക്കുന്നു. രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റി ഗൗരവമായി പരിശോധിക്കും. തുടർച്ചയായ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത് ജനപ്രതിനിധി എന്ന നിലയിൽ തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. രാത്രിയിലെ അറസ്റ്റും പ്രതിഷേധവും പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചാണ് […]Read More

News കൊല്ലം

ശബരമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രതികളുടെ റിമാൻഡ് കാലാവധിയും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുക. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. […]Read More

Travancore Noble News